നെൻമേനി പഞ്ചായത്ത് കല്ലിങ്കര ഉന്നതിയിലെ  കുമാരി ആര്യ സി വേലായുധൻ  ആറു വർഷത്തെ എംബിബിഎസ് കോഴ്സിൽ പ്രവേശിച്ചു

ചീരാൽ: നെൻമേനി പഞ്ചായത്ത് കല്ലിങ്കര ഉന്നതിയിലെ  കുമാരി ആര്യ സി വേലായുധൻ  ആറു വർഷത്തെ എംബിബിഎസ് കോഴ്സിൽ പ്രവേശിച്ചു. പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് ഇന്ന് പുറപ്പെടുന്ന ആര്യയ്ക്ക് ചീരാൽ മണ്ഡലം പ്രവാസി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കോഴ്സ് പൂർത്തീകരിക്കാനും  സമൂഹത്തിന് സേവനം ചെയ്യാനും നാടിന് അഭിമാനമാകാനും കഴിയട്ടെ എന്ന് ആശംസിച്ചു. ആവശ്യമായ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. പ്രവാസി കോൺഗ്രസ് ചീരാൽ മണ്ഡലം പ്രസിഡണ്ട് കെ സി കെ തങ്ങൾ ഹാരമണിയിച്ചു….

Read More

ഹജ്ജ് സമയത്തെ നുഴഞ്ഞുകയറ്റം തടയാന്‍ ശക്തമായ സുരക്ഷ

മക്ക: ഹജ്ജ് സമയത്ത് അനധികൃതമായി പുണ്യഭൂമികളിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി. മക്കയെയും പുണ്യഭൂമികളെയും ചുറ്റിയുള്ള മരുഭൂമി റോഡുകളില്‍ ശക്തമായ സുരക്ഷാ ബന്തവസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മക്കയിലേക്കുള്ള പ്രധാന റോഡുകളിലുടനീളം സുരക്ഷാ പട്രോളിംഗുണ്ട്. മാത്രമല്ല മൊബൈല്‍ സെക്യൂരിറ്റി കേന്ദ്രങ്ങളും സംവിധാനിച്ചിട്ടുണ്ട്. റസ്റ്റ് ഹൗസുകള്‍, പര്‍വതങ്ങള്‍, താഴ്വാരകള്‍ തുടങ്ങിയ സ്ഥലങ്ങളെ രഹസ്യമായി നിരീക്ഷിക്കും. ഇത്തവണത്തെ ഹജ്ജിന് ഒരു ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും ലൈസന്‍സ് നല്‍കിയിട്ടില്ല. വ്യാജ ഹജ്ജ് ഓപറേറ്റര്‍മാരെ പിടികൂടാന്‍ മക്കയുടെ എല്ലാ ഗവര്‍ണറേറ്റുകളിലും നഗരങ്ങളിലും പ്രത്യേകം നിരീക്ഷണ സംഘങ്ങളുണ്ട്.

Read More

ഇന്ത്യയിലെ ട്വിറ്റർ മേധാവി ഏഴ് ദിവസത്തിനകം ഹാജരാകണം; നോട്ടീസ് അയച്ച് യുപി പോലീസ്

  ഇന്ത്യയിലെ ട്വിറ്റർ മേധാവിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് യുപി പോലീസിന്റെ നോട്ടീസ്. ഗാസിയാബാദ് പോലീസിന് മുന്നിൽ ഏഴ് ദിവസത്തിനുള്ളിൽ ഹാജരാകണമെന്നാണ് നിർദേശം. ഗാസിയാബാദിൽ വൃദ്ധൻ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ പങ്കുവെച്ചതിനാണ് നടപടി ഗാസിയാബാദിൽ വൃദ്ധനെ ആക്രമിച്ച സംഭവത്തിൽ തെറ്റായ വാർത്തകൾ പ്രചരിച്ചുവെന്നാണ് യോഗി ആദിത്യനാഥ് സർക്കാർ പറയുന്നത്. മതസ്പർധ വളർത്തുന്ന രീതിയിലാണ് വാർത്ത പ്രചരിപ്പിക്കപ്പെട്ടതെന്നും പോലീസ് പറഞ്ഞു. തുടർന്നാണ് പോലീസ് നോട്ടീസ് അയച്ചത്. ടൂൾ കിറ്റ് കേസിൽ ബിജെപി നേതാക്കളുടെ ട്വീറ്റുകളിൽ മാനിപുലേറ്റഡ് ടാഗ് പതിച്ചത് വിശ്വാസ്യത ഇല്ലാത്ത…

Read More

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി

  പാലാ നഗരസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി. ഇതോടെ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി. കോണ്‍ഗ്രസിലെ നാല് കൗണ്‍സിലര്‍മാര്‍ അവിവിശ്വാസത്തെ പിന്തുണച്ചു. വൈസ് ചെയര്‍മാന്‍ മായാ രാഹുലും അവിശ്വാസത്തെ അനുകൂലിച്ചു. മൂന്ന് ജോസഫ് ഗ്രൂപ്പ് കൗണ്‍സിലര്‍മാരും രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും വിട്ടു നിന്നു. പുളിക്കകണ്ടത്തെ കൗണ്‍സിലര്‍മാരും യോഗത്തിന് എത്തിയില്ല.     അവിശ്വാസം പരാജയപ്പെടുത്താന്‍ നിലവില്‍ ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് ജില്ലാ നേതൃത്വം വിപ്പ് നല്‍കിയിരുന്നു. പുളിക്കകണ്ടം കൗണ്‍സിലര്‍മാരുമായി യോജിച്ച് പോകാന്‍ സാധിക്കില്ലെന്ന ഉറച്ച…

Read More

കോഹ്ലിയും-ധോണിയും തമ്മിലുള്ള അങ്കം: ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തെരഞ്ഞെടുത്തു

  ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. ടോസ് നേടിയ ചെന്നൈ നായകൻ ധോമി ബാറ്റിംഗ് തെരഞ്ഞെടുത്തു. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം സീസണിൽ കളിച്ച നാല് കളികളും ജയിച്ച് തകർപ്പൻ ഫോമിലാണ് ബാംഗ്ലൂർ. പോയിന്റ് ടേബിളിൽ ഒന്നാമതാണ് അവർ. മൂന്ന് ജയമുള്ള ചെന്നൈ പോയിന്റ് ടേബിളിൽ രണ്ടാമതാണ്. ശക്തമായ ബാറ്റിംഗ്, ബൗളിംഗ് നിരയാണ് ഇരു ടീമുകളുടെയും ശക്തി. ചെന്നൈ ടീം: ഡുപ്ലെസിസ്, റിതുരാജ് ഗെയ്ക്ക് വാദ്,…

Read More

പത്തനംതിട്ടയിൽ അഞ്ചാം ക്ലാസ് വിദ്യാർഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട മൈലപ്രയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേക്കര ഇടമുറിയിൽ മത്തായി-സാലമ്മ ദമ്പതികളുടെ മകൻ സിജു മത്തായി(11) ആണ് മരിച്ചത്. രാത്രി വൈകിയും മുറിയിൽ ലൈറ്റ് കിടക്കുന്നത് കണ്ട് മാതാവ് ചെന്ന് നോക്കിയപ്പോഴാണ് സിജു തൂങ്ങിനിൽക്കുന്നതായി കണ്ടത്. ഉടനെ പത്തനംതിട്ട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടിയുടെ പിതാവ് വിദേശത്താണ്.

Read More

നീതിയും സത്യവും എത്ര കഠിന പരീക്ഷണങ്ങൾക്കൊടുവിലും ജയിക്കും: വിഡി സതീശൻ

  രക്തസാക്ഷിത്വങ്ങൾ എത്ര ഉജ്ജ്വല പ്രകാശമാണെന്ന് ഇന്ത്യയിലെ കർഷകർ തെളിയിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിവാദ കാർഷിക നിയമങ്ങൾ നരേന്ദ്രമോദി സർക്കാർ പിൻവലിച്ചതിനോട് പ്രതികരിക്കുകയായിരുന്നു വി ഡി സതീശൻ. ഫേസ്ബുക്ക് വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ ചെറുത്തു നിൽപ്പിനു മുന്നിൽ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടിവന്നിരിക്കുന്നു. കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നുവെന്ന് രണ്ട് പ്രധാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ പടിവാതിലിൽ എത്തി നിൽക്കുമ്പോൾ തിരിച്ചറിഞ്ഞതിനപ്പുറം കർഷകരോടോ രാജ്യത്തോടോ മോദി സർക്കാരിനോ സംഘപരിവാറിനോ…

Read More

ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് കോടിയേരിയുടെ ഭാര്യ; കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഈ മാസം 10ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ നിർദേശിച്ച് വിനോദിനിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. യൂനിടാക് എംഡി സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ആറ് മൊബൈലുകളിൽ ഒന്ന് വിനോദിനി ബാലകൃഷ്ണനാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. 1.13 ലക്ഷം രൂപ വില വരുന്ന ഫോണാണിത്. ലൈഫ് മിഷൻ കരാറിൽ കോഴ നൽകിയതായി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി വാങ്ങിയ…

Read More

നാലാം ടെസ്റ്റിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; 39 റൺസിനിടെ 3 വിക്കറ്റുകൾ വീണു

  ഓവൽ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യക്ക് 39 റൺസ് എടുക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഓപണർമാരെയും പൂജാരയെയുമാണ് ഇന്ത്യക്ക് നഷ്ടമായത്. നല്ല തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. രോഹിതും രാഹുലും ചേർന്ന് 8 ഓവറിൽ 28 റൺസ് വരെ എത്തിച്ച ശേഷമാണ് പിരിഞ്ഞത്. 11 റൺസെടുത്ത രോഹിതാണ് ആദ്യം പുറത്തായത്. ഇതോ സ്‌കോറിൽ 17 റൺസെടുത്ത രാഹുലും വീണതോടെ ഇന്ത്യ പ്രതിരോധത്തിലായി സ്‌കോർ 39ൽ നിൽക്കെ നാല്…

Read More

ഇടുക്കി മലങ്കര, കല്ലാർകുട്ടി ഡാമുകൾ തുറന്നു; ചീന്തലാറ്റിൽ വീടിന് മുകളിൽ മരം വീണ് മൂന്ന് പേർക്ക് പരുക്ക്

ശക്തമായ മഴയെ തുടർന്ന് ഇടുക്കിയിൽ കല്ലാർകുട്ടി, മലങ്കര ഡാമുകൾ തുറന്നു. കല്ലാർകുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകൾ രണ്ട് അടി വീതമാണ് ഉയർത്തിയത്. ഇടുക്കി മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. ഇടുക്കിയിൽ വ്യാപക നാശനഷ്ടമാണ് ശക്തമായ മഴയിലും കാറ്റിലുമുണ്ടായത്. മരങ്ങൾ വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ദേശീയ ദുരന്തനിവാരണ സേനാ ടീമുകളുടെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചു മാറ്റാൻ ശ്രമം നടക്കുകയാണ്. ഉടുമ്പൻചോലയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ചീന്തലാറ്റിൽ വീടിന് മുകളിൽ മരം വീണ് മൂന്ന് പേർക്ക്…

Read More