Headlines

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 61,267 പേര്‍ക്ക് കൊവിഡ്; 884 മരണം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 61,267 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 66,85,083 ആയി ഉയര്‍ന്നു. 884 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 1,03,569 ആയി ഉയര്‍ന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച് നിലവില്‍ 9,19,023 പേര്‍ ചികില്‍സയിലുണ്ട്. 56,62,491 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ രാജ്യത്ത് 10,89,403 പേരുടെ സാംപിളുകളാണ് പരിശോധന നടത്തിയത്. ഒക്ടോബര്‍ അഞ്ചുവരെയായി രാജ്യത്ത് ആകെ 8,10,71,797 സാംപിളുകള്‍…

Read More

രാഹുൽ മാങ്കൂട്ടത്തിൽ നാളെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തേക്കില്ല

രാഹുൽ മാങ്കൂട്ടത്തിൽ നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തേക്കില്ല. രാഹുൽ പങ്കെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഇക്കാര്യം അടുപ്പമുള്ള നേതാക്കൾ രാഹുലിനെ അറിയിച്ചു.പാർട്ടിയെ പ്രതിരോധത്തിലാക്കില്ലെന്ന് നേതാക്കൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ ഉറപ്പ് നൽകി. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം രാഹുലിന്റേതാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ പലതരം വിവാദങ്ങൾ കത്തിനിൽക്കെ നിയമസഭാ സമ്മേളനം നാളെ തുടങ്ങും. ലൈംഗിക ആരോപണങ്ങളിൽ ഉൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ. രാഹുൽ വന്നാൽ നേരത്തെ പി വി അൻവർ ഇരുന്ന പ്രത്യേക…

Read More

അഗ്നി പ്രെെം മിസെെല്‍ പരീക്ഷണം വിജയം

ഒഡീഷയിലെ ബാലസോറില്‍ അഗ്നി പ്രെെം മിസെെല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. 1000 മുതല്‍ 2000 കിലോമീറ്റര്‍ വരെയാണ് മിസെെലിന്റെ പ്രഹരശേഷി. അഗ്നി സിരീസിലെ ആറാമത് മിസെെലാണ് അഗ്നി പ്രെെം. ആണവ പോര്‍മുന വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസെെല്‍ എന്നതാണ് മറ്റൊരു പ്രത്യേകത. ഡിസംബര്‍ ഏഴിന് ബ്രഹ്മോസ് മിസെെലിന്റെ സൂപ്പര്‍സോണിക് ക്രൂസ് മിസെെലുകള്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിന് 15 കിലോമീറ്റര്‍ ദൂരത്തില്‍ വരെ മിസെെലുകള്‍ അനായാസം നേരിടാൻ കഴിയുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തു.

Read More

മുംബൈയിലെ മണ്ണിടിച്ചിൽ: മരണസംഖ്യ 22 ആയി, ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു

  കനത്ത മഴയെ തുടർന്ന് മുംബൈയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 22 ആയി. മുംബൈയിലെ ചെമ്പൂർ ഭരത് നഗറിൽ മാത്രം 17 പേരാണ് മരിച്ചത്. വിക്രോളിയിൽ ആൾത്താമസമുള്ള കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. രണ്ടിടത്തും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ശക്തമായ മഴയിൽ മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. രണ്ട് ദിവസമായി തുടരുന്ന മഴയിൽ കനത്ത വെള്ളക്കെട്ട് പലയിടത്തും രൂപപ്പെട്ടു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും…

Read More

അനുമതിയില്ലാതെ സ്​പൈസ്​ ജെറ്റ്​ വിമാനം പറന്നുയർന്നു; സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡൽഹി: എയർട്രാഫിക്​ കൺട്രോളറുടെ (എ.ടി.സി) അനുമതിയില്ലാതെ സ്​പൈസ്​ ജെറ്റ്​ യാത്രക്കാരുമായി പറന്നുപൊങ്ങി. 2021 ഡിസംബർ 30ന്​ ഗുജറാത്തിലെ​ രാജ്​കോട്ട് വിമാനത്താവളത്തിലായിരുന്നു​ സംഭവം. സംഭവത്തിൽ ഡി.ജി.സി.എ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. രാജ്​കോട്ടിൽ നിന്ന്​ ഡൽഹിയിലേക്കുള്ളതായിരുന്നു വിമാനം. അന്വേഷ​ണം പൂർത്തിയാകുന്നതുവരെ വിമാനം പറത്തിയ പൈലറ്റുമാർ ജോലിയിൽ നിന്ന്​ വിട്ടുനിൽക്കുമെന്ന് സ്പൈസ് ജെറ്റ് വക്താവ് വ്യക്തമാക്കി.

Read More

കോയമ്പത്തൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; മരണം 20 ആയി

കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയുമാണ് അപടകത്തില്‍പ്പെട്ടത്. 23 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. പുലര്‍ച്ചെ മൂന്നരയ്‌ക്കാണ് അപകടം. 10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അഞ്ച് സ്ത്രീകളും 11 പുരുഷന്മാരുമാണ് മരിച്ചത്.മരിച്ചവരില്‍ കൃഷ് (29), ജോര്‍ദന്‍ (35), കിരണ്‍കുമാര്‍ (33),ഇഗ്‌നി റാഫേല്‍ (39), റോസ്ലി (61) എന്നിവരെ തിരിച്ചറിഞ്ഞു. ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ…

Read More

സ്വാശ്രയ മെഡിക്കൽ ഫീസ്: ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ

സ്വാശ്രയ മെഡിക്കൽ ഫീസ് വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ഹർജി നൽകി. ഫീസ് നിർണയ സമിതി നിശ്ചയിച്ച ഫീസ് പുന:പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. സ്വാശ്രയ കോളജുകൾ ആവശ്യപ്പെടുന്ന പരമാവധി ഫീസ് നൽകേണ്ടിവരുമെന്നും അക്കാര്യം വിദ്യാർത്ഥികളെ അറിയിക്കാനും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്   സുപ്രീം കോടതി ഉത്തരവ് പ്രകാരം നിലവിൽ വന്ന സംസ്ഥാന ഫീസ് നിർണയ സമിതി നിശ്ചയിക്കുന്ന ഫീസാണ് വിദ്യാർഥികളിൽ നിന്ന് ഈടാക്കേണ്ടതെന്ന് ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഫീസ് നിർണയ…

Read More

മൊഫിയ പർവീണിന്റെ ആത്മഹത്യ: കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കുടുംബം

  മൊഫിയ പർവീൺ ആത്മഹത്യ കേസിൽ കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം. അന്വേഷണം കോടതിയുടെ പശ്ചാത്തലത്തിൽ വേണമെന്നാണ് ആവശ്യം. മൊഫിയയുടെ ഭർത്താവ് സുഹൈലിന്റെ ക്രിമിനൽ പശ്ചാത്തലം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം. സിഐ സുധീറിനെ സ്വാധീനിച്ച രാഷ്ട്രീയ ശക്തികളെയും വെളിച്ചത്ത് കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെടുന്നു സുഹൈലും മാതാപിതാക്കളും ജയിലിലാണ്. എന്നാൽ ഇതുകൊണ്ട് മാത്രം മൊഫിയക്ക് നീതി ലഭിക്കില്ല. ദുരൂഹമായ പശ്ചാത്തലമുള്ള ആളായിരുന്നു സുഹൈൽ. സുഹൈലിന്റെ പല ഇടപാടുകളെയും മൊഫിയ ചോദ്യം ചെയ്തിരുന്നു. ഇതേക്കുറിച്ചെല്ലാം വിശദമായ അന്വേഷണം വേണമെന്നും മൊഫിയയുടെ പിതാവ്…

Read More

ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരം; ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി

നിയമസഭാ പാസാക്കിയ ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. നിയമത്തിൻ്റെ ഇത്തരം വ്യാഖ്യാനത്തിൽ ആശങ്കയുണ്ടെന്ന് കോടതി പറഞ്ഞു. രാഷ്ട്രപതിയുടെ റഫറൻസിന്മേലുള്ള വാദത്തിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഈ സാഹചര്യം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഭരണഘടന ബെഞ്ച് പറഞ്ഞു. രാഷ്ട്രപതി റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം ഇന്നത്തോടെ പൂർത്തിയാകും. കഴിഞ്ഞതവണ റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം കേട്ട കോടതി നിരവധി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഗവർണറുടെ നിഷ്ക്രിയത്വത്തിനെതിരെ ഒരു സംസ്ഥാനം കോടതിയെ സമീപിച്ചാൽ ജുഡീഷ്യൽ അവലോകനത്തിന് നിരോധനം ഉണ്ടോ എന്ന് ഭരണഘടന…

Read More

‘ഇത്തരമൊരു സ്ത്രീവിരുദ്ധനെ എന്നെന്നേക്കുമായി ജയിലിലടയ്ക്കണം’, രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ച ഹൈക്കോടതിക്ക് അഭിനന്ദനം: ഷമ മുഹമ്മദ്‌

രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ച കേരള ഹൈക്കോടതി നടപടിയെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്‌. കേരള ഹൈക്കോടതിക്ക് അഭിനന്ദനമെന്ന് ഷമ മുഹമ്മദ്‌. കേരള ഹൈക്കോടതിയുടെ തീരുമാനം നന്നായി എന്നും അവർ എക്‌സിൽ കുറിച്ചു. ഇത്തരമൊരു സ്ത്രീവിരുദ്ധനെ എന്നെന്നേക്കുമായി ജയിലിലടയ്ക്കണമെന്നും ഷമ മുഹമ്മദ്‌ ആവശ്യപ്പെട്ടു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. സെൻട്രൽ ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വർ ജാമ്യാപേക്ഷ…

Read More