Headlines

ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട; മ​ല​യാ​ളി അ​റ​സ്റ്റി​ൽ

  ബംഗളൂരു: കോ​ടി​ക​ളു​ടെ സ്വ​ർ​ണ ബി​സ്ക​റ്റു​മാ​യി മ​ല​യാ​ളി യു​വാ​വ് ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യി. മ​ല​പ്പു​റം സ്വ​ദേ​ശി ഫൈ​സ​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ദു​ബാ​യി​യി​ൽ നി​ന്നെ​ത്തി​യ ഇ​യാ​ളി​ൽ നി​ന്നും 24 സ്വ​ർ​ണ ബി​സ്ക​റ്റു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വി​പ​ണി​യി​ൽ 1.37 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​മാ​ണ് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Read More

‘എല്ലാ തെരുവുനായ്ക്കളേയും തരാം, കൊണ്ടുപൊയ്‌ക്കോളൂ’; തെരുവുനായ പ്രശ്‌നത്തിലെ ഹര്‍ജിയെ എതിര്‍ത്ത മൃഗസ്‌നേഹിയോട് ഹൈക്കോടതി

തെരുവ് നായ വിഷയത്തില്‍ മൃഗ സ്‌നേഹിയേയും സര്‍ക്കാരിനെയും വിമര്‍ശിച്ച് ഹൈക്കോടതി. എല്ലാ തെരുവുനായകളെയും നല്‍കാം കൊണ്ടു പൊയ്‌ക്കോളൂ എന്ന് മൃഗസ്‌നേഹിയോട് ഹൈക്കോടതി പറഞ്ഞു. തെരുവുനായ പ്രശ്‌നത്തില്‍ നടപടിയാവശ്യപ്പെട്ടുള്ള ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാനെത്തിയ മൃഗസ്‌നേഹി സാബു സ്റ്റീഫനോടാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. തെരുവുനായ ആക്രമണം വര്‍ദ്ധിച്ചു വരികയാണെന്നും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ പക്കല്‍ പണമില്ലെന്ന് കോടതി പറഞ്ഞു. തെരുവ്‌നായ ആക്രമണത്തില്‍ എത്ര എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഡിജിപി അറിയിക്കണമെന്നും ഹൈക്കോടതി…

Read More

ബ്രഹ്മപുത്രയിൽ ബോട്ടുകൾ കൂട്ടിയിടിച്ച് വൻ അപകടം

  ജോർഹത്ത്: ബ്രഹ്മപുത്ര നദിയിൽ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം. അസമിലെ ജോർഹത്തിലാണ് സംഭവം. നിരവധി പേരെ കാണാതായതായി റിപ്പോർട്ട്. വൈകുന്നേരം നാലരയോടെ യാത്രക്കാരുമായി പോകുകയായിരുന്ന രണ്ടു ഫെറി ബോട്ടുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകട സമയത്ത് ബോട്ടുകളിൽ നൂറിലെറെ പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.

Read More

കിറ്റക്‌സ് തൊഴിലാളികളുടെ ആക്രമണം: സിഐയുടെ തലയ്ക്ക് ആറ് സ്റ്റിച്ച്, കൈ ഒടിഞ്ഞു, അന്വേഷണത്തിന് പ്രത്യേകസംഘം

  സാബു എം ജേക്കബിന്റെ ഉടമസ്ഥതയിലുള്ള കിറ്റക്‌സ് തൊഴിലാളികളുടെ ഗുണ്ടാ ആക്രമണത്തിൽ കുന്നത്തുനാട് സിഐക്ക് ഗുരുതര പരുക്ക്. സിഐയുടെ തലയ്ക്ക് ആറ് സ്റ്റിച്ച് ഇടേണ്ടി വന്നു. കൈ ഒടിഞ്ഞിട്ടുമുണ്ട്. അഞ്ഞൂറോളം കിറ്റക്‌സ് തൊഴിലാളികളാണ് ക്രിസ്മസ് രാത്രിയിൽ മയക്കുമരുന്നും മദ്യവും ഉപയോഗിച്ച ശേഷംകിഴക്കമ്പലത്ത് അഴിഞ്ഞാടിയത്. മൂന്ന് പോലീസ് ജീപ്പുകളും കിറ്റക്‌സ് തൊഴിലാളികൾ തീയിട്ട് കത്തിച്ചിരുന്നു

Read More

ആശങ്കയിൽ സംസ്ഥാനം: പത്തു ജില്ലകളില്‍ ടി.പി.ആര്‍ പത്തു ശതമാനത്തിന് മുകളില്‍: നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിലെ ഏഴു ജില്ലകളില്‍ കൊവിഡ് വ്യാപനം കൂടുതലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളിലാണ് കൊവിഡ് വ്യാപനം കൂടുതലുള്ള ഏഴു ജില്ലകളെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു. മഴക്കാല രോഗങ്ങള്‍ തടയാന്‍ സംസ്ഥാനം മുന്‍കരുതല്‍ സ്വീകരിക്കണം. രാജ്യത്ത് കൊവിഡ് വ്യാപനം കുത്തനെ കുറയുന്ന സാഹചര്യത്തില്‍ 22 ജില്ലകളില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആഗോള വീക്ഷണത്തില്‍ നോക്കുകയാണെങ്കില്‍ മഹാമാരി അവസാനിക്കുന്നില്ല. ലോകമെമ്പാടുമുള്ള…

Read More

സംസ്ഥാനത്ത് പുതുതായി 13 ഹോട്ട് സ്‌പോട്ടുകൾ; 17 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ പാമ്പാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), തൃശൂര്‍ ജില്ലയിലെ കണ്ടാണശേരി (10, 12 (സബ് വാര്‍ഡ്), മടക്കത്തറ (സബ് വാര്‍ഡ് 16), ആലപ്പുഴ ജില്ലയിലെ കൈനകരി (8, 9), പള്ളിപ്പുറം (10, 14), കോഴിക്കോട് ജില്ലയിലെ മരുതോങ്കര (6), കീഴരിയൂര്‍ (സബ് വാര്‍ഡ് 3), വളയം (സബ് വാര്‍ഡ് 9), പാലക്കാട് ജില്ലയിലെ നെല്ലായി (1), എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ (1, 11), കീഴ്മാട് (10), തിരുവനന്തപുരം…

Read More

ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും അനുയോജ്യമായ ടീമാണ് പി എസ് ജി: ലയണൽ മെസ്സി

ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയിൽ ചേർന്നതിന് ശേഷം ആദ്യമായി മാധ്യമങ്ങളുമായി സംവദിച്ച് ലയണൽ മെസ്സി. ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും അനുയോജ്യമായ ക്ലബ്ബിലാണ് താൻ എത്തിയതെന്ന് മെസ്സി പറഞ്ഞു. ബാഴ്‌സലോണ വിട്ടതിൽ സങ്കടമുണ്ട്. എന്നാൽ പി എസ് ജി തന്ന സ്വീകരണം ഏറെ സന്തോഷം നൽകുന്നു പി എസ് ജിക്കൊപ്പം നിന്ന് എല്ലാ കിരീടങ്ങളും നേടുകയാണ് ലക്ഷ്യം. നെയ്മർ, എംബാപെ എന്നിവർക്കൊപ്പം കളിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ഒരുപാട് സൂപ്പർതാരങ്ങളുള്ള ടീമാണ് പി എസ് ജി. തനിക്ക്…

Read More

PMK നേതാവ് രാമലിംഗത്തിന്റെ കൊലപാതകം; NIA റെയ്ഡിൽ ഒരാൾ അറസ്റ്റിൽ

പിഎംകെ നേതാവായിരുന്ന രാമലിംഗത്തിന്റെ കൊലപാതകത്തിൽ എൻഐഎ തമിഴ്നാട്ടിൽ നടത്തിയ റെയ്ഡിൽ ഒരാൾ അറസ്റ്റിൽ. ഇയാൾക്ക് പിഎഫ്ഐ ബന്ധമുള്ളതായി കണ്ടെത്തി. ദിണ്ഡിഗലിലെയും കൊടേക്കനാലിയെയും എട്ട് കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. ഇന്ന് രാവിലെ ആറു മണിക്കാണ് റെയ്ഡ് നടന്നത്. കൊലപാതകത്തിന് പിന്നിൽ പിഎഫ്‌ഐ പ്രവർത്തകരായിരുന്നു എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസിൽ പല പ്രതികളും ഇപ്പോഴും ഒളിവിലാണ്. ഇതുമായി ബന്ധപ്പെട്ടാണ് എൻഐഎ റെയ്ഡ് നടത്തിയത്. റെയ്ഡിൽ പല നേതാക്കളുടെ വീട്ടിൽ നിന്നും ലഘുലേഖകളും ഇലക്ട്രോണിക്‌സ് ഡിവൈസുകളും പിടിച്ചെടുത്തതായി…

Read More

ജാമ്യക്കാരൻ പിൻമാറി; ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനാകില്ല

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക ഹൈക്കോടതി ജാമ്യം നൽകിയെങ്കിലും ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനാകില്ല. ജാമ്യം നിൽക്കാമേന്നേറ്റവർ അവസാന നിമിഷം പിൻമാറിയതിനെ തുടർന്നാണ് പുറത്തിറങ്ങുന്നത് അനിശ്ചിതത്തിലായത്‌. പുതിയ ജാമ്യക്കാരെ ഹാജരാക്കിയപ്പോഴേക്കും സമയം വൈകി. അഞ്ച് ലക്ഷത്തിന്റെ രണ്ട് ആൾജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതിന് കർണാടകയിൽ നിന്ന് തന്നെ ആളുകൾ വേണമായിരുന്നു. ഇതിനായി കണ്ടെത്തിയ ആളുകൾ അവസാന നിമിഷം കോടതിയിൽ വെച്ച് പിന്മാറുകയായിരുന്നു. പകരം രണ്ടുപേരെ കണ്ടെത്തി എത്തിച്ചെങ്കിലും അപ്പോഴേക്കും കോടതി സമയം കഴിഞ്ഞു പോയതിനാൽ…

Read More

അരൂർ-തൂറവൂർ ഉയരപ്പാത അപകടം; അടിയന്തര സുരക്ഷാ ഓഡിറ്റിന് നിർദേശം നൽകി ദേശീയപാത അതോറിറ്റി

അരൂർ-തൂറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ അടിയന്തര സുരക്ഷ ഓഡിറ്റിങ്ങിന് ദേശീയപാത അതോറിറ്റി. റൈറ്റ്‌സ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് ഓഡിറ്റിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. നിർമ്മാണത്തിൽ IRC മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നാണ് വിദഗ്ദ സമിതിയുടെ കണ്ടെത്തൽ. ഇതോടെയാണ് സുപ്രധാന ഓഡിറ്റിനുള്ള നിർദേശം ദേശീയ പാത അതോറിറ്റി നൽകിയത്. ചട്ടങ്ങൾ പാലിക്കാതെയാണ് നിർമാണമെങ്കിൽ കരാർ കമ്പനിയായ അശോക ബിൽഡ് കോണിനെ കരിമ്പട്ടികയിൽപ്പെടുത്തി ഒഴിവാക്കും. ഇന്നും നാളെയുമായിട്ടായിരിക്കും ഓഡിറ്റിങ് നടക്കുക. അരൂർ മുതൽ തുറവൂർ വരെ 13 കിലോമീറ്റർ ദൂരത്തിലാണ് ഉയരപ്പാത. രാജ്യത്തെ തന്നെ…

Read More