Headlines

ഈ ഭാരതത്തിൽ നമ്മൾ ഇനിയും സുവിശേഷം പ്രസംഗിക്കും, ആരുടെയും മുമ്പിൽ തലകുനിക്കില്ല: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ

കോഴിക്കോട്: പല വെല്ലുവിളികളും നേരിടുന്നുവെന്നും സഹനങ്ങള്‍ക്ക് മുമ്പില്‍ തളരരുതെന്നും താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. എല്ലാ വിധത്തിലും പീഡിപ്പിക്കപ്പെടുന്നുണ്ട്. ഒരു തരത്തിലും നിരാശപ്പെടേണ്ടതില്ല. മുന്‍ഗാമികളുടെ മാതൃക നമുക്ക് മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് അശോകപുരം ഉണ്ണി മിശിഹാ പള്ളിയിലെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ ശേഷം വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.’എല്ലാ കാലത്തേക്കും ഒരു കുഞ്ഞാട് നമുക്കായി കൊല്ലപ്പെട്ടിട്ടുണ്ട്. സഹനങ്ങള്‍ക്ക് മുമ്പില്‍ തളരാതെയാണ് സഭ ശക്തിയാര്‍ജിച്ചത്. ഈ ഭാരതത്തില്‍ നമ്മള്‍ ഇനിയും സുവിശേഷം പ്രസംഗിക്കും. ആരുടെയും മുമ്പില്‍ തലകുനിക്കില്ല. നമുക്ക്…

Read More

വിനോദയാത്രയ്ക്കിടെ പുഴയില്‍ കുളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കല്‍പറ്റ: വയനാട്ടില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ആഷിഖ്, അദ്‌നാന്‍ എന്നിവരാണ് മരിച്ചത്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലി പുഴയില്‍ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. വിനോദയാത്രയ്ക്ക് വന്ന വിദ്യാര്‍ത്ഥികള്‍ മടങ്ങി പോകും വഴി ബാവലി മഖാമിന് സമീപം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് സംഭവം. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മക്കൾ. എറിക് ട്രംപും ഡോണൾഡ് ട്രംപ് ജൂനിയറും പിന്തുണയ്ക്കുന്ന ‘പവർസ്’ എന്ന ഡ്രോൺ നിർമ്മാണ കമ്പനി ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ സജീവമാക്കി. ഫ്ലോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രംപിന്റെ മക്കളുടെ പങ്കാളിത്തമുള്ള പവർസ് (Powerus) എന്ന കമ്പനി ഗൾഫ് രാജ്യങ്ങളിൽ തങ്ങളുടെ ഡ്രോണുകളുടെ പ്രദർശനം ആരംഭിച്ചതായാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ചെറുക്കാൻ തങ്ങളുടെ പ്രതിരോധ ഡ്രോൺ ഇന്റർസെപ്റ്ററുകൾ…

Read More

ഗൾഫ് രാജ്യങ്ങളിലെ പാലങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ്

ഗൾഫ് രാജ്യങ്ങളിലെ പാലങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ സൈന്യം. കുവൈത്തിലെയും സൗദി അറേബ്യലെയും യു എ ഇ-യിലെയും ജോർദാനിലെയും പാലങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. കുവൈത്തിലെ ഷെയ്ഖ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് കടൽപ്പാലം, സൗദി അറേബ്യയെ ബഹ്റൈനുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേ, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, ജോർദാനിലെ കിംഗ് ഹുസൈൻ പാലം, ഡാമിയ പാലം, അബ്ദുൺ പാലം എന്നിവ ആക്രമിക്കുമെന്നാണ് ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ്.ടെഹ്‌റാനിലെ പാലം…

Read More

എഫ്‌സിആർഎ; കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് കേരളത്തിൽ എത്തും

എഫ്‌സിആർഎ പ്രതിഷേധങ്ങൾക്കിടെ കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി കിരൺ റിജിജു ഇന്ന് കേരളത്തിൽ എത്തും. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ വൈകിട്ട് ഏഴിനാണ് കേന്ദ്രമന്ത്രി പങ്കെടുക്കുന്ന പരിപാടി. എഫ്‌സിആർഎ ആശങ്കകൾ കേന്ദ്രമന്ത്രിയെ അറിയിക്കാൻ അവസരമുണ്ടാകും.ക്രൈസ്തവ പുരോഹിതരുടെ ഉൾപ്പെടെ ആശങ്ക ദുരീകരിച്ചശേഷം ബിൽ പാസാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇന്ന് ദുഃഖവെള്ളിയായതിനാൽ ക്രൈസ്തവ പുരോഹിതർ കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. എഫ്‌സിആർഎ ആശങ്ക തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര മന്ത്രി കിരൺ റിജിജു കേരളത്തിലെത്തുന്നത്. ക്രൈസ്തവർക്കിടയിലെ…

Read More