ദീര്‍ഘനാള്‍ അടച്ചിടാനാവില്ല; ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി

  ലോക്ഡൗണ്‍ തുടര്‍ന്നിട്ടും കോവിഡ് വ്യാപനം കുറയാത്തതിനാല്‍ സര്‍ക്കാര്‍ ബദല്‍മാര്‍ഗം തേടുന്നു. ലോക്ഡൗണ്‍ ഇളവില്‍ ഉടന്‍ തീരുമാനം വേണമെന്ന് മുഖ്യമന്ത്രി ഉന്നതതല യോഗത്തില്‍ ആവശ്യപ്പെട്ടു. വിവിധ രംഗത്തെ ആളുകളുമായി ചര്‍ച്ച നടത്തി ബുധനാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കും വിദഗ്ധ സമിതിക്കും നിര്‍ദേശം നല്‍കി. നിലവിലെ നടപടികള്‍ പ്രായോഗികമാവുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടി.പി.ആര്‍ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ തുടരണമോയെന്ന് മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. മറ്റു ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം…

Read More

പ്രതിമാസം ഒരു കോടി ഡോസ് വാക്‌സിന്‍ നല്‍കാനാകും: മുഖ്യമന്ത്രി

  പ്രതിമാസം ഒരു കോടി പേർക്ക് കൊവിഡ് വാക്‌സിൻ നൽകാൻ കേരളത്തിന് ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 4 ലക്ഷം ഡോസ് വാക്‌സിൻ കഴിഞ്ഞ ദിവസം നമുക്ക് കൊടുക്കാനായി. ആഴ്ചയിൽ 25 ലക്ഷം ഡോസ് വാക്‌സിൻ എന്ന നിലയ്ക്ക് മാസത്തിൽ ഒരു കോടി ഡോസ് നൽകാനാവും. ഇക്കാര്യം ചൂണ്ടിക്കാട്ടി കൂടുതൽ വാക്‌സിനുവേണ്ടി കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് കൊവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ക്ലസ്റ്ററുകൾ വരുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകൾ പ്രഖ്യാപിച്ച് നിയന്ത്രണം…

Read More

ട്രോളിങ് നിരോധനത്തിന്റെ പൂട്ടു തുറക്കുന്നു; നാളെ മുതല്‍ മത്സബന്ധനം നടത്താം; പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികള്‍

കൊല്ലം: ജൂലൈ 31ന് ട്രോളിങ് നിരോധനം അവസാനിക്കുമ്പോള്‍ വറുതിയുടെ കാലഘട്ടം കഴിയുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍. കൊവിഡ് നിയന്ത്രണങ്ങള്‍, കടലാക്രമണം തുടങ്ങി, വളരെ ദുരിത കാലഘട്ടമായിരുന്നു മത്സ്യത്തൊഴിലാളികള്‍ പിന്നിട്ടത്. ട്രോളിങ് നിരോധനം അവസാനിക്കുമ്പോള്‍ കടലും കാലാവസ്ഥയും ഒപ്പം സര്‍ക്കാരും കനിഞ്ഞില്ലെങ്കില്‍ ജീവിതം വഴിമുട്ടുമെന്ന ആശങ്കയിലാണ് കടലോരമാകെ. ഇന്ധന വിലവര്‍ധന, കൊവിഡ് മാനദണ്ഡങ്ങള്‍, ഐസ് വിലവര്‍ധന അങ്ങനെ ഒരുപാട് പ്രതിസന്ധികളും ഇവരുടെ മുന്നിലുണ്ട്. വലയിലായ മീനുമായി കരയ്‌ക്കെത്തിയാല്‍ വില്‍പ്പന നടത്തുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങള്‍ തിരിച്ചടിയാകുമോയെന്ന ഭയവും ഇവരെ…

Read More

തിരുവനന്തപുരം പാങ്ങപ്പാറയില്‍ എണ്‍പതുകാരന്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം പാങ്ങപ്പാറയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. പാങ്ങപ്പാറ മണിമന്ദിരത്തില്‍ സുകുമാരനാണ് (80) ഭാര്യ പ്രസന്നയെ (76) കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ഭാര്യയെ കൊന്നശേഷം ആത്മഹത്യക്കു ശ്രമിച്ച സുകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് സംഭവം. അഞ്ചു വര്‍ഷത്തോളമായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു പ്രസന്ന. മകന്‍ വീട്ടില്‍ നിന്നും പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം.

Read More

സംസ്ഥാനത്ത് വാക്‌സിനേഷനിൽ റെക്കോർഡ്; ഇന്ന് വാക്‌സിൻ നൽകിയത് 4.96 ലക്ഷം പേർക്ക്

സംസ്ഥാനത്ത് വാക്‌സിനേഷനിൽ റെക്കോർഡ്. ഇന്ന് 4,96,619 പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോട ഏറ്റവും അധികം പേർക്ക് പ്രതിദിനം വാക്സിൻ നൽകിയ ദിവസമായി ഇന്ന്. ഈ മാസം 24ന് 4.91 ലക്ഷം പേർക്ക് വാക്സിൻ നൽകിയിരുന്നു. സംസ്ഥാനത്ത് കൂടുതൽ വാക്സിൻ ലഭ്യമായാൽ ഇതുപോലെ ഉയർന്ന തോതിൽ വാക്സിനേഷൻ നൽകാനാകുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്തിന് 2.45 ലക്ഷം ഡോസ് വാക്സിൻ കൂടി ലഭ്യമായി. എറണാകുളത്ത് 2 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും…

Read More

വാട്​സ്​ആപ്പിന്​ ബദലായി പുതിയ ആപ്പ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാർ

ന്യൂഡല്‍ഹി: വാട്​സ്​ആപ്പിന്​ ബദലായി പുതിയ ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ​ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്‍ററാണ്​ (എന്‍.ഐ.സി) ആപ്പ്​ തയാറാക്കിയത്​​. നിലവില്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ മെസേജുകള്‍ അയക്കാനായി പുതിയ പ്ലാറ്റ്ഫോം ഉപയോഗിച്ച്‌ തുടങ്ങിയിട്ടുണ്ട്​. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വാട്​സ്​ആപ്പിന്​ ഒരു ബദല്‍ ഇറക്കുമെന്ന്​ കഴിഞ്ഞ വര്‍ഷമാണ്​ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്​. സന്ദേശ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് പുറത്തിറക്കിയതായി കേന്ദ്ര ഐ.ടി-ഇലക്​ട്രോണിക്​സ്​ സഹമന്ത്രി രാജീവ്​ ചന്ദ്രശേഖറാണ് അറിയിച്ചത്​. മൊബൈല്‍ നമ്പറോ…

Read More

ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് നീട്ടി

  ന്യൂഡല്‍ഹി: ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് വൈകും. വിദേശരാജ്യങ്ങളിലടക്കം കോവിഡ് വ്യാപനം കുറയാത്തത് കണക്കിലെടുത്താണ് തീരുമാനം. രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഒരുമാസം കൂടി നീട്ടാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചു. ഇതുപ്രകാരം ഇന്ത്യയില്‍ നിന്നും, ഇന്ത്യയിലേക്കുമുള്ള രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഓഗസ്റ്റ് 31 വരെയാണ് നീട്ടിയിട്ടുള്ളത് വിലക്ക് ഈ മാസം 31 ന് അവസാനിക്കാനിരിക്കുകയായിരുന്നു. എന്നാൽ എയര്‍ ബബിള്‍ കരാറിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സര്‍വീസുകള്‍ക്ക് അനുവദിക്കുന്നതാണ്.  

Read More

‘ഡെൽറ്റ വകഭേദം ചിക്കൻ പോക്സ് പോലെ പടരും’ ; വ്യാപനം ഗുരുതരമാകുമെന്ന് റിപ്പോർട്ട്

കോറോണവൈറസിന്റെ ഡെൽറ്റ വകഭേദം മറ്റു വകഭേദങ്ങളെക്കാൾ അപകടകാരിയെന്ന് റിപോർട്ടുകൾ. ഈ വകഭേദം ശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നും ചിക്കൻ പോക്സ് പോലെ പടരുമെന്നും അമേരിക്കൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാക്സിനെടുത്തവരിലും അല്ലാത്തവരിലും ഒരുപോലെ ഡെൽറ്റ വകഭേദം വ്യാപിക്കുമെന്നും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രെവെൻഷന്റെ രേഖകൾ പറയുന്നു. ദി വാഷിംഗ്ടൺ പോസ്റ്റ് പത്രമാണ് രേഖകളിലെ വിവരങ്ങൾ പുറത്ത് വിട്ടത്. കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം ഇന്ത്യയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്….

Read More

കോതമംഗലത്ത് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ വെടിവച്ചു കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

കൊച്ചി: കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ഥിനിയെ വെടിവെച്ചു കൊന്നതിനു ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഇന്ദിരാഗാന്ധി കോളജിലെ അവസാന വര്‍ഷ ഡെന്റല്‍ വിദ്യാര്‍ഥിനിയായ കണ്ണൂര്‍ നാറാത്ത് രണ്ടാംമൈലിലെ മാധവന്റെ മകള്‍ മാനസ യാണ് കൊല്ലപ്പെട്ടത്.കണ്ണൂര്‍ തലശേരിസ്വദേശിയായ രാഖില്‍ ആണ് മാനസയെ വെടിവെച്ചു കൊലപ്പെടുത്തിയത്.മാനസയ വെടിവെച്ചതിനു ശേഷം രാഖിലും സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു. വെടിയേറ്റ രണ്ടു പേരെയും ഉടന്‍ തന്നെ വീട്ടുടമയും നാട്ടുകാരും കോതമംഗലത്തെ സ്വാകര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.ഇരുവരുടെയും മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഉന്നത പോലീസ്…

Read More

ടോക്യോ ഒളിമ്പിക്സ്: റിലേയിലും പുറത്ത്; അത്‌ലറ്റിക്സിൽ ഇന്ത്യക്ക് നിരാശ തന്നെ

ടോക്യോ ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ ഇന്ത്യക്ക് നിരാശ തന്നെ. 4*400 മീറ്റർ മിക്സഡ് റിലേയിലെ ഹീറ്റ്സിൽ ഇന്ത്യക്ക് എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. സീസണിലെ മികച്ച സമയമായ 3.19.93 കണ്ടെത്താൻ ഇന്ത്യൻ സംഘത്തിനായെങ്കിലും ഫൈനൽസിലേക്ക് യോഗ്യത നേടാനായില്ല. രണ്ട് ഹീറ്റ്സുകളിൽ ഓരോ ഹീറ്റിൽ നിന്നും ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളവർക്കും മറ്റ് ടീമുകളിൽ മികച്ച സമയം കുറിച്ച രണ്ട് സംഘങ്ങൾക്കും മാത്രമേ ഫൈനൽ പ്രവേശനം ലഭിക്കൂ. നേരത്തെ വനിതകളുടെ 100 മീറ്റർ ഹീറ്റ്സിൽ ഇന്ത്യയുടെ ദ്യുതി ചന്ദ് പുറത്തായിരുന്നു….

Read More