Headlines

അടൂർ പൊലീസ് സ്‌റ്റേഷനിലെ അതിക്രമം: പ്രതി ജയകൃഷ്ണൻ പള്ളിക്കലിന് ജാമ്യം

പത്തനംതിട്ട: കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുൾപ്പെട്ട അടൂർ പൊലീസ് സ്‌റ്റേഷനിലെ അതിക്രമത്തിൽ പ്രതി ജയകൃഷ്ണൻ പള്ളിക്കലിന് ജാമ്യം. അടൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. യൂട്യൂബർ രാജൻ ജോസഫിനെ ആക്രമിച്ച സംഭവത്തിലാണ് അറസ്‌റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ് ജയകൃഷ്ണൻ പള്ളിക്കലിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.

അടൂർ പൊലീസ് സ്‌റ്റേഷനിലെ അതിക്രമവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റിന് പൊലീസ് കേസിലെ ആദ്യ അറസ്റ്റ്. ശ്രീനാദേവി കുഞ്ഞമ്മ, ഫെന്നി നൈനാൻ എന്നിവരെ പ്രതിചേർത്ത് ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ്, ഡിജിപിക്ക് സമർപ്പിച്ചു.

അടൂരിൽ വിട്ടുവീഴ്ച്ചയില്ലാതെ കർശന നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ജൂലൈ 11 ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത് അടൂർ പൊലീസ് സ്‌റ്റേഷനിൽ കൊണ്ടുവന്നപ്പോഴായിരുന്നു അക്രമം. ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിലുള്ള 20 അംഗ കോൺഗ്രസ് പ്രവർത്തകർ അക്രമം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.