മിത്തല്‍ കുടുംബവും അദാര്‍ പൂനവാലയും രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്നു. കരാര്‍ പ്രകാരം ടീമിന്റെ മൂല്യം 1.65 ബില്യണ്‍ ഡോളറാണ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഓ അദാര്‍ പൂനാവാലെയുമായി ചേര്‍ന്നാണ് ലക്ഷ്മി എന്‍ മിത്തലിന്റെ വമ്പന്‍ ഏറ്റെടുക്കല്‍. (Mittal family acquires Rajasthan Royals)
2026 മൂന്നാം പാദത്തില്‍ ഇടപാടിന് അന്തിമമാകും. വ്യവസായ പ്രമുഖരായ ലക്ഷ്മി എന്‍ മിത്തല്‍, ആദിത്യ മിത്തല്‍, അദാര്‍ പൂനവാല എന്നിവരുള്‍പ്പെട്ട കണ്‍സോര്‍ഷ്യം രാജസ്ഥാന്റെ മറ്റ് ലീഗുകളിലെ ടീമുകളായ ദക്ഷിണാഫ്രിക്ക ടി20യിലെ പാള്‍ റോയല്‍സ്,കരീബിയന്‍ ലീഗിലെ ബാര്‍ബഡോസ് റോയല്‍സ് ടീമുകളെയും ഏറ്റെടുക്കും. 15,660.23 കോടി രൂപയ്ക്കാണ് ടീമീന്റെ ഓഹരികള്‍ കണ്‍സോര്‍ഷ്യം നേടിയത്.ബിസിസിഐയുടെയും കോന്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെയും ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിന്റെയും അനുമതിയുള്‍പ്പെടെ നിയമപരമായ പരിശോധനകള്‍ക്ക് ശേഷം ഫ്രാഞ്ചൈസിയുടെ 75 ശതമാനത്തോളം മിത്തല്‍ കുടുംബവും 18 ശതമാനം പൂനാവാലയും സ്വന്തമാക്കും. നിലവിലെ നിക്ഷേപകരായ മനോജ് ബദാലെ ഉള്‍പ്പെടെയുള്ളവര്‍ക്കായി 7 ശതമാനം ഓഹരികള്‍ മാറ്റിവക്കും.
യു എസ് ആസ്ഥാനമായി വ്യവസായം നടത്തുന്ന കല്‍ സോമാനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ഫ്രാഞ്ചൈസി 1.63 ബില്യണ്‍ ഡോളറിന് സ്വന്തമാക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. വേണ്ടത്ര ഫണ്ട് നേടാനാകാത്തതും റെഗുലേറ്ററി തടസങ്ങളും ആയിരുന്നു കാരണം.
നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് മനോജ് ബദാലെയുടെ എമര്‍ജിങ് മീഡിയ വെഞ്ചേഴ്‌സിന്റെ ഉടമസ്ഥതയിലാണ്. ഇവര്‍ക്ക് ഫ്രാഞ്ചൈസിയില്‍ 65 ശതമാനം ഓഹരിയുണ്ട്.
ഐപിഎല്ലില്‍ ഈ സീസണിലെ രണ്ടാമത്തെ ഏറ്റെടുക്കലാണിത്. യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിന് കീഴിലുണ്ടായിരുന്ന ആര്‍സിബിയെ ആദിത്യ ബിര്‍ല ഗ്രൂപ്പിന് കീഴിലുള്ള കണ്‍സോര്‍ഷ്യം ഏറ്റെടുത്തിരുന്നു. ഐപിഎല്ലിന്റെ വാണിജ്യ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് നീക്കങ്ങള്‍.






