സർക്കാർ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങൾ. 10 വർഷത്തെ ജനങ്ങളുടെ കാത്തിരിപ്പാണ്. ആ കാത്തിരിപ്പ് വെറുതെ ആയിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. മദ്യനയം, സർക്കാർ നിലപാട് മന്ത്രി സഭയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. യുഡിഎഫിന്റെ തീരുമാനം ആണ് സർക്കാർ സ്വീകരിക്കുക എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വീര്യം കുറഞ്ഞതും കൂടിയതും ആയ ഒരു മദ്യവും വിൽക്കരുത് എന്നാണ് ലീഗിന്റെ നിലപാട്.
പിഎം ശ്രീയിൽ, കേരളത്തിന് ഒരു പാരമ്പര്യമുണ്ട്,അത് പരിഗണിച്ച് കൊണ്ട് തന്നെയേ മുന്നോട്ട് പോകു. ശേഷാദ്രിനാഥന്റെ നിയമനം, ഉദ്യോഗസ്ഥൻ എന്നുള്ള നിലക്ക് നിയമിച്ചു എന്നെയുള്ളൂ. എന്തെങ്കിലും വീഴ്ച്ച ഉണ്ടങ്കിൽ സർക്കാർ അതിൽ നടപടി എടുക്കും. അതിൽ മുൻവിധിയുടെ ആവശ്യമില്ല. പിഎം ശ്രീ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് തന്നെ ആകും മുന്നോട്ട് പോകുക. ഉപസമിതി എല്ലാം പരിശോധിക്കും. വിഴിഞ്ഞം വിഷയത്തിൽ സര്ക്കാർ ഉചിതമായ നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








