Headlines

അഭയ കേസ് പ്രതികളുടെ പരോൾ: സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

  അഭയ കേസ് പ്രതികൾക്ക് ചട്ടവിരുദ്ധമായി പരോൾ അനുവദിച്ചെന്ന് ആരോപിച്ച് നൽകിയ ഹർജിയിൽ സർക്കാരിനും ജയിൽ ഡിജിപിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രതികളായ ഫാദർ തോമസ് എം കോട്ടൂരിനും സിസ്റ്റർ സെഫിക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട് സിബിഐ കോടതി ശിക്ഷിച്ച് അഞ്ച് മാസം തികയും മുമ്പേ പ്രതികൾക്ക് പരോൾ അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. പരോൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കലാണ് ഹൈക്കോടതിയെ സമീപിച്ചത്. മെയ് 11നാണ് 90 ദിവസത്തേക്ക് പ്രതികൾക്ക് പരോൾ അനുവദിച്ചത്.

Read More

കൂടുതല്‍ പേര്‍ക്ക് സിക്ക വൈറസ് ബാധ; പ്രതിരോധം ശക്തമാക്കുന്നു, ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. സിക്ക വൈറസ് പ്രതിരോധത്തിന് ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമായി. തിരുവനന്തപുരത്ത് മാത്രമല്ല, സംസ്ഥാനത്ത് എല്ലായിടത്തും ജാഗ്രതപാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. സിക്ക വൈറസിന് പുറമേ ഡെങ്കിപ്പനിയും റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇരുവകുപ്പുകളുടേയും യോഗം വിളിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.  …

Read More

24 മണിക്കൂറിനിടെ 16,838 പേർക്ക് കൂടി കൊവിഡ്; 113 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,838 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,11,73,761 ആയി ഉയർന്നു. 113 പേരാണ് ഇന്നലെ മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിതരായി ഇതിനോടകം 1,57,548 പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,819 പേർ രോഗമുക്തി നേടി. 1,08,39,894 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. നിലവിൽ 1,76,319 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 86,359 പേരും മഹാരാഷ്ട്രയിലാണ്. കേരളത്തിൽ 44,734 പേർ ചികിത്സയിൽ തുടരുന്നു. 1,80,05,503 പേർ…

Read More

ശ്രീരാമകൃഷ്ണൻ സ്പീക്കർ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് ചെന്നിത്തല

പി ശ്രീരാമകൃഷ്ണൻ സ്പീക്കർ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധൂർത്തും അഴിമതിയുമാണ് നടക്കുന്നത്. സ്വന്തമായി രഹസ്യാന്വേഷണ സംവിധാനമില്ലെന്നത് ബാലിശമാണ്. എല്ലാവരും പ്രത്യേകം സംവിധാനം നൽകാൻ സാധിക്കില്ല സ്പീക്കർ സംശുദ്ധിയുടെ പര്യായമാകണം. ശ്രീരാമകൃഷ്ണൻ ഇതിൽ പരാജയപ്പെട്ടു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കറുടെ പേര് വന്നത് അപമാനമല്ലേ. സാമ്പത്തിക ഞെരുക്കം മൂലം സംസ്ഥാനം കഷ്ടപ്പെടുമ്പോൾ കോടിക്കണക്കിന് രൂപ അനാവശ്യമായി ചെലവാക്കി. സ്വർണക്കടത്ത് പ്രതികളുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം കേരളം കണ്ടതാണ് സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയത്തിൽ സഭയിൽ ചർച്ച നടക്കുകയാണ്….

Read More

24 മണിക്കൂറിനിടെ 34,113 പേർക്ക് കൂടി കൊവിഡ്; 346 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,113 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.19 ശതമാനമായി കുറഞ്ഞു. 24 മണിക്കൂറിനിടെ 346 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 91,930 പേർ രോഗമുക്തരായി. നിലവിൽ 4,78,882 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 5,09,011 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 4,16,77,641 പേർ കൊവിഡിൽ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്.

Read More

ഇനി കുതിച്ചുപായാം: എടപ്പാൾ മേൽപ്പാലം ഇന്ന് നാടിന് സമർപ്പിക്കും

  എടപ്പാൾ മേൽപ്പാലം ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മലപ്പുറം ജില്ലയിൽ തന്നെ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിർമിക്കുന്ന ആദ്യത്തെ മേൽപ്പാലമാണിത് കിഫ്ബിയിൽ നിന്ന് 13.68 കോടി ചെലവഴിച്ചാണ് നിർമാണം. രണ്ടുവരി ഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ 259 മീറ്റർ നീളത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. എടപ്പാൾ ജംഗ്ഷനിൽ നിന്ന് കോഴിക്കോട്…

Read More

തൈര് കഴിക്കുന്നത് ശീലമാക്കൂ: ​ഗുണങ്ങൾ നിരവധി

നമ്മൾ എല്ലാവരും തെെര് കഴിക്കാറുണ്ട്. എന്നാൽ തെെര് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ട്രീപ്റ്റോപൻ എന്ന അമിനോ ആസിഡ് തെെരിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അത് മനസിനും ശരീരത്തിനും കൂടുതൽ ഉന്മേഷം നൽകുന്നു. ദഹനത്തെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന വസ്തുവാണ് തൈര്. തൈരിന്‍റെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനത്തിന് ഏറ്റവും അനുകൂലമായിട്ടുളളത്.‌‌ തെെരിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ എല്ലിനും പല്ലിനും വളരെ നല്ലതാണ്. തെെര് ഏത് കഠിന ആഹാരത്തെയും ദഹിപ്പിക്കുകയും ചെയ്യുന്നു. തെെര് പതിവായി കഴിക്കുന്നത്…

Read More

ഞെട്ടിക്കുന്ന ക്രൂരത! ആലുവയിൽ അമ്മയെ ബലാത്സംഗം ചെയ്ത് 23കാരനായ മകൻ

ആലുവയിൽ മകൻ ബലാത്സംഗം ചെയ്തു എന്ന് അമ്മയുടെ പരാതി. ആലുവ സ്റ്റേഷനിലാണ് പരാതി നൽകിയത്. 23 വയസ്സുകാരനായ മകൻ തന്നെ പലതവണ പീഡിപ്പിച്ചു എന്നാണ് മാതാവ് പരാതി നൽകി. പരാതി നൽകിയത് ഉപദ്രവം സഹിക്കാൻ വയ്യാതെ ആയതോടെയെന്ന് മാതാവ് പറഞ്ഞു. മകനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. പലതവണ തന്നെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അമ്മയുടെ പരാതി. കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മകൻ വീട്ടിൽ വരുമ്പോൾ മധ്യവയസ്കയുടെ നിലവിളി കേൾക്കുന്നത് പതിവന്ന് അയൽക്കാർ മൊഴി…

Read More

ലോകത്ത് കൊവിഡ് 19 വ്യാപനം വീണ്ടും തീവ്രമാകുന്നു

ലോകത്ത് കൊവിഡ് 19 വ്യാപനം വീണ്ടും തീവ്രമാകുന്നു. ഇന്നലെ 4,85,107 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,94,83,369 ആയി ഉയർന്നു. 4,11,29,320 പേർ രോഗമുക്തി നേടി. വൈറസിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 14 പതിനാല് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 14,01,457 മരണങ്ങളാണ് ലോകത്തുണ്ടായത്. ലോകത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള അമേരിക്കയിൽ ഒന്നരലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തേഴ് ലക്ഷം പിന്നിട്ടു. വൈറസ്…

Read More

കോൺഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി ഇന്നും ചേരും; സ്ഥാനാർഥി അന്തിമ പട്ടികക്ക് രൂപം നൽകും

കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ അന്തിമ രൂപം നൽകാൻ സ്‌ക്രീനിംഗ് കമ്മിറ്റി ഇന്നും ചേരും. ഹൈക്കമാൻഡ് പ്രതിനിധികൾക്കൊപ്പം ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവരും യോഗത്തിൽ പങ്കെടുക്കും യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്ന രാഹുൽ ഗാന്ധിയുടെ നിർദേശവും യോഗത്തിൽ പരിഗണിക്കും. നാളെ ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയിൽ അന്തിമ പട്ടിക സമർപ്പിക്കും. മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വത്തിലും ഇന്ന് തീരുമാനമാകും. അതേസമയം ഇരിക്കൂറിൽ ആര് മത്സരിക്കുമെന്നതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം തുടരുകയാണ്. മണ്ഡലത്തിൽ നിന്നുള്ള ഒരാളെ ഇത്തവണ മത്സരിപ്പിക്കണമെന്നാണ് പ്രാദേശിക കോൺഗ്രസ്…

Read More