Headlines

‘കോൺഗ്രസ്‌ നേതാക്കന്മാരോട് ഒന്നേ പറയാനുള്ളു, മോദിജിയെ ചീത്ത വിളിക്കുന്നത്‌ നിർത്തി ജനങ്ങളുടെ പ്രശനങ്ങളെ പറ്റി പറയുക’; പത്മജ വേണുഗോപാൽ

ബീഹാറിൽ കോൺഗ്രസിനേറ്റ തോൽവിയിൽ പ്രതികരിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ഒരു കാലത്തു കോൺഗ്രസ്‌ ഇത് പോലെ എല്ലാ സ്ഥലത്തും അധികാരത്തിൽ വന്നപ്പോൾ വോട്ടിങ് മെഷീനെ പറ്റിയോ വോട്ട് ചോരിയെ പറ്റിയോ ആരും പറഞ്ഞു കേട്ടില്ല. കോൺഗ്രസ്‌ ഇന്ന് കാണുന്ന നാശത്തിലേക്കു പോയത് നല്ല ഒരു നേതൃത്വം ഇല്ലാത്തതിന്റെ കുറവെന്നും പത്മജ കുറ്റപ്പെടുത്തി. ഒരു നേതാവ് ജനങ്ങളുടെ കൂടെ കടലിൽ ചാടുന്നത് കാണാൻ ഒക്കെ രസമുണ്ട് .അതു ഇടവേളകളിൽ മാത്രം. ഇടയ്ക്കു വല്ലപ്പോഴും പാർട്ടി പ്രവർത്തകരെ കാണാൻ…

Read More

കള്ളാടി മണ്ണിടിച്ചിൽ; ‘കൊങ്കൺ അധികൃതരോട് വീണ്ടും റിപ്പോർട്ട്‌ ആവശ്യപ്പെടും’; മന്ത്രി പി കെ ബഷീർ

  വയനാട് കള്ളാടി മണ്ണിടിച്ചിൽ, കൊങ്കൺ അധികൃതരോട് ഒന്നുകൂടി റിപ്പോർട്ട്‌ ആവശ്യപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ. ജൂലൈ ഒന്നാം തിയതിയിലെ മീറ്റിങ്ങിൽ കാര്യങ്ങൾ വ്യക്തമായി പറഞ്ഞിരുന്നു. യാതൊരു പ്രശ്നവും ഇല്ലെന്നാണ് കമ്പനി അധികൃതർ അറിയിച്ചത്. വിദഗ്ധ സമിതി പരിശോധിച്ച് റിപ്പോർട്ട്‌ നൽകുമെന്നും പി കെ ബഷീർ വ്യക്തമാക്കി.     രണ്ടുപേരെ കൂടി കണ്ടെത്താൻ ഉണ്ട്. കൂട്ടിയിട്ടിരിക്കുന്ന മണ്ണ് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തുരങ്ക പാത നിർമാണവുമായി ബന്ധപ്പെട്ട് ഒരു ചോദ്യവും നിയമസഭയിൽ എന്നോട്…

Read More

‘ചവറ്റുകൊട്ടയിലേക്ക് എറിയണമെന്ന് ചിലര്‍ ആഗ്രഹിച്ച കേസില്‍ നീതി ദേവത കണ്ണ് തുറന്നു’; പാലത്തായി കേസില്‍ വിധി വരുമ്പോള്‍

പാലത്തായി കേസിലെ വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രോസ്‌ക്യൂഷന്‍. മരണം വരെ ജീവപര്യന്തം എന്ന രീതിയില്‍ ശിക്ഷ കിട്ടിയിരിക്കുകയാണ്. ചവറ്റുകൊട്ടയിലേക്ക് എറിയണമെന്ന് ചിലര്‍ ആഗ്രഹിച്ച കേസില്‍ നീതി ദേവത കണ്ണ് തുറന്നുവെന്നും കുട്ടിക്ക് നീതി കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം ഘട്ടത്തില്‍ കുട്ടിയുടെ കുടുംബാംഗങ്ങളെ നിരാശപ്പെടുത്തിക്കൊണ്ടായിരുന്നു തീരുമാനം വരന്നത്. പക്ഷേ, അവസാനഘട്ടത്തില്‍ ഹൈക്കോടതി സ്‌പെഷ്യല്‍ ടീം അന്വേഷിക്കണമെന്ന് പറഞ്ഞപ്പോഴാണ് എസിപി രത്‌നകുമാറിന്റെ നേതൃത്വത്തില്‍ അന്വേണം നടത്തിയത്. ചവറ്റുകൊട്ടയിലേക്ക് എറിയണമെന്ന് ചിലര്‍ ആഗ്രഹിച്ച കേസില്‍ നീതി ദേവത കണ്ണ് തുറന്നു….

Read More

ഇന്ധന വില വീണ്ടും വര്‍ധിച്ചു; 93 രൂപ കടന്ന് പെട്രോള്‍ വില

കോഴിക്കോട്: മൂന്നുദിവസം നിശ്ചലമായ ഇന്ധന വില വീണ്ടും ഉയര്‍ത്തി എണ്ണക്കമ്പനികള്‍. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലും ഡീസല്‍ വില 86 രൂപ കടന്ന് 86.02ലെത്തി. പെട്രോള്‍ 91.44. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയ്ക്ക് മുകളിലാണ്. നവംബര്‍ 19ന് ശേഷം തുടര്‍ച്ചയായി ഇന്ധനവില ഉയരുകയാണ്. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വിലയുടെ വര്‍ധനയാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നതെന്ന വിശദീകരണമാണ് എണ്ണക്കമ്പനികള്‍ നല്‍കുന്നത്.  

Read More

മുസ്‌ലിം സമുദായത്തിനും ജിഫ്രി തങ്ങൾക്കുമെതിരെ അപകീർത്തി പരാമർശം; ഹിന്ദു ഐക്യവേദി നേതാവ് R V ബാബുവിനെതിരെ കേസ്

  കൊച്ചി: മുസ്‌ലിം സമുദായത്തിനും സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കുമെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില്‍ ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിനെതിരെ കേസ്. സാമുദായിക സ്പര്‍ദ്ധക്ക് ശ്രമിച്ചതിനാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പിഡിപി കേന്ദ്രകമ്മിറ്റി അംഗം അഷറഫ് വാഴക്കാല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Read More

ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തൽ; കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി

ശബരിമല സ്വർണ്ണപ്പാളി കവർച്ച കേസിൽ സ്വർണ്ണം മറിച്ചുവിറ്റുവെന്ന ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു പൊലീസ്. ബെംഗളൂരു സ്വദേശി കൽപേഷ്, സ്പോൺസർ ആയ നാഗേഷ്, സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരെ പിടികൂടിയാൽ അന്വേഷണം അടുത്തഘട്ടത്തിലേക്ക് കടക്കും. സ്വർണ്ണ കവർച്ചാ ഗൂഢാലോചനയിൽ പങ്കെടുത്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെയും തട്ടിപ്പ് സംഘത്തിലെയും 15 ഓളം പേരുടെ വിവരങ്ങൾ പോറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്നോ നാളെയോ ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നൈയിലേക്ക് തെളിവെടുപ്പിനായി കൊണ്ട്പോകും. സസ്പെൻഷനിലുള്ള…

Read More

മുംബൈ ഇന്ത്യന്‍സില്‍ നിന്ന് അര്‍ജുന്‍ തെണ്ടുല്‍ക്കർ ഔട്ട്

അര്‍ജുന്‍ തെണ്ടുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിന്നും നീക്കി. പരിക്കാണ് താരത്തെ മാറ്റാന്‍ കാരണമെന്ന് മുംബൈ ഇന്ത്യന്‍സിന്റെ വിശദീകരണം. പകരം ഡല്‍ഹിയില്‍ നിന്നുള്ള യുവതാരം സിമര്‍ജീത് സിങ്ങിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഇടം കയ്യന്‍ പേസ് ബൗളറും ബാറ്റിങ്ങില്‍ മധ്യനിര താരവും കൂടിയായ അര്‍ജുനെ ഐപിഎല്‍ താര ലേലത്തില്‍ പ്രാഥമിക വിലയായ 20 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. മുംബൈ ടീമില്‍ ഔദ്യോഗികമായി പ്രവേശിക്കുന്നതിന് മുമ്പ് അര്‍ജുന്‍ മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നത് വാര്‍ത്തകളായിരുന്നു. സയ്യിദ്…

Read More

‘ഹിന്ദു സമുദായത്തെ ഉപദ്രവിക്കാൻ ആരാണ് ഇത്ര ധൈര്യം നൽകിയത്, വാസവൻ രാജിവെക്കണം ഇല്ലെങ്കിൽ കേന്ദ്രത്തെ സമീപിക്കും’; രാജീവ് ചന്ദ്രശേഖർ

ശബരിമലയിൽ കൊള്ള നടന്നു,ദല്ലാൾമാരുടെ സർക്കാരാണ് ഇതെന്ന് BJP സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അൽപം ഉളുപ്പ് ഉണ്ടെങ്കിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ രാജിവെക്കണം. ഇത് അഭ്യർത്ഥനയല്ല ആവശ്യം. സെക്രട്ടറിയേറ്റിൽ ഇരിക്കുന്ന മന്ത്രിമാർ അടക്കമുള്ളവർ ഇവിടെ നടക്കുന്നത് കേൾക്കണം. നാലര കിലോ സ്വർണം ശബരിമലയിൽ നിന്ന് തട്ടികൊണ്ട് പോയ കൊള്ളയെ പറ്റി മുഖ്യമന്ത്രി പറയുന്നത് വീഴ്ചയെന്ന്. ഇത് വീഴ്ചയല്ല കൊള്ളയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഹിന്ദു സമുദായത്തെ ഉപദ്രവിക്കാൻ ആരാണ് ഇത്ര ധൈര്യം നൽകിയത്. സെൻറ്…

Read More

കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി മഹാരാഷ്ട്രയിൽ 136 പേർ മരിച്ചു; ഗോവയിൽ ട്രെയിൻ പാളം തെറ്റി

മഹാരാഷ്ട്രയിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 136 ആയി. ഇതിൽ 47 പേരും മരിച്ചത് റായ്ഗഢിലെ മണ്ണിടിച്ചിലിലാണ്. കോലാപൂർ, റായ്ഗഢ്, രത്‌നഗിരി, പാൽഘർ, താനെ, നാഗ്പൂർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം നിലനിൽക്കുകയാണ്. സതാര ജില്ലയിൽ മാത്രം 27 പേർ മരിച്ചു. ഗോണ്ടിയ, ചന്ദ്രപൂർ എന്നിവിടങ്ങളിലും നിരവധി പേര് മരിച്ചിട്ടുണ്ട്. റായ്ഗഡിൽ മണ്ണിടിച്ചിൽ ദുരന്തത്തെ തുടർന്ന് 70 പേരെ കാണാതായി. സതാരയിലെ നാല് ഗ്രാമങ്ങളിൽ വീടുകൾ വെള്ളത്തിനടിയിലായി. രത്‌നഗിരിയിലെ ചിപ്ലൂൺ കൊവിഡ് ആശുപത്രിയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ…

Read More

സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ എതിർത്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ

പെൺകുട്ടികളുടെ വിവാഹപ്രായം 21 ലേക്ക് ഉയർത്താനുളള തീരുമാനത്തിനെതിരെ ഇടതുപക്ഷ സംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. വിവാഹപ്രായം ഉയർത്തുന്നത് കൊണ്ട് പ്രശ്‌നം പരിഹരിക്കാൻ ആവില്ലെന്നും മഹിളാ അസോസിയേഷൻ അധ്യക്ഷ മറിയം ദാവ്ളെ വ്യക്തമാക്കി. വിവാഹപ്രായം യുവതികൾ സ്വയം നിശ്ചയിക്കട്ടെയെന്ന് മറിയം ദാവ്ളെ പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയുടെ പ്രസ്താവന പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്ന് 21 ആക്കി ഉയർത്താനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തോട്  AIDWA ശക്തമായി വിയോജിക്കുന്നു. ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ…

Read More