അബ്ബാസ് അരഗ്ചിയേയും ബാഗേര്‍ ഗാലിബഫിനേയും വധിക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ദി ന്യൂയോര്‍ക്ക് ടൈംസ്
ഇറാന്‍ പാര്‍ലെമന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഗാലിബഫിനെയും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയെയും വധിക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചതായി ദ ന്യൂയോര്‍ക്ക് ടൈംസിന്റെ വെളിപ്പെടുത്തല്‍. ഏപ്രില്‍ 12ന് ഇസ്ലാമാബാദിലെ ചര്‍ച്ചയ്ക്കുശേഷം ഇറാനിലേക്ക് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഗാലിബഫ് യാത്ര ചെയ്യവേ വിമാനം ആക്രമിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടതായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. (U.S. Officials Believed Israel Was Plotting to Kill Iranian Negotiators) ഗാലിബഫിന്റെ വിമാനം ഇറാനിലേക്ക്…
