എല്ലാം ശുഭം; ആക്‌സിയം 4 മടക്കയാത്രയുടെ തിയതിയായി; തിരികെയെത്തുന്ന ശുഭാംശുവിന് ഏഴ് ദിവസത്തെ വിശ്രമം
ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങി ശുഭാംശു ശുക്ലയും സംഘവും. ആക്‌സിയം 4 ദൗത്യസംഘത്തിന്റെ മടക്കയാത്ര തിങ്കളാഴ്ച വൈകിട്ട് 4:35ന് ആരംഭിക്കുമെന്ന് നാസ അറിയിച്ചു. ശുഭാംശുവും സംഘവും ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെ തിരികെയെത്തും. പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്യും. ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലെത്താന്‍ വേണ്ടത് 22 മണിക്കൂര്‍ യാത്രയാണ്. ആക്‌സിയം സ്‌പേസും സ്‌പേസ് എക്‌സും axiom.space/live വഴിയും സ്‌പേസ് എക്‌സിന്റെ വെബ്‌സൈറ്റ് വഴിയും യാത്ര ടെലികാസ്റ്റ് ചെയ്യുമെന്ന് നാസ അറിയിച്ചു. ഭൂമിയില്‍…
