Headlines

പാലക്കാട് യുവതിക്ക് നിപ തന്നെ; പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫലവും പോസിറ്റീവ്

ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം പ്രാഥമിക പരിശോധനയിൽ നിപ്പ സ്വീകരിച്ചതിനുശേഷം പുണെ വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു.

ഈ പരിശോധന ഫലവും പോസിറ്റീവായാണ് വന്നത്. ഇതോടെ തച്ചനാട്ടുകര പഞ്ചായത്തിലെ 7 , 8 , 9 ,11, കരിമ്പുഴ പഞ്ചായത്തിലെ 17,18 വാർഡുകൾ കണ്ടൈൻമെന്റ് സോൺ ആക്കി മാറ്റി.

നിപ സ്ഥിരീകരിച്ച നാല്പതുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പ്രദേശത്ത് വവ്വാലുകളുടെ ശല്യം ഉണ്ടെന്ന് നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നതായി പൊതുപ്രവർത്തകരും പറയുന്നുണ്ട്.