ലൈംഗിക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്. തെളിവ് ശേഖരണത്തിന്റെ ഭാഗമായി സിനിമാ സെറ്റിൽ ഉണ്ടായിരുന്നവരെ അടുത്ത ദിവസം മുതൽ ചോദ്യം ചെയ്യും. രഞ്ജിത്തിനെതിരെ പരമാവധി തെളിവുകൾ സമാഹരിക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണസംഘം. രഞ്ജിത്തിനെ നാളെത്തന്നെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. കാവനിൽ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തും.
ജനുവരി 30 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. അന്നേദിവസം ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായ ആളുകളുടെ മൊഴി രേഖപ്പെടുത്തും. കാരവനിന് പുറത്തുള്ള സിസിടിവി ദൃശ്യങ്ങളും നിർണായകമാണ്. രഞ്ജിത്തിന്റെ ജാമ്യ അപേക്ഷയും നാളെ കോടതി പരിഗണിക്കുന്നുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ ലൈംഗികത ക്രമം തടഞ്ഞുനിർത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് രഞ്ജിത്തിനെതിരെ കേസെടുത്തിട്ടുള്ളത്. നിലവിൽ എറണാകുളം സബ് ജയിലാണ് സംവിധായകൻ രഞ്ജിത്ത്.








