ഇസ്രയേലിനുള്ള സൈനിക സഹായം നിർത്തും: ട്രംപ്
വാഷിങ്ടൻ∙ ഇസ്രയേലിനു നൽകിവരുന്ന സൈനികസഹായം ഈ വർഷത്തോടെ അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇടക്കാല തിരഞ്ഞെടുപ്പുദിനത്തിൽ ടിവി ചാനലിനു നൽകിയ ഫോൺ അഭിമുഖത്തിലായിരുന്നു അപ്രതീക്ഷിത പ്രഖ്യാപനം. ഏതാണ്ട് 4 ബില്യൻ ഡോളർ വിലമതിക്കുന്ന സൈനികസഹായം നിർത്തുകയാണെന്നും ഇസ്രയേലിന്റെ അതിന്റെ ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. ഇതിനുപകരമായി ഇസ്രയേലിന് ആയുധങ്ങൾ വിൽക്കും. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ് സഹായം നിർത്തണമെന്ന് തന്നോട് ആവശ്യപ്പെട്ടതെന്നും ട‌്രംപ് അവകാശപ്പെട്ടു. ഒരു പതിറ്റാണ്ടിനുള്ളിൽ യുഎസിൽനിന്നുള്ള സഹായം കുറയ്ക്കുന്ന കാര്യം നെതന്യാഹു സൂചിപ്പിച്ചിരുന്നെങ്കിലും ട്രംപിന്റെ…
