ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നല്ല നിർദേശം; നടപ്പാക്കാൻ സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് നല്ല നിർദേശമാണെന്നും അത് നടപ്പാക്കാൻ പൂർണ സജ്ജമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര. വാർത്താ ഏജൻസിയായ എൻ ഐ എക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. എന്നാൽ ഭരണഘടനാ സംബന്ധമായ മാറ്റങ്ങൾ ആവശ്യമുള്ള വിഷയമായതിനാൽ ഇക്കാര്യത്തിൽ പാർലമെന്റാണ് തീരുമാനമെടുക്കേണ്ടതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു ഭരണഘടനാപ്രകാരം എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ചാണ് നടത്തേണ്ടത്. സ്വാതന്ത്ര ലബ്ധിക്ക് ശേഷമുള്ള പാർലമെന്റ് തെരഞ്ഞെടുപ്പുകൾ അത്തരത്തിലാണ് നടന്നിരുന്നത്. മൂന്ന് തെരഞ്ഞെടുപ്പുകൾ ഇങ്ങനെ ഒരുമിച്ച്…

Read More

ഹസനെ യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കണം; എംഎൽഎമാരും എംപിമാരും ഹൈക്കമാൻഡിന് കത്ത് നൽകി

യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് എംഎം ഹസനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎമാരും എംപിമാരും ഹൈക്കമാൻഡിന് കത്ത് നൽകി. തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കെപിസിസി ഭാരവാഹികളും ഹസനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ട് കെ പി സി സി നേതൃത്വത്തെ പോലും ഹസൻ പരസ്യമായി എതിർത്തു. പാർട്ടിയോട് ആലോചിക്കാതെ നിലപാടുകൾ പരസ്യപ്പെടുത്തി. മാധ്യമങ്ങളുടെ അകമ്പടിയോടെ വെൽഫെയർ പാർട്ടി നേതാക്കളെ കണ്ടതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് നേതാക്കൾ കത്തിൽ പരാതിപ്പെടുന്നു ഹസൻ തുടർന്നാൽ ഇത് മുന്നണിക്ക് തിരിച്ചടിയാകും….

Read More

‘സോണിയ ഗാന്ധിയെ തെരുവിലിട്ട് ചെണ്ട കൊട്ടാൻ അവസരം ഒരുക്കുന്നത് വിഡി സതീശൻ’; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രിമാർ

ഭരണ-പ്രതിപക്ഷപ്പോരിൽ ഇന്നും നിയമസഭ ബഹളമയം. പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മന്ത്രിമാർ രംഗത്തെത്തി. ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയെ കണ്ടത് എന്തിനെന്ന് പറയാൻ പ്രതിപക്ഷത്തോട് മന്ത്രിമാരുടെ വെല്ലുവിളി. നിലതെറ്റിയ അവസ്ഥയിലാണ് കേരളത്തിൻറെ പ്രതിപക്ഷ നേതാവെന്നും വിമർശനം.സോണിയ ഗാന്ധി- ഉണ്ണികൃഷ്ണൻ പോറ്റി കൂടിക്കാഴ്ചയുടെ പ്ലക്കാർഡുമായാണ് ഭരണപക്ഷ അംഗങ്ങൾ സഭയിലെത്തിയത്. പോറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള പ്ലക്കാർഡുമേന്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.കെ എൻ ബാലഗോപാൽ, പി രാജീവ്, എം ബി രാജേഷ്, വീ ശിവൻകുട്ടി എന്നിവർ പ്രതിരോധവുമായി രംഗത്തെത്തിയത്. പ്രധാന സമ്മേളനത്തെ പ്രതിപക്ഷം തടസ്സപ്പെടുത്തുന്നുവെന്നും ബജറ്റ്…

Read More

കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്നു വീണ് പരുക്കേറ്റ രണ്ട് പേരും മരിച്ചു

കൊച്ചി ബി ഒ ടി പാലത്തിന് സമീപം നാവികസേനാ ഗ്ലൈഡർ തകർന്നുവീണ് രണ്ട് പേർ മരിച്ചു. സുനിൽകുമാർ, രാജീവ് ഝാ എന്നിവരാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.   ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഐഎൻഎസ് സഞ്ജീവനിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ നാവിക സേനയുടെ ക്വാർട്ടേഴ്‌സിൽ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം നടന്നത്.

Read More

ആശങ്ക വഴിമാറുന്നു; കൂടുതൽ നിപ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്

നിപ സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിൾ ഫലം കൂടി നെഗറ്റീവ്. കഴിഞ്ഞ ദിവസങ്ങളിലെടുത്ത സാമ്പിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ നടത്തിയ പരിശോധനാ ഫലമാണ് പുറത്തുവന്നത്. ഇതോടെ ഇതുവരെ പരിശോധിച്ച 62 എണ്ണത്തിൽ 61 എണ്ണവും നെഗറ്റീവായി സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധിക്കും. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ 64 പേരാണ് നിരീക്ഷണത്തിലുള്ളത്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ 265 പേരാണുള്ളത്.

Read More

കെജെ ഷൈന്റെ പരാതിയില്‍ കേസെടുത്തത് നല്ല കാര്യം, ബാക്കിയുള്ളവരുടെ പരാതിയുടെ കാര്യമെന്തായി?; ഇത് സര്‍ക്കാരിന്റെ ഇരട്ടനീതിയെന്ന് പ്രതിപക്ഷ നേതാവ്

സിപിഐഎം നേതാവ് കെ ജെ ഷൈനുമായി ബന്ധപ്പെട്ട് നടന്ന അപവാദ പ്രചാരണം വന്നത് സിപിഐഎമ്മില്‍ നിന്നെന്ന വാദത്തിലുറച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വി എസ് അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വ്യക്തിയുടെ യൂട്യൂബ് ചാനലില്‍ നിന്ന് വന്ന ആരോപണത്തിന്റെ പേരില്‍ തന്റെ നെഞ്ചത്ത് കയറുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആ ആരോപണം ഏറ്റെടുത്തിട്ടുണ്ടാകാം. മുന്‍പ് കോണ്‍ഗ്രസുകാര്‍ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ മനുഷ്യാവകാശവും സ്ത്രീപക്ഷവുമൊന്നും കണ്ടില്ലല്ലോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കോണ്‍ഗ്രസുകാര്‍ അതിനെ…

Read More

ഇടുക്കി നെടുങ്കണ്ടത്ത് യുവതി തൂങ്ങിമരിച്ച നിലയിൽ; മുറിയിൽ രക്തക്കറ

  നെടുങ്കണ്ടം ചേമ്പളത്ത് യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കവുന്തി മണികെട്ടാൻ പൊയ്കയിൽ അർജുന്റെ ഭാര്യ ദേവിക(24)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അർജുൻ ദേവികുളം സബ് ജയിലിലെ വാർഡനാണ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് ദേവിക. മൂന്നര വയസ്സുള്ള ഒരു മകനുണ്ട്. രാത്രി കുളിക്കാൻ പോയ ദേവിക തിരികെ എത്താൻ വൈകിയപ്പോൾ വീട്ടുകാർ കുളിമുറി തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു. മുറിക്കുള്ളിലുണ്ടായിരുന്ന കസേരകൾ തകർന്ന നിലയിലാണ്. കുളിമുറിയിലും അടുത്തുള്ള മുറിയിലും…

Read More

രാജ്യം 73മാത് റിപബ്ലിക് ദിനം ആഘോഷിക്കുന്നു; രാജ് പഥിൽ സൈനിക ശക്തി വിളിച്ചോതുന്ന പരേഡ്

  രാജ്യം 73ാമത് റിപബ്ലിക് ദിനം ആഘോഷിക്കുന്നു. വർണാഭമായ പരേഡ് ഡൽഹി രാജ് പഥിൽ നടക്കുകയാണ്. ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി ആദരം അർപ്പിച്ചതോടെയാണ് ഔദ്യോഗിക ആഘോഷങ്ങൾക്ക് തുടക്കമായത്. കൊവിഡ് പശ്ചാത്തലത്തിൽ സന്ദർശകരെ ചുരുക്കിയാണ് ചടങ്ങ് നടക്കുന്നത്. രാവിലെ പത്തരയോടെ റിപബ്ലിക് ദിന പരേഡിന് തുടക്കമായി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിക്കുകയാണ്. രാജ്യത്തിന്റെ സൈനിക ശക്തി വിളിച്ചോതുന്ന പരേഡാണ് രാജ് പഥിൽ തുടരുന്നത്. 25 നിശ്ചല ദൃശ്യങ്ങളും ഇത്തവണ പരേഡിലുണ്ടാകും വ്യോമസേനയുടെ 75 വിമാനങ്ങളുടെ ഗ്രാൻഡ്…

Read More

നാവ് പറയും നിങ്ങളുടെ രോഗലക്ഷണങ്ങൾ; അറിയാം

ആശുപത്രിയിലെത്തുമ്പോൾ ഡോക്ടർമാർ പലപ്പോഴും നമ്മളോട് നാവ് കാണിക്കാൻ പറയാറുണ്ട്. അവർ എന്തിനാണ് നമ്മളോട് ഇങ്ങനെ പറയുന്നത് പലപ്പോഴും ചിന്തിക്കാറില്ലേ.. ഇതിനൊരു കാരണമുണ്ട്. നാവ് ശരീരത്തിന്റെ ‘കണ്ണാടി’ പോലെയാണ്. ഇത് പല രോഗങ്ങളുടെയും ലക്ഷണങ്ങൾ ഡോക്ടർമാർക്ക് എളുപ്പത്തിൽ കണ്ടെത്താനാകും. ( Your tongue can reveal health problems) നാവ് പുറത്തിട്ട് വായ് തുറന്നാൽ തൊണ്ടയുടെ പിൻഭാഗം (pharynx), ടോൺസിലുകൾ, എന്നിവ കാണാനാകും. ഇതിലൂടെ തൊണ്ടവേദന, ടോൺസിലൈറ്റിസ്, അണുബാധ,വീക്കം, പഴുപ്പ്, അൾസർ തൂങ്ങിയ അണുബാധകൾ കണ്ടെത്താം. മറ്റ് രോഗലക്ഷണങ്ങൾ…

Read More

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി

തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി. എറണാകുളം അടക്കം ചില ജില്ലകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ നീക്കം. തെരഞ്ഞെടുപ്പ് ജോലിയുണ്ടായിരുന്നവരില്‍ ചിലര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായതോടെ നടത്തിയ പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരികരിച്ചത്. ഇതോടെയാണ് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജീവനക്കാരെയെല്ലാം പരിശോധനക്ക് വിധേയമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയത്. ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ പട്ടിക റിട്ടേണിങ് ഓഫിസര്‍മാര്‍ ജില്ലാ ആരോഗ്യവകുപ്പിന് കൈമാറണം. ഇവര്‍ക്കെല്ലാം സര്‍ക്കാര്‍ ചെലവില്‍ പരിശോധന നടത്തും. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്ന പല പ്രമുഖ നേതാക്കളും രോഗ…

Read More