കളമശ്ശേരി തിരിച്ചുപിടിക്കുമെന്ന് പി രാജീവ്; തൃത്താലയിൽ ജയം ഉറപ്പെന്ന് എം ബി രാജേഷ്

തൃത്താല ഇടതുമുന്നണി വിജയിക്കുമെന്ന് മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥി എം ബി രാജേഷ്. വിവാദങ്ങൾക്കൊന്നും സ്ഥാനമില്ല. ഉറപ്പാണ് എൽ ഡി എഫ് കേരളം ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം പിണറായി സർക്കാരിന് വാക്കിന് ഉറപ്പുണ്ടെന്ന് തെളിയിച്ചു എൽഡിഎഫ് സ്ഥാനാർഥിയാണെന്നതാണ് തന്റെ ആത്മവിശ്വാസം. എതിരാളി ആരായാലും വ്യക്തി കേന്ദ്രീകൃത അധിക്ഷേപത്തിനല്ല മുതിരുക. ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുകയെന്നും എം ബി രാജേഷ് പറഞ്ഞു കളമശ്ശേരി യുഡിഎഫിൽ നിന്ന് തിരിച്ചുപിടിക്കുമെന്ന് പി രാജീവും പ്രതികരിച്ചു. ഇടതു ഭരണ തുടർച്ച കേരളം…

Read More

‘അമിത് ഷാ സഭയിൽ എത്തും വരെ സഹകരിക്കില്ല; FCRA ബിൽ കൊണ്ടുവരാമെന്ന് കേന്ദ്രം കരുതേണ്ട’; കെ സി വേണുഗോപാൽ

  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ എത്താതെ സഹകരിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മണ്ഡല പുനർ നിർണയവുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കുന്നതിന് മുൻപ് സർവകക്ഷി യോഗം വിളിക്കണം. എന്തിനു പെല്ലറ്റ് ഗൺ ഉപയോഗിച്ചു എന്ന് വിശദീകരിക്കണം. എഫ്സിആർഎ ബിൽ ഇതിനിടെ കൊണ്ട് വരാം എന്ന് കേന്ദ്രം കരുതേണ്ടെന്ന് കെസി വേണുഗോപാൽ പറഞ്ഞു.     എഫ്സിആർഎ ബില്ല് നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ബിൽ പാസാക്കാൻ അമിത് ഷാ…

Read More

കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഗൗരിയമ്മ. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണെന്നാണ് ഒടുവിൽ പുറത്ത് ഇറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പറയുന്നത്. അണുബാധ നിയന്ത്രിക്കാനാണ് ഡോക്ടർമാരുടെ പരിശ്രമം. അണുബാധയെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഗൗരിയമ്മയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്.    

Read More

മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് നിക്ഷേപമെത്ര? ഓരോ വകുപ്പില്‍ നിന്നും കണക്കെടുക്കും; സര്‍ക്കാര്‍ നീക്കം തിരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ക്കണ്ട്

മുഖ്യമന്ത്രിയുടെ വിദേശയാത്രക്കിടെ നടന്ന നിക്ഷേപത്തിന്റെ കണക്കെടുക്കുന്നു. യാത്ര വഴി ഓരോ വകുപ്പുകള്‍ക്കും ലഭിച്ച വിദേശനിക്ഷേപത്തിന്റെ കണക്കാണ് ശേഖരിക്കുന്നത്. നിയമസഭയില്‍ അവതരിപ്പിക്കുന്നതിനും പ്രചരണത്തിന് ഉപയോഗിക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ ഈ കണക്കുകള്‍ ശേഖരിക്കുന്നത്. തദ്ദേശ, നിമയസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗം കൂടിയാണ് സര്‍ക്കാരിന്റെ ഈ നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ 2016 മുതല്‍ 2025വരെ നടത്തിയ വിദേശയാത്രയിലൂടെ സംസ്ഥാനത്തിന് ലഭിച്ച വിദേശനിക്ഷേപങ്ങളുടെ കണക്കാണെടുക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് വകുപ്പ് സെക്രട്ടറിമാര്‍ക്കും വകുപ്പ് മന്ത്രിമാര്‍ക്കും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കിടെ…

Read More

ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍

ടോക്കിയോ: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ ടീം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പൂള്‍ എയില്‍ അര്‍ജന്റീനയെ 3-1ന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ജയം. ഗ്രൂപ്പില്‍ രണ്ട് ജയത്തോടെയാണ് ഇന്ത്യ ക്വാര്‍ട്ടറിലേക്ക് കടന്നത്.ഇന്ത്യയ്ക്കായി വരുണ്‍ കുമാര്‍, വിവേക് സാഗര്‍ പ്രസാദ്, ഹര്‍മന്‍പ്രീത് സിങ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഇന്ത്യയുടെ ഗ്രൂപ്പിലെ അവസാന മല്‍സരം ജപ്പാനെതിരേയാണ്.

Read More

സ്വർണക്കളളക്കടത്ത് കേസ് രാജ്യാന്തര ഹവാല റാക്കറ്റിലേക്ക്; രാജേന്ദ്ര പവാറിനെ കസ്റ്റംസ് പ്രതി ചേർത്തു

സംസ്ഥാനത്തെ സ്വർണക്കളളക്കടത്ത് കേസിൽ അന്വേഷണം രാജ്യാന്തര ഹവാല റാക്കറ്റിലേക്ക്. മംഗലാപുരം സ്വദേശിയായ ഹവാല ഇടപാടുകാരൻ രാജേന്ദ്ര പവാറിനെ കസ്റ്റംസ് പ്രതി ചേർത്തു. ഇതിനിടെ യുഎഇയിൽ നിന്ന് നാടുകടത്തിയ റബിൻസിനെ ചോദ്യം ചെയ്യാനും കസ്റ്റംസ് നടപടി തുടങ്ങി.   ശിവശങ്കർ, സരിത്ത്, സ്വപ്ന എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിന്റെയും പുതിയ മൊഴികളുടേയും അടിസ്ഥാനത്തിലാണ് മംഗലാപുരം സ്വദേശിയായ ഹവാല ഇടപാടുകാരൻ രാജേന്ദ്ര പ്രകാശ് പവാറിനെ പ്രതി ചേർത്തത്. ഇരുപത്തിനാലാം പ്രതിയാക്കി കൊച്ചിയിലെ കോടതിയിൽ റിപ്പോർട്ടും നൽകി. സ്വർണക്കളളക്കടത്തിനായി പണം വിദേശത്തെത്തിച്ചത്…

Read More

ഒമിക്രോണ്‍ വകഭേദം 57 രാജ്യങ്ങളില്‍ കണ്ടെത്തി; ലോകാരോഗ്യ സംഘടന

57 രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. നിലവിലുള്ള വകഭേദത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ പടര്‍ന്ന് പിടിക്കുമെന്നതിനാല്‍ പല രാജ്യങ്ങളിലും സാമൂഹ്യ വാപനം ആരംഭിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന രോഗികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ടായേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഏകദേശം പത്ത് ആഴ്ച്ചകള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡ് മഹാമാരിയുടെ ഒമിക്രോണ്‍ വകഭേദം പല രാജ്യങ്ങളിലും രോഗബാധിതര്‍ കൂടാന്‍ കാരണമായിട്ടുണ്ട്. ലോകാരോഗ്യ സംഘടന കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ശേഖരിച്ച കൊവിഡ് സാമ്പിളുകളുടെ 93 ശതമാനവും…

Read More

കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂര്‍ 726, കോഴിക്കോട് 722, കൊല്ലം 622, കോട്ടയം 517, കണ്ണൂര്‍ 388, ഇടുക്കി 384, വയനാട് 322, പത്തനംതിട്ട 318, മലപ്പുറം 314, ആലപ്പുഴ 303, പാലക്കാട് 278, കാസര്‍ഗോഡ് 117 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,306 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ…

Read More

യു എ ഇയില്‍ രണ്ടു വയസ്സിന് മുകളിലുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കണം

അബുദബി: കൊവിഡ് ഭീഷണിയില്‍ നിന്ന് കുട്ടികള്‍ മുക്തരല്ലെന്നും രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികളും മാസ്‌ക് ധരിക്കണമെന്നും അധികൃതര്‍. അതേസമയം, ശ്വാസസംബന്ധിയായ പ്രശ്‌നമുള്ളവരും വിട്ടുമാറാത്ത രോഗമുള്ളവരുമായ കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ല. സ്വന്തം നിലക്ക് മാസ്‌ക് ഊരാന്‍ സാധിക്കാത്ത കുട്ടികളും ധരിക്കേണ്ടതില്ല. കുട്ടികള്‍ക്ക് വൈറസ് ബാധിക്കുന്നത് കുറവാണെങ്കിലും മറ്റുള്ളവര്‍ക്ക് രോഗം പകരാന്‍ ചിലപ്പോള്‍ കുട്ടികള്‍ കാരണമായേക്കാം. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കൊവിഡ് പ്രതിരോധ പോരാട്ടത്തില്‍ പരമപ്രധാനമാണ്. കൊവിഡ് പകരാനുള്ള സാധ്യത പരിമിതപ്പെടുത്തുകയാണ് മാസ്‌ക് ധരിക്കുന്നതിലൂടെ സംഭവിക്കുന്നത്.

Read More

മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം: ഒരാൾ അറസ്റ്റിൽ

  തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം വൈക്കം സ്വദേശിയായ ശിവകുമാറാണ് പിടിയിലായത്. എറണാകുളം ഹിൽപാലസ് പോലീസാണ് ഇയാളെ പിടികൂടിയത്. ഇയാളെ വൈക്കം പോലീസിന് കൈമാറും. കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. പോലീസ് മർദ്ദനത്തിൽ നടപടിയെടുത്തില്ലെങ്കിൽ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി.

Read More