ചാനല്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം; പ്രിന്റു മഹാദേവ് കീഴടങ്ങും

ചാനല്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം നടത്തിയ പ്രിന്റു മഹാദേവ് പൊലീസിന് മുന്നില്‍ കീഴടങ്ങും. പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ പ്രിന്റു അല്‍പസമയത്തിനുള്ളില്‍ ഹാജരാകുമെന്നാണ് വിവരം. ബിജെപി നേതാക്കളുടെ വസതികളിലും മറ്റും വ്യാപകമായ തിരച്ചിലാണ് പൊലീസ് പ്രിന്റിനു വേണ്ടി നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സ്വകാര്യ ചാനലിലെ ചര്‍ച്ചയിലാണ് ബിജെപി യുവ നേതാവ് പ്രിന്റു മഹാദേവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു പ്രസ്താവന. തുടര്‍ന്ന് വിഷയത്തില്‍ നിയമ നടപടി ആവശ്യപ്പെട്ട്…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യഘട്ട പരസ്യപ്രചാരണം നാളെ അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഞായറാഴ്ച വൈകീട്ട് അവസാനിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മൂന്നുഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്റെ ഒന്നാംഘട്ടം ഡിസംബര്‍ എട്ടിനാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഇവിടുത്തെ പരസ്യ പ്രചാരണം ഞായറാഴ്ച വൈകീട്ട് അവസാനിക്കും. രണ്ടാം ഘട്ടം ഡിസംബര്‍ 10(വ്യാഴം) കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും മൂന്നാം ഘട്ടം ഡിസംബര്‍ 14(തിങ്കള്‍) മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ്…

Read More

രാഹുല്‍ഗാന്ധി എം പി 22, 23 തിയ്യതികളില്‍ വയനാട്ടില്‍

കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പി ഡിസംബര്‍ 22, 23 തിയ്യതികളില്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 22ന് രാവിലെ 11.15ന് പുതുപ്പാടി ലിസ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മുന്‍ തിരുവമ്പാടി എം എല്‍ എ അന്തരിച്ച സി മോയിന്‍കുട്ടി അനുസ്മരണസമ്മേളനമാണ് മണ്ഡലത്തിലെ എം പിയുടെ ആദ്യപരിപാടി. തുടര്‍ന്ന് ഉച്ചക്ക് രണ്ട് മണിക്ക് വയനാട് കലക്ട്രേറ്റില്‍ നടക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനയോഗമായ ദിശയില്‍ അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് 3.40ന് അഡ്വ. ടി സിദ്ദിഖ് എം എല്‍ എയുടെ കല്‍പ്പറ്റയിലെ…

Read More

ശമ്പളപരിഷ്‌കരണം നടപ്പാക്കണം: കെ എസ് ആർ ടി സി യൂനിയനുകൾ ഇന്ന് അർധരാത്രി മുതൽ പണിമുടക്കും

കെഎസ്ആർടിസി തൊഴിലാളി യൂനിയനുകൾ ഇന്ന് അർധരാത്രി മുതൽ പണി മുടക്കും. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് പണിമുടക്ക്. ബിഎംഎസും കെഎസ്ആർടിഇഎയും 24 മണിക്കൂർ വീതവും ടിഡിഎഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്. പണിമുടക്ക് ഒഴിവാക്കാനായി ഗതാഗത മന്ത്രി ഇന്നലെ വിളിച്ച ചർച്ച പരാജയപ്പെട്ടിരുന്നു. ശമ്പള പരിഷ്‌കരണം നടപ്പാക്കാൻ കൂടുതൽ സാവകാശം തേടിയതോടെയാണ് ചർച്ച പരാജയപ്പെട്ടത്. സ്‌കൂൾ തുറന്നതും ശബരിമല സീസണും കണക്കിലെടുത്ത് സമരത്തിലേക്ക് പോകരുതെന്നാണ് സർക്കാർ അഭ്യർഥന. ശമ്പള പരിഷ്‌കരണം നടപ്പാക്കിയാൽ പ്രതിമാസം ചുരുങ്ങിയത് 30 കോടി രൂപ സർക്കാർ…

Read More

പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യത:രജിസ്ട്രേഷന്‍ ജനുവരി ഒന്നു മുതല്‍

പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സുകളിലേക്ക് 2021 ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 28 വരെ രജിസ്റ്റര്‍ ചെയ്യാം. പത്താം തരത്തിന് 17 വയസ്സും, ഹയര്‍ സെക്കന്‍ഡറിക്ക് 22 വയസ്സും പൂര്‍ത്തിയാകണം. സമ്പര്‍ക്ക പഠന ക്ലാസുകള്‍ ഞായറാഴചകളിലാണ് നടക്കുക. രജിസ്റ്റര്‍ ചെയ്യുന്നതിനായി മുനിസിപ്പില്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാകേന്ദ്രം പ്രേരക്മാരുമായി ബന്ധപ്പെടുക. ഫോണ്‍ 04936 202091, 8281175355.

Read More

കുസൃതി കാണിച്ചതിന് അഞ്ചര വയസ്സുകാരനോട് അമ്മയുടെ ക്രൂരത; കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ചു

ഇടുക്കി ശാന്തൻപാറയിൽ അഞ്ചര വയസ്സുകാരനോട് അമ്മയുടെ ക്രൂരത. കുട്ടിയുടെ രണ്ട് കാലിലും ഇടുപ്പിലും അമ്മ പൊള്ളലേൽപ്പിച്ചു. ശാന്തൻപാറ പേത്തൊട്ടി സ്വദേശി അവിനേഷനാണ് പൊള്ളലേറ്റത്. അമ്മ ഭുവനയാണ് പൊള്ളലേൽപ്പിച്ചതെന്ന് കുട്ടി പറഞ്ഞു തന്നെ അനുസരിക്കാതെ സമീപത്തെ വീടുകളിൽ പോയതിനാണ് കുട്ടിയെ പൊള്ളലേൽപ്പിച്ചതെന്ന് യുവതി പറയുന്നു. സംഭവത്തിൽ അമ്മക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ വിദഗ്ധ ചികിത്സക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Read More

സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കൊവിഡ്, 28 മരണം; 5924 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 28 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5539 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ ഉറവിടം അറിയാത്ത 634 പേരുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 45 പേർ ആരോഗ്യപ്രവർത്തകരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 56,993 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 5924 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം…

Read More

ഇന്ത്യൻ യാത്രക്കാർക്ക് യു.എ.ഇ പ്രവേശനത്തിന് അനുമതി; പി.സി.ആർ പരിശോധനയ്ക്ക് വിധേയരാകണം

  ദുബായ്: ഇന്ത്യൻ യാത്രക്കാർക്ക് നിബന്ധനകളോടെ യു.എ.ഇയിൽ പ്രവേശനാനുമതി നൽകിയതായി യു.എ.ഇ സുപ്രീം കമ്മിറ്റി ഒഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് വ്യക്തമാക്കി. ദുബായ് മീഡിയാ ഓഫീസാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ജൂൺ 23 മുതൽ യു.എ.ഇയുടെ അംഗീകാരം ലഭിച്ചിട്ടുള്ള കോവിഡ് വാക്സിനുകളിൽ ഏതെങ്കിലും സ്വീകരിച്ചിട്ടുള്ള റസിഡന്റ് വിസയുള്ളവർക്കാണ് പ്രവേശനം അനുവദിക്കുക. യാത്രക്കാർ 48 മണിക്കൂറിന് ഉള്ളിൽ എടുത്ത പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റും കരുതണമെന്നും പി.സി.ആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റിൽ ക്യു ആർ കോഡ് ഉണ്ടാവണമെന്നും…

Read More

എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകള്‍ക്ക് നാളെ തുടക്കം

ഈ വര്‍ഷത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് നാളെ തുടക്കം. സംസ്ഥാനത്തെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലായി 8,68,697 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എഴുതുന്നത്. നാളെ രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എല്‍സി പരീക്ഷയും നടക്കും. എസ്എസ്എല്‍സി പരീക്ഷ നാളെ മുതല്‍ ഏപ്രില്‍ 12വരെ ഉച്ചക്ക് ശേഷവും ഏപ്രില്‍ 15 മുതല്‍ രാവിലെയുമാണ് നടക്കുക. റംസാന്‍ നോമ്പ് പരിഗണിച്ചാണ് ഈ മാസം 15 മുതല്‍ എസ്എസ്എല്‍സി പരീക്ഷ രാവിലേയ്ക്കു മാറ്റുന്നത്. നാളെ മുതല്‍ 12 വരെ ഉച്ചയ്ക്ക് 1.40…

Read More

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു; ഉത്തരവ് ഇന്നിറങ്ങും

  കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. രാത്രി ഒമ്പത് മണിക്ക് ശേഷം ഏതൊക്കെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാമെന്നത് ഉത്തരവിൽ പരാമർശിക്കും. പൊതുചടങ്ങുകളുടെ സമയം രണ്ട് മണിക്കൂറാക്കി ചുരുക്കിയിട്ടുണ്ട്. ഹോട്ടലടക്കമുള്ള കടകൾ രാത്രി ഒമ്പത് മണിക്ക് മുമ്പ് അടയ്ക്കണം പൊതു ചടങ്ങുകളിലെ പങ്കാളിത്തത്തിലെ നിയന്ത്രണങ്ങളിലും മറ്റ് വ്യവസ്ഥകളിലും ഇളവുണ്ടാകില്ല. നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് പകരം ജനങ്ങളുടെ സഹകരണം കൂടി പ്രതീക്ഷിച്ചുള്ള നിർദേശങ്ങളാകും ഉത്തരവിലുണ്ടാകുക. അതേസമയം ഐസിയു കിടക്കകളും വെന്റിലേറ്ററുകളും…

Read More