ജോജുവിനെ അസഭ്യം പറയുകയോ കഴുത്തിൽ കുത്തിപ്പിടിക്കുകയോ ചെയ്തിട്ടില്ലെന്ന് ടോണി ചമ്മണി
ജോജു ജോർജിനെ ആക്രമിക്കുകയും വാഹനം തല്ലി തകർക്കുകയും ചെയ്ത സംഭവത്തിൽ എഫ് ഐ ആർ ഇട്ടതിൽ പ്രതികരണവുമായി കൊച്ചി മുൻ മേയർ ടോണി ചമ്മണി. ജോജുവിന്റെ വാഹനം തകർത്ത കേസിലാണ് ടോണി ചമ്മണിക്കെതിരെ എഫ് ഐ ആർ ഇട്ടത്. ടോണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് വാഹനം തകർത്തതെന്നാണ് പോലീസ് പറയുന്നത്. റോഡ് ഉപരോധത്തിനിടെ ജോജു ജോർജിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞതായും അക്രമത്തിന് നേതൃത്വം നൽകിയതും ടോണി ചമ്മണിയെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. ജാമ്യമില്ലാ വകുപ്പ്…