ടോക്കിയോ: അത്‌ലറ്റിക്ക്‌സില്‍ ഇന്ത്യയ്ക്ക് ഇന്ന് നിരാശയുടെ ദിനം. ജാബിര്‍, അവിനാഷ് എന്നീ അത്‌ലറ്റുകളുടെ പുറത്താകലിന് പിന്നാലെ 100 മീറ്ററില്‍ ദ്യുതി ചന്ദും ഇന്ന് പുറത്തായി. അഞ്ചാം ഹീറ്റ്‌സില്‍ ദ്യുതി ചന്ദ് ഏഴാം സ്ഥാനത്താണണ് ഫിനിഷ് ചെയ്തത്.ജമൈക്കന്‍ താരം ഒന്നാമതും സ്വിസ് താരം രണ്ടാമതും ഫിനിഷ് ചെയ്തു.
പുരുഷന്‍മാരുടെ സ്‌കിഫ് മല്‍സരത്തില്‍ ഗണപതി കേളപ്പാണ്ട, വരുണ്‍ താക്കര്‍ സഖ്യം തോറ്റു.
ഷൂട്ടിങില്‍ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ റാപ്പിഡ് റൗണ്ടില്‍ മനു ഭാക്കര്‍ പുറത്തായി. താരം 11ാമതാണ് ഫിനിഷ് ചെയ്തത്. മറ്റൊരു താരമായ റാഹി സര്‍നോബാത്തും പുറത്തായി.