കാട്ടാനയുടെ ആക്രമണം: ഷഹാന ടീച്ചറുടെ മരണം വിശ്വസിക്കാനാവാതെ പേരാമ്പ്ര

പേരാമ്പ്ര: ദാറുന്നുജും ആർട്സ് ആൻഡ് സയൻസ് കോളജ് അധ്യാപിക ഷഹാനയുടെ (26) അകാല വിയോഗം സഹപ്രവർത്തകർക്കും വിദ്യാർഥികൾക്കും വിശ്വസിക്കാൻ കഴിയുന്നില്ല. വയനാട് മേപ്പാടിയിൽ പ്രകൃതി പഠന ക്യാമ്പിന് പോയപ്പോൾ എളമ്പലേരിയിലെ സ്വകാര്യ റിസോർട്ടിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിലാണ് ദാരുണ അന്ത്യം സംഭവിച്ചത്. മൂന്ന് വർഷമായി ടീച്ചർ ദാറുന്നുജും കോളജിൽ സൈക്കോളജി വിഭാഗം മേധാവിയാണ്. കണ്ണൂർ സ്വദേശിയായ ഇവർ പേരാമ്പ്രയിൽ ഹോസ്​റ്റലിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച മുഴുവൻ സമയവും കോളജിൽ ഉണ്ടായിരുന്നു. വിവാഹിതയായി ഒരു വർഷം തികയുന്നതിനു മുൻപാണ്​ മരണം….

Read More

കുറുക്കൻമൂലയിലെ കടുവയെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം; നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം

കുറുക്കൻമൂലയിലെ കടുവ ജന വാസ കേന്ദ്രത്തിൽ നിലയുറപ്പിച്ച സാഹചര്യത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുന്നു. വ്യാഴാഴ്ച രണ്ട് വളർത്തുമൃഗങ്ങളെ വകവരുത്തിയ പയമ്പള്ളി പുതിയടത്ത് ഇന്നലെ രാത്രിയും കടുവയെ കണ്ടതായി നാട്ടുകാർ. ഇതിന് പിന്നാലെ സ്ഥലത്ത് തെരച്ചിലിന് എത്തിയ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടായി. കടുവയെ പിടികൂടാനുള്ള നടപടികൾ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇന്നലെ രാത്രി കടുവയെ കണ്ട വിവരം അറിയിച്ചിട്ടും അധികൃതർ എത്തിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വിവരം അറിയിച്ചിട്ടും ഒരുത്തനും വന്നിട്ടില്ല; ഞങ്ങളാണ് ഇറങ്ങിയത്. മുളക്കൊമ്പ് പോലുമില്ലാതെയാണ്…

Read More

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനാണ് സാധ്യത. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നല്‍…

Read More

മുടികൊഴിച്ചില്‍ കുറയ്ക്കാൻ ബീറ്റ്റൂട്ട്

  ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയായ ബീറ്റ്റൂട്ട് ചര്‍മ സൗന്ദര്യ സംരക്ഷണത്തിനൊപ്പം മുടി സംരക്ഷണത്തിനും ഉത്തമം ആണ്. പല രീതിയില്‍ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചര്‍മ്മത്തിന് മാത്രമല്ല മുടികൊഴിച്ചില്‍ കുറയ്ക്കാനും ബീറ്റ്റൂട്ട് സഹായിക്കുന്നു. മുഖത്തിന് നിറം കൂട്ടുന്നതിന് ബീറ്റ്റൂട്ട് ജ്യൂസാക്കി മുഖത്തിടുക. 10-15മിനിറ്റിന്ശേഷം ഇത് കഴുകി കളയാം. ബീറ്റ്റൂട്ടിലുള്ള വിറ്റാമിന്‍ സി ചര്‍മത്തിന്റെ പിഗ്മെന്റേഷന്‍ തടയും. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇങ്ങനെ ചെയ്യുന്നത് സഹായിക്കും. ബീറ്റ്റൂട്ട് ജ്യൂസില്‍ തുല്യമായ അളവില്‍ തേനും പാലും ചേര്‍ത്ത് മികസ് ചെയ്യുക. ഇതൊരു കോട്ടണ്‍…

Read More

പാരസെറ്റമോൾ അടക്കം 10 ബാച്ച് മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു

  ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പാരസെറ്റമോൾ അടക്കം പത്ത് ബാച്ച് മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. നിരോധിത മരുന്നുകളുടെ സ്‌റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും ഇത് വിതരണക്കാരന് തിരിച്ചുനൽകി വിവരം ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കാനാണ് നിർദേശം. നിരോധിച്ച മരുന്നുകൾ പാരസെറ്റമോൾ (ടി 3810), കാൽഷ്യം വിത്ത് വിറ്റമിൻ ഡി 3 (ടി.എച്ച്.ടി -21831), പാരസെറ്റമോൾ ആൻഡ് ഡൈക്ലോഫെനാക് പൊട്ടാസ്യം ഗുളിക (എം.എസി. 90820), അമോപിൻ 5, അമ്ലോഡിപൈൻ ഗുളിക (എ.എം.പി 1001), ഗ്ലിബൻക്ലമൈഡ്…

Read More

ചട്ടം മറികടന്ന് അധ്യാപക നിയമനത്തിൽ ഇടപെട്ടു; മന്ത്രി കെ ടി ജലീലിനെതിരെ ഗവർണർക്ക് പരാതി

എയ്ഡഡ് കോളജ് അധ്യാപക നിയമനത്തിൽ ചട്ടം മറികടന്ന് ഇടപെട്ടതായി മന്ത്രി കെ ടി ജലീലിനെതിരെ പരാതി. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജിലെ അധ്യാപകന്റെ പഠന വകുപ്പ് മാറ്റാൻ മന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗം നിർദേശം നൽകിയത് ചട്ടലംഘനമെന്നാണ് ആരോപണം സേവ് യൂനിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകിയത്. അധ്യാപകനെ ഇംഗ്ലീഷ് വിഭാഗത്തിലേക്ക് മാറ്റി നിയമിക്കാൻ മന്ത്രി ഇടപെട്ടെന്ന് ഇവർ പറയുന്നു. ഈ ഉത്തരവ് പിൻവലിക്കണമെന്നും സേവ് യൂനിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.  

Read More

നിമിഷാ ഫാത്തിമയും കൂട്ടരും ജയിൽ മോചിതരായെന്ന് റിപ്പോർട്ട്, ഇനി താലിബാന് വേണ്ടി പ്രവർത്തിക്കേണ്ടി വരും

  കാബൂൾ: അഫ്ഗാനിസ്താനിൽ അഴിഞ്ഞാട്ടം തുടർന്ന് താലിബാൻ ഭീകരർ. ഇതിന്റെ ഭാഗമായി കാബൂളിലെ സൈനിക ജയിൽ താലിബാൻ പിടിച്ചെടുത്തു. കൊടും ഭീകരർ ഉൾപ്പെടെ 5000ത്തോളം തടവുകാരെ കഴിഞ്ഞ ദിവസം താലിബാൻ മോചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെതടവറയിൽ കഴിയുന്ന ഐഎസ്, അല്‍ക്വയ്ദ ഭീകരര്‍ അടക്കമുള്ള തടവുകാരെയും താലിബാൻ തുറന്നുവിട്ടു. ഐഎസില്‍ ചേരാന്‍ഭര്‍ത്താക്കന്മാര്‍ക്കൊപ്പം നാടുവിട്ട മലയാളികളായ നിമിഷാ ഫാത്തിമയും മെറിന്‍ ജോസഫും സോണിയ സെബാസ്റ്റ്യനും റഫീലയും ജയിൽ മോചിതരായവരുടെ കൂടെയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ റിപ്പോര്‍ട്ട് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു…

Read More

ആരാധനാലയങ്ങൾ ഇപ്പോൾ തുറക്കില്ല; കുറച്ചു ദിവസം കൂടി കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ലോക്ക് ഡൗൺ ലഘൂകരിക്കുമെങ്കിലും ആരാധനാലയങ്ങൾ തുറക്കാൻ കുറച്ചുദിവസം കൂടി കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ കൂട്ടം കൂടുന്നത് ഒരുതരത്തിലും ഈ ഘട്ടത്തിൽ അനുവദിക്കാനാകില്ല ആരാധനാലയങ്ങൾ പ്രവർത്തിക്കാൻ അനുമതി വേണമെന്ന് വിശ്വാസികൾ ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ കുറച്ചു ദിവസം കൂടി നമുക്കതിന് കാത്തിരിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. സംസ്ഥാനത്തെ നാലായി തിരിച്ചാണ് ലോക്ക് ഡൗൺ ലഘൂകരിക്കുക. അന്തർജില്ലാ പൊതുഗതാഗതത്തിന് ഇപ്പോൾ തീരുമാനം എടുത്തിട്ടില്ല. ഓട്ടോ റിക്ഷകൾക്കും ടാക്‌സികൾക്കും ചില വ്യവസ്ഥകളോടെ അനുമതി നൽകും. ബാർബർ ഷോപ്പുകൾക്ക് അനുമതിയുണ്ടാകും….

Read More

സെക്രട്ടേറിയറ്റിൽ കമ്പ്യൂട്ടര്‍വത്ക്കരണം; തസ്തികകള്‍ റദ്ദാക്കുന്നു

സെക്രട്ടേറിയറ്റിലെ കമ്പ്യൂട്ടര്‍വത്ക്കരണത്തിന്റെ ഭാഗമായി തസ്തികകള്‍ നിര്‍ത്തലാക്കുന്നു. പൊതുഭരണ സെക്രട്ടേറിയറ്റിലെ 220 ഓഫിസ് അസിറ്റന്റ് തസ്തിക റദ്ദുചെയ്തു. ഈ തസ്തികകളിലേക്ക് ഇനി നിയമനമുണ്ടാകില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. തസ്തികാ പുനര്‍നിര്‍ണയ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കമ്പ്യൂട്ടര്‍ അസിസ്റ്റന്റുമാരുടെ തസ്തികയിലും നടപടിയുണ്ടാകും. കമ്പ്യൂട്ടര്‍വത്ക്കരണവും ഇ-ഫയലും സെക്രട്ടേറിയറ്റില്‍ നടപ്പിലാക്കിയതിനെ തുടര്‍ന്ന് വിവിധ തസ്തികകളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. നിലവിലുള്ള…

Read More