Headlines

പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് 11 പേരെ

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ഇടുക്കി പെട്ടിമുടിയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. കുട്ടിയുടെ മൃതദേഹമാണ് ലഭിച്ചത്. പുഴയുടെ ഗ്രേവൽ ബാങ്കിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ഇതോടെ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 59 ആയി. ഇനി 11 പേരെയാണ് കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. അവസാന ആളെ കണ്ടെത്തും വരെ തെരച്ചിൽ തുടരാനാണ് സർക്കാരിന്റെ തീരുമാനം ദുരന്തബാധിതർക്കുള്ള ധനസഹായം വേഗത്തിലാക്കും. അപകടത്തിൽ പരുക്കേറ്റവർക്കും സഹായം എത്തിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Read More

വയനാട്ടിൽ 17 പേര്‍ക്ക് കൂടി കോവിഡ്; ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 45 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 45 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 356 ആയി. ഇതില്‍ 202 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 153 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 148 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലും കണ്ണൂരില്‍ ഒരാളും ചികിത്സയില്‍…

Read More

യുഎഇ കോണ്‍സുലേറ്റില്‍ പോയത് മന്ത്രി എന്ന നിലയിലെന്ന് കടകംപള്ളി

തിരുവനന്തപുരം: രണ്ടു തവണ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ പോയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയും യുഎഇ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒയുമായ സരിത്തിന്റെ മൊഴിക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.   മൊഴിയിലെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം വിശദമായ മറുപടി നല്‍കാം. കോണ്‍സുലേറ്റില്‍ 2 തവണ പോയി എന്നത് ശരിയാണ്. അത് മന്ത്രി എന്ന നിലയിലാണ്. നേരത്തെ മന്ത്രിമാരായ കെടി ജലീലും കടകംപള്ളി സുരേന്ദ്രനും പല തവണ യുഎഇ കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ടെന്നാണ് ഇഡിക്ക് നല്‍കിയ സരിത്ത് മൊഴി…

Read More

ജോക്കോവിച്ചിന്റെ വിസ ഓസ്‌ട്രേലിയ വീണ്ടും റദ്ദാക്കി; മൂന്ന് വർഷത്തേക്ക് പ്രവേശന വിലക്ക്

  സെർബിയയുടെ ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ ഓസ്‌ട്രേലിയ വീണ്ടും റദ്ദാക്കി. മൂന്ന് വർഷത്തേക്ക് ഓസ്‌ട്രേലിയയിൽ പ്രവേശിക്കുന്നതിന് താരത്തിന് വിലക്കേർപ്പെടുത്തി. കോടതി വിധിയുടെ ബലത്തിൽ ഓസ്‌ട്രേലിയയിൽ തുടരുന്ന ജോക്കോവിച്ചിന്റെ വിസ കുടിയേറ്റ വകുപ്പ് മന്ത്രി പ്രത്യേക അധികാരമുപയോഗിച്ച് റദ്ദാക്കുകയായിരുന്നു കൊവിഡ് വാക്‌സിൻ എടുക്കാതെ ഓസ്‌ട്രേലിയയിൽ പ്രവേശിച്ചതിനാലാണ് ജോക്കോവിച്ചിനെതിരായ നടപടിയും പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കിയതെന്നും മന്ത്രി അലക്‌സ് ഹോക് പറഞ്ഞു. അതേസമയം വീണ്ടും കോടതിയെ സമീപിക്കാനാണ് താരത്തിന്റെ തീരുമാനം  

Read More

സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണംകൂടി: മരിച്ചത് ഫോര്‍ട്ടുകൊച്ചി സ്വദേശി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഫോർട്ടു കൊച്ചി തുരുത്തി സ്വദേശി ഇ.കെ. ഹാരിസ് (51) ആണ് മരിച്ചത്. ജൂൺ 19നാണ് ഹാരിസ് കുവൈത്തിൽ നിന്നെത്തിയത്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 26ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാൾക്ക് കടുത്ത പ്രമേഹരോഗവും ഉണ്ടായിരുന്നു

Read More

‘ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടുന്നില്ല; പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ കനത്ത നഷ്ടം’; പരാതിയുമായി സ്വകാര്യ ബസുടമകൾ

  പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിന് പിന്നാലെ തൃശൂരിൽ അടിയന്തര അവലോകന യോഗവുമായി സ്വകാര്യ ബസ്സുടമകൾ. സർക്കാർ ഏത് വിഭാഗത്തിന് ആനുകൂല്യം നൽകുന്നതിനെയും സ്വാഗതം ചെയ്യുന്നുവെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈ ആനുകൂല്യം പക്ഷേ മറ്റൊരു വിഭാഗത്തെ ഇല്ലായ്മ ചെയ്യുന്നു എന്നുള്ളതാണ് പ്രശ്നം.     1കിലോമീറ്റർ പ്രൈവറ്റ് ബസ് ഓടാൻ 50.65 രൂപ ചിലവുണ്ട്. 55 രൂപ നിരക്കിൽ ലഭിക്കണം എന്നാണ് ആവശ്യം. മാസങ്ങൾക്ക് മുമ്പ് ഞങ്ങളെ പരിഗണിക്കും എന്ന്…

Read More

ഒഡിഷയിൽ വിദ്യാർഥി മരിച്ച സംഭവം; ‘പ്രതികളെ സംരക്ഷിക്കാൻ BJP ശ്രമിച്ചു, പ്രധാനമന്ത്രി മൗനം പാലിക്കുന്നു’; രാഹുൽ ​ഗാന്ധി

ഒഡിഷയിൽ അധ്യാപകന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥി മരിച്ച സംഭവത്തിൽ ബിജെപിയെ വിമർശിച്ച് രാഹുൽ ​ഗാന്ധി. പ്രതികളെ സംരക്ഷിക്കാൻ ബിജെപി ശ്രമിച്ചുവെന്ന് രാഹുൽ ആരോപിച്ചു. നീതി ഉറപ്പാക്കേണ്ടതിനു പകരം വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തുകയും ആവർത്തിച്ച് അപമാനിക്കുകയും ചെയ്തു. പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ബിജെപി എന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഒഡീഷയിൽ ആയാലും മണിപ്പൂരിൽ ആയാലും രാജ്യത്തിന്റെ പെൺമക്കൾ എരിയുകയാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് രാഹുൽ കുറ്റപ്പെടുത്തി. നിശബ്ദതയല്ല ഇവിടെ വേണ്ടത് ഉത്തരങ്ങൾ ആണ്….

Read More

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു

  പൊതുകടം പെരുകുന്നതിന് എതിരെ വലിയ വിമർശനം ഉന്നയിച്ച യുഡിഎഫ് അധികാരത്തിലെത്തിയിട്ടും കടം എടുപ്പിൽ കുറവൊന്നുമില്ല. രണ്ട് മാസത്തെ ഭരണത്തിനിടയിൽ വി.ഡി.സതീശൻ സർക്കാർ കടമെടുത്തത് 10400 കോടി രൂപയാണ്. ഡിസംബർ വരെ അനുവദിച്ച കടമെടുപ്പ് പരിധിയുടെ പകുതിയോളം ഇതിനകം വായ്പയെടുത്തുകഴിഞ്ഞു.     പത്ത് കൊല്ലത്തെ ഇടത് ഭരണത്തിൽ സംസ്ഥാനത്തെ പൊതുകടം ക്രമാതീതമായി വർദ്ധിച്ചുവെന്നായിരുന്നു പ്രതിപക്ഷത്തിരിക്കുമ്പോൾ യുഡിഎഫ് ഉന്നയിച്ച പ്രധാന വിമർശനം. അധികാരത്തിലെത്തിയതിന് പിന്നാലെ പുറത്തിറക്കിയ ധവളപത്രത്തിലും പൊതു കടം പെരുകുന്നതിലുളള ആശങ്ക പങ്കുവെച്ചിരുന്നു. എന്നാൽ കടമെടുപ്പിൻെറ…

Read More

പഞ്ചാബിനെ പഞ്ചറാക്കി ഹിറ്റ്മാനും സംഘവും, മുംബൈയ്ക്കു മിന്നും വിജയം

അബുദാബി: ഐപിഎല്ലിലെ 13ാം റൗണ്ട് മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു അനായാസ വിജയം. കെഎല്‍ രാഹുലിന്റെ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 48 റണ്‍സിനാണ് ഹിറ്റ്മാനും സംഘവും കെട്ടുകെട്ടിച്ചത്. കളിയുടെ ഒരു ഘട്ടത്തിലും മുംബൈയ്ക്കു വെല്ലുവിളിയുയര്‍ത്താതെയാണ് പഞ്ചാബ് നിരുപാധികം കീഴടങ്ങിയത്.   ആദ്യം ബാറ്റ് ചെയ്ത മുംബൈ നാലു വിക്കറ്റിന് 191 റണ്‍സെടുത്തപ്പോള്‍ തന്നെ പഞ്ചാബ് സമ്മര്‍ദ്ദത്തിലായിരുന്നു. മറുപടി ബാറ്റിങില്‍ തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്ന മുംബൈ കളിയുടെ കടിഞ്ഞാന്‍ ഏറ്റെടുക്കുകയായിരുന്നു. എട്ടു വിക്കറ്റിനു 143 റണ്‍സ്…

Read More

ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി: സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ വീണ്ടും ശക്തമാകും

സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം. വ്യാഴാഴ്ച അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴി ന്യൂനമർദമായി മാറുന്നതോടെയാണ് മഴ ശക്തമാകുന്നത്. സുമാത്ര തീരത്തായാണ് ന്യൂനമർദം രൂപപ്പെടുന്നത്. ഇത് അതിതീവ്ര ന്യൂനമർദമായി മാറാനും വടക്കൻ തമിഴ്‌നാട് തീരത്ത് കരയിൽ പ്രവേശിക്കാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ്…

Read More