പ്രളയ സാധ്യത നേരിടാൻ മുന്നൊരുക്കം; മക്കയിൽ കനാലുകളിൽ അറ്റകുറ്റപ്പണി

മക്ക: അൽശറാഇ ഡിസ്ട്രിക്ട്രിലെ മഴവെള്ള ഡ്രെയിനേജ് കനാലുകളിൽനിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഡ്രെയിനേജ് ശൃംഖലകൾ തയാറാക്കുന്നതിനും മഴക്കാലത്ത് അവയുടെ ക്ഷമത ഉറപ്പു വരുത്തുന്നതിനുമുള്ള ആദ്യ പടിയായാണ് അറ്റക്കുറ്റപ്പണികൾ നടത്തുന്നത്. ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് ഫ്‌ളഡ് നെറ്റ്‌വർക്കിന് വേണ്ടി മക്കാ മുനിസിപ്പാലിറ്റിയാണ് മാലിന്യ നിർമാജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.   അൽശറാഇയക്ക് പുറമെ അജയ്ദ്, ബത്ഹ ഖുറൈശ് എന്നീ ഡിസ്ട്രിക്ടുകളിലെ ഡ്രെയിനേജുകളിലും അറ്റകുറ്റപ്പണികൾ നടത്തും. ഡ്രെയിനേജ് ശൃംഖലകളുടെ സുരക്ഷയും കാര്യക്ഷമതയും നിരന്തരം ഉറപ്പു വരുത്തുന്നതിനും വെള്ളപ്പൊക്ക…

Read More

രാജ്യത്ത് കൊവിഡ് ബാധിതർ 92 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 44,376 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 92 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,376 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 92.22 ലക്ഷമായി 481 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 1.34 ലക്ഷം കടന്നു. നിലവിൽ 4.44 ലക്ഷം പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 86.42 ലക്ഷം പേർ രോഗമുക്തി നേടി ഇന്നലെ ഡൽഹിയിലാണ് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത്. 6224 പേർക്ക്…

Read More

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

  സംസ്ഥാനത്ത് ശക്തമായ മഴ തുടരും. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.     വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 40 മുതൽ 50…

Read More

GST പരിഷ്കാരം പ്രാബല്യത്തിൽ; ഇനി മുതൽ രണ്ട് സ്ലാബുകൾ, അവശ്യ വസ്തുക്കൾക്ക് വില കുറയും

രാജ്യത്ത് GST പരിഷ്കാരം പ്രാബല്യത്തിൽ വന്നു. നാല് സ്ലാബുകളുള്ളത് രണ്ടായി കുറയുമ്പോൾ ജനങ്ങൾക്ക് അത് വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.പാൽ, പനീർ മുതൽ തേയില, കാപ്പിപ്പൊടി അടക്കം കുഞ്ഞു കാറുകൾക്കു വരെ വലിയ വിലക്കുറവാണ് പ്രതീക്ഷിക്കുന്നത്. ഇളവുകൾ ജനങ്ങൾക്കുള്ള നവരാത്രി സമ്മാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 5ശതമാനം 12ശതമാനം 18ശതമാനം 28ശതമാനം എന്നീ നാല് ജിഎസ്ടി സ്ലാബുകൾ ഇന്നു മുതൽ പഴങ്കഥയാവുകയാണ്. ഇനി മുതൽ അഞ്ച് ശതമാനവും പതിനെട്ട് ശതമാനവും മാത്രമാണ് ജിഎസ്ടി സ്ലാബുകൾ. പുതിയ പരിഷ്കരണം പ്രാബല്യത്തിൽ വരുന്നതോടെ…

Read More

ഡൽഹി കലാപം: സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള ഗൂഢാലോചന നടത്തിയെന്ന് ഡൽഹി പോലീസ് കുറ്റപത്രം

ഫെബ്രുവരിയിൽ പൗരത്വഭേദഗതിക്കെതിരെ ഡൽഹിയിൽ നടന്ന കലാപത്തിനായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർ ഗൂഢാലോചന നടത്തിയെന്ന് ഡൽഹി പോലീസിന്റെ കുറ്റപത്രം. യെച്ചൂരിയെ കുടാതെ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡൽഹി സർവകലാശാലാ പ്രൊഫസർ അപൂർവാനന്ദ്, ഡോക്യുമെന്ററി ഫിലിം മേക്കർ രാഹുൽ റോയ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട് പൗരത്വഭേദദഗതി വിരുദ്ധ സമരത്തിൽ പങ്കെടുത്തവരോട് ഏതറ്റം വരെയും പോകാൻ ഇവർ ആവശ്യപ്പെട്ടുവെന്ന് മോദി സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന ഡൽഹി പോലീസിന്റെ കുറ്റപത്രത്തിൽ പറയുന്നു. കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നതിനായി പ്രകടനങ്ങൾ…

Read More

കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി

  അമ്പലവയൽ: കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഏറെനാളായി അടഞ്ഞുകിടനിരുന്ന വിദ്യാലയങ്ങൾ നവംബർ 1 മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ അമ്പലവയൽ ഗവ: എൽ പി സ്‌കൂളിലേക്ക് ആവശ്യമായ സാനിറ്റൈസർ, പൾസ് ഓക്സി മീറ്റർ എന്നിവ ഡിവൈഎഫ്ഐ അമ്പലവയൽ ഈസ്റ്റ്‌ യൂണിറ്റ് കൈമാറി. പ്രധാനാധ്യാപിക ഗ്രേസി, പി ടി എ പ്രസിഡന്റ് വിനോദ് എന്നിവർക്ക് ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: കെ ജി സുധീഷ് കൈമാറി. യൂണിറ്റ് സെക്രട്ടറി ജുനൈദ്, യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത്, യൂണിറ്റ്…

Read More

തൃശ്ശൂരില്‍ ഇടിമിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക്

  തൃശ്ശൂര്‍: കനത്ത മഴക്കൊപ്പമുള്ള ഇടിമിന്നലേറ്റ് തൃശ്ശൂരില്‍ 11 തൊഴിലാളികള്‍ക്ക് പരുക്ക്. മരോട്ടിച്ചാല്‍ കള്ളായിക്കുന്നിലാണ് 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിന്നലേറ്റത്. തൊഴിലുറപ്പ് പണിയുടെ ഭാഗമായി കല്ല് കെട്ടുകയായിരുന്ന തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഇന്ന് ഉച്ചയ്ക്ക് തൃശ്ശൂര്‍ വരന്തരപ്പിള്ളി കല്‍ക്കുഴിയില്‍ ഇടിമിന്നലേറ്റ് പശു ചത്തിരുന്നു. കനത്ത മഴയുള്ള തൃശ്ശൂര്‍ ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിരപ്പിള്ളി , വാഴച്ചാല്‍ എന്നീ വിനോദ…

Read More

മുനമ്പം വഖഫ് ഭൂമി : ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയിൽ സ്റ്റേ

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്. അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും മുനമ്പം വഖഫ് സ്വത്തിൽ തൽസ്ഥിതി തുടരാനും സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസ്‌ മനോജ്‌ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അന്വേഷണ കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള ഹൈക്കോടതിയുടെ അനുമതിക്ക് സ്റ്റേ ഇല്ല. വഖഫ് സംരക്ഷണ വേദിയുടെ ഹർജിയിൽ സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന വഖഫ് ബോര്‍ഡിനും നോട്ടീസ് നൽകി. ജനുവരി…

Read More

സ്വകാര്യ ബസ് ചാർജ് വർധനക്ക് എൽ ഡി എഫിന്റെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ നിരക്ക് വർധിപ്പിക്കാൻ എൽ ഡി എഫ് അനുമതി നൽകി. ഇതുമായി സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനെയും ഗതാഗത മന്ത്രി ആന്റണി രാജുവിനെയും ഏൽപ്പിച്ചു. നാളെ മന്ത്രിസഭാ യോഗം നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്തേക്കും. ഗതാഗത മന്ത്രി ആന്റണി രാജു ബസ് ഉടമകളുമായി നാട്ടകം ഗസ്റ്റ്ഹൗസിൽ ഇന്നലെ രാത്രി നടത്തിയ ചർച്ചയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചിരുന്നു. …

Read More