പ്രവചനങ്ങൾ ശരിയാക്കി യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന് അടിപതറുന്നു. യുഎസ് കോൺഗ്രസിൽ പ്രതിപക്ഷ പാർട്ടിയായ ഡെമാക്രാറ്റുകൾ ഭൂരിപക്ഷം നേടുമെന്നു പ്രാരംഭ സൂചനകൾ. ട്രംപിന്റെ റിപബ്ലിക്കൻ പാർട്ടിക്ക് സ്വാധീനമുള്ള പല സീറ്റുകളിലും ഡെമോക്രാറ്റുകൾ വിജയിക്കുമെന്നാണ് വിവരം. സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്ന നീക്കമാണിത്. ഇറാൻ യുദ്ധത്തിലടക്കം ട്രംപിന്റെ തീരുമാനങ്ങൾ നിരന്തരം ചോദ്യം ചെയ്യപ്പെടും. അതിനിടെ ഹോർമുസ് തുറക്കാൻ യുഎസ് മുന്നോട്ടുവച്ച നിർദേശങ്ങൾ തള്ളി ഇറാൻ രംഗത്തെത്തിയത് കാര്യങ്ങൾ വഷളാക്കി. ഇറാന്റെ ആവശ്യങ്ങളോടു യുഎസിന്റെ പ്രതികരണം അംഗീകരിക്കാൻ കഴിയില്ലെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മുഹസിൻ റെസ പറഞ്ഞു. നേരത്തെ മുന്നോട്ടുവച്ച 7 ആവശ്യങ്ങൾ അംഗീകരിക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നും റെസ പറഞ്ഞു. ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇസ്രയേലും യുഎസും ഇറാനെ ആക്രമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഇറാൻ-യുഎസ് സമാധാന ചർച്ചകൾ ഏതുവഴിക്കു നീങ്ങുമെന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്.
ട്രെൻഡ് മാറ്റാൻ യുഎസ്
യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ അടുത്ത ദിവസങ്ങളിൽ വിപണിയിൽ നിർണായകമാകും. കോൺഗ്രസിൽ ഡെമോക്രാറ്റുകൾക്ക് മുൻതൂക്കം ലഭിക്കുമെന്ന സൂചനകൾ നാളെ എഐ ഓഹരികളിൽ സമ്മർദമുണ്ടാക്കാൻ സാധ്യതയുണ്ട്. ഇന്ന് യുഎസ് ഓഹരിയുമായി ബന്ധപ്പെട്ട ഫ്യൂച്ചർ വ്യാപാരവും നഷ്ടത്തിലാണ്. ഇതോടെ അമേരിക്കൻ കടപത്രങ്ങളിൽ നിന്നുള്ള ആദായവും കുറഞ്ഞു (യീൽഡ്). 10 വർഷ കാലാവധിയുള്ള കടപത്രങ്ങളിൽ നിന്നുള്ള യീൽഡ് 4.915ലെത്തി. വിപണിയുടെ ആശങ്ക സൂചിക 20 പോയിന്റ് വർധിച്ചു. ഡോളറിന്റെ വിനിമയ നിരക്കും കുറഞ്ഞു.
അടുത്ത ദിവസം യുഎസ് വിപണി നഷ്ടത്തിലാകാനാണ് സാധ്യത. ഇടക്കാല തിരഞ്ഞെടുപ്പിൽ ഏതു പാർട്ടി ജയിച്ചാലും ഓഹരി വിപണി നേട്ടമുണ്ടാക്കുന്നതാണ് പതിവ്. എന്നാൽ ഇക്കുറി ഡോമാക്രാറ്റുകളുടെ ജയം പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള തർക്കം രൂക്ഷമാക്കാൻ ഇടയാക്കുമെന്നാണ് വിപണി കരുതുന്നത്. ട്രംപിന്റെ പല തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ചെലവുകൾ സംബന്ധിച്ച തർക്കങ്ങൾ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കിനെയും ബാധിക്കും. തന്റെ എക്സിക്യുട്ടീവ് അധികാരം ഉപയോഗിച്ചു ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ട്രംപ്. ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയാൽ എഐ മേഖലയിലെ കമ്പനികളെ നിയന്ത്രിക്കുമെന്നും ഡേറ്റ സെന്ററുകളുടെ നിർമാണത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നും വിപണി ഭയക്കുന്നുണ്ട്. കമ്പനികൾക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഇത് അടുത്ത ദിവസങ്ങളിൽ യുഎസ് എഐ ഓഹരികളെയും കുത്തനെ ഇടിക്കും.
കണക്കുകളാണിത്. പലിശ നിരക്കിൽ നിയന്ത്രണത്തിലേക്ക് കടന്നാലും അതു താങ്ങാനുള്ള ശേഷി സാമ്പത്തിക മേഖലയ്ക്കുണ്ടെന്നാണ് ഇത്തരം കണക്കുകൾ സൂചിപ്പിക്കുന്നത്.
നിഫ്റ്റിയിലെ വ്യാപാരം നെഗറ്റീവാണ്. തുടർച്ചയായ മുന്നേറിയ ഓഹരികൾ വിറ്റ് നേട്ടമെടുക്കാൻ ഇന്ന് നിക്ഷേപകർ ശ്രമിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ക്രൂഡോയിൽ വിലയിടിയുന്നതും പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവു വന്നതും വിപണിക്ക് പിന്തുണ നൽകുന്നുമുണ്ട്.
വീണ്ടും ‘ടെക് വിപ്ലവം’
ഇടവേളയ്ക്കു ശേഷം നിക്ഷേപകർ ഇന്നലെ വീണ്ടും ടെക് ഓഹരികളിലേക്ക് തിരിച്ചെത്തിയതോടെ യുഎസ് നാസ്ഡാക് സൂചികയിൽ മുന്നേറ്റം. 0.83 ശതമാനം നേട്ടത്തിലാണ് സൂചികകൾ ക്ലോസ് ചെയ്തത്. നാസ്ഡാക് 100 സൂചിക 0.7 ശതമാനം മുന്നേറിയെങ്കിലും തിരുത്തൽ ഘട്ടം (കറക്ഷൻ ടെറിട്ടറി) പിന്നിട്ടില്ല. ഇടക്കാല റെക്കോർഡിൽ നിന്നും 10 ശതമാനം താഴെയാണ് ഇപ്പോഴും സൂചിക. 6 ശതമാനത്തിൽ കൂടുതൽ ഇടിയുമ്പോഴാണ് തിരുത്തൽ ഘട്ടമായി പരിഗണിക്കുന്നത്.
എസ് ആൻഡ് പി 0.36 ശതമാനം മുന്നേറി മൂന്നു ദിവസത്തെ നഷ്ടക്കഥ തിരുത്തി. ആപ്പിൾ ഓഹരികൾ നഷ്ടത്തിലായതോടെ ഡോ സൂചിക ഇന്നലെ 0.3 ശതമാനം ഇടിഞ്ഞു. നാലാം പാദത്തിൽ ഐപാഡ് വിൽപനയും ലാഭശതമാനവും കുറയുമെന്ന ആപ്പിളിന്റെ പ്രവചനം ഓഹരികളെ രണ്ടു ശതമാനത്തോളം ഇടിച്ചിരുന്നു. എന്നാൽ ചിപ്പ് ഓഹരികൾ ഉയർന്നു. വിപണി അടച്ച ശേഷം മൂന്നാം പാദ ഫലങ്ങൾ പുറത്തുവിട്ട എഎംഡി 3 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ബ്രോഡ്കോം, മൈക്രോൺ ടെക്നോളജി, എൻവിഡിയ എന്നീ ചിപ്പ് ഓഹരികളും മുന്നേറി.
ഇന്ന് ഏഷ്യൻ ഓഹരികളും ഭിന്നദിശയിലാണ്.









