ഭക്ഷ്യകിറ്റ് സംഘർഷത്തിൽ കേസ്, പ്രതാപൻ കാപട്യക്കാരനെന്ന് ബിജെപി; സതീഷ് ഏത് പാർട്ടിയെന്ന് അറിയില്ലെന്ന് മാനേജർ

തൃശ്ശൂര്‍: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഗോഡൗണില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഭക്ഷ്യക്കിറ്റ് തയ്യാറാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കേസെടുത്തു. സംഭവത്തില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം അന്വേഷണം വേണമോയെന്നത് കോടതി തീരുമാനിക്കും. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടിനുമേല്‍ കോടതി ഇന്ന് വാദം കേള്‍ക്കും.അതേസമയം കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തത് സതീഷ് എന്നയാളാണെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടി പശ്ചാത്തലം അറിയില്ലെന്നും ചാമ്പ്യന്‍സ് ഗോഡൗണ്‍ മാനേജര്‍ സുഭാഷ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സതീഷ് ഏത് പാര്‍ട്ടിക്കാരനാണെന്ന് അറിയില്ല. അത്…

Read More

കെഎസ്ആർടിസിയിലെ കൊവിഡ് വ്യാപനം: സർവീസുകൾ നിർത്തിവെക്കില്ലെന്ന് ഗതാഗത മന്ത്രി

  കെഎസ്ആർടിസി ജീവനക്കാർക്കിടയിൽ കൊവിഡ് വ്യാപിക്കുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ടെങ്കിലും സർവീസുകൾ നിർത്തിവെക്കേണ്ട സാഹചര്യമില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയിലെ ഏതാനും ജീവനക്കാർക്ക് മാത്രമാണ് രോഗം ബാധിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ ഒരു പ്രതിസന്ധിക്കും വകയില്ല. സർവീസുകൾ സുഗമമായി നടക്കും. കൊവിഡ് പ്രതിരോധത്തിനായി സാനിറ്റൈസറും മാസ്‌കും കൃത്യമായി ബസ് സർവീസുകളിൽ ഉപയോഗിക്കുന്നുണ്ട്. 150ഓളം ജീവനക്കാരുള്ള ചില ഡിപ്പോകളിൽ നാലോ അഞ്ചോ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതു കൊണ്ട് സർവീസ് മുടങ്ങില്ല. സർവീസുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ ജീവനക്കാർ അധികമാണെന്നും മന്ത്രി…

Read More

നടൻ ആർ.എസ്.ജി ചെല്ലാദുരൈ അന്തരിച്ചു

നടൻ ആർ.എസ്.ജി ചെല്ലാദുരൈ അന്തരിച്ചു. വിജയ്‌ ചിത്രം തെരി, ധനുഷിന്റെ മാരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ചെല്ലാദുരൈ. ചെന്നൈ വീട്ടിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം. ഉച്ചക്ക് 2 മണിക്ക് പള്ളിയിൽ വച്ചാണ്‌ സംസ്കാരം. നിരവധി സിനിമകളിൽ വേഷമിട്ട ചെല്ലാദുരൈ മാരി, കത്തി, തെരി എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. മാരിയിൽ “അപ്പടിയാ വിശേഷം” എന്ന ചെല്ലാദുരൈയുടെ ഡയലോഗ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.

Read More

വീണ്ടും സ്വർണകുതിപ്പ്; ഇന്നത്തെ നിരക്കറിയാം

സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് പവന് 1000 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 11,070 രൂപയും പവന് 88,560 രൂപയുമാണ് വില. വെള്ളിയ്ക്ക് ഗ്രാമിന് 162 രൂപയായി.അമേരിക്കയിൽ ഷട്ട് ഡൗൺ തുടരുന്നതാണ് പുതിയ റെക്കോഡ് വിലയ്ക്ക് കാരണം. സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത് ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത്…

Read More

കണ്ണൂർ കരിവെള്ളൂരിൽ പെട്രോൾ പമ്പിൽ മോഷണം; മൂന്ന് ലക്ഷത്തിലേറെ രൂപയും ചെക്ക് ലീഫുകളും നഷ്ടപ്പെട്ടു

കണ്ണൂർ കരിവെള്ളൂർ ദേശീയ പാതയിൽ സ്ഥിതി ചെയ്യുന്ന പെട്രോൾ പമ്പിൽ മോഷണം. മൂന്ന് ലക്ഷം രൂപയും ചെക്കും രേഖകളുമടങ്ങുന്ന ലോക്കർ കവർച്ചക്കാർ കൊണ്ടുപോയി. ഷട്ടർ തകർത്താണ് മോഷ്ടക്കൾ ഓഫീസിനുള്ളിൽ കയറിയത്. 3,44,720 രൂപയും സുപ്രധാന രേഖകളും ചെക്ക് ലീഫുകളും ലോക്കറിലുണ്ടായിരുന്നതായി പമ്പ് മാനേജർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഷട്ടർ തകർക്കാനുപയോഗിച്ച കമ്പിപ്പാരയും മഴുവും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Read More

കൊച്ചി മെട്രോ പേര് മാറ്റുന്നത് പരിഗണനയിലില്ല, സർക്കാരിനൊട് ആലോചിക്കാതെ പത്രവാർത്ത നൽകി; മുഖ്യമന്ത്രി

കൊച്ചി: കൊച്ചി മെട്രോ പേര് മാറ്റുന്നത് പരിഗണനയിലില്ല. സർക്കാരിനൊട് ആലോചിക്കാതെ പത്രവാർത്ത നൽകി. പിന്നെ ഞാനെന്തിന് പ്രതികരിക്കണം. സർക്കാരുമായി യാതൊരു കൂടിയാലോചന നടന്നിട്ട് ഇല്ല. എന്നാൽ സർക്കാർ പറയുന്നതാണ് അവസാനവാക്കെന്ന് കെഎംആർഎൽ എംഡി ലോകനാഥ് ബെഹ്റ മറുപടി നൽകി. പ്രൊപ്പോസൽ വെക്കുക മാത്രമാണ് ചെയ്തത്. സർക്കാർ ഏത് തീരുമാനമെടുത്താലും അതിനെ മാനിക്കുന്നു. സർക്കാരിനൊപ്പം കെഎംആർഎൽ ഉണ്ടാകുമെന്നും അദ്ദേഹം മറുപടി നൽകി. ഓണം വളരെ ശ്രദ്ധയോടെ ആഘോഷിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധനപ്രതിസന്ധിയുള്ള കാലമാണ്. പെൻഷൻ നേരത്തെ കൊടുക്കും….

Read More

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം ഒരുങ്ങുന്നു; തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിൽ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിട്ടു. നിയമം നടപ്പാക്കുന്നത് മരവിപ്പിക്കാനാകുമോയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിക്കും. താങ്ങുവിലക്ക് നിയമസംരക്ഷണത്തിന് ഭരണഘടന വിദഗ്ധരുടെ സമിതിയാകാമെന്നാണ് സർക്കാർ കരുതുന്നത്. ഇത് കർഷക സംഘടനകളും ചർച്ച ചെയ്യും സമരം മുപ്പത്തിയാറാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് കേന്ദ്രം സമവായത്തിനൊരുങ്ങുന്നത്. ഇന്നലെ കർഷക സംഘടനകളുമായി കേന്ദ്രം നടത്തിയ ആറാമത്തെ യോഗത്തിലും തീരുമാനമായിരുന്നില്ല. വൈദ്യുതി നിയന്ത്രണ ബിൽ പിൻവലിക്കുക, വയൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതിനെതിരായ നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചിരുന്നു നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലും…

Read More

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യ: ആനന്ദ് സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചു എന്നാരോപിച്ച് ജീവനൊടുക്കിയ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പി സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി അജിന്‍. സിപിഐഎമ്മില്‍ പ്രവര്‍ത്തിക്കാന്‍ ആനന്ദ് ആഗ്രഹം പ്രകടിപ്പിച്ചതായി അജിന്‍ പറയുന്നു. ബ്രാഞ്ച് സെക്രട്ടറിയേയും മറ്റ് പ്രാദേശിക നേതാക്കളേയും ആനന്ദ് സമീപിച്ചു. ആനന്ദ് ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിക്കുന്ന മണ്ണ് മാഫിയ സംഘം പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുവെന്നും അജിന്‍ കൂട്ടിച്ചേര്‍ത്തു.

Read More

മൂക്കുത്തി മോഷ്ടിക്കാനെത്തി; വയോധികയെ ഡ്രമ്മിലിട്ട് കത്തിച്ചു, പാലക്കാട് അരുംകൊല; ഒളിവിലായിരുന്ന പതിനേഴുകാരൻ പിടിയിൽ

  പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വയോധികയുടെ കൊലപാതകത്തിൽ 2 പ്രതികൾ പിടിയിൽ. സരസമ്മാളിനെ പ്രതിയുടെ വീട്ടിൽ വച്ച് തീവെച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. മോഷണത്തിനിടെയാണ് കൊലപാതകം നടന്നത്. ആട്ടയാംപതി സ്വദേശി ഉദയകുമാറും 17 കാരനുമാണ് പ്രതികൾ. ആട്ടയാംപതി സ്വദേശി ഉദയകുമാറിനെയും സഹായിയായ പതിനേഴുകാരനുമാണ് പിടിയിലായത്.     ഇരുവരെയും തമിഴ്നാട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.രണ്ടാമത്തെ പ്രതിക്കെതിരെയും നേരത്തെയും കേസുകളുണ്ട്. അതിക്രൂരമായാണ് സരസാളിനെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. രണ്ട് മൂക്കുത്തികൾക്ക് വേണ്ടിയാണ് പ്രതികൾ കൊലപാതകം നടത്തിയത്. പ്രതിയായ ഉദയകുമാറിന്റെ വീട്ടിൽ വെച്ചാണ് കൊലപാതകം…

Read More

ഒരു ദിവസം ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്തുന്നു; എന്നാൽ ആപ്പിൾ കഴിക്കുമ്പോൾ…

ഒരു ദിവസം ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്തുന്നുവെന്ന് പറയുന്നു. പക്ഷേ ആ ആപ്പിള്‍ തന്നെ ഡോക്ടറെ വരുത്താന്‍ കാരണമായാല്‍ എന്തുചെയ്യും ! ആപ്പിള്‍ നമ്മുടെ ഭക്ഷണശീലത്തിന്റെ അവിഭാജ്യ ഘടകമാണ്, കാരണം ഇത് ഏറ്റവും പോഷകഗുണമുള്ള പഴങ്ങളില്‍ ഒന്നാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല, നിരവധി രോഗങ്ങളെ തടയാനും ആപ്പിളിന് കഴിവുണ്ട്. ഈ പഴത്തില്‍ അടങ്ങിയിരിക്കുന്ന പോഷകമൂല്യം ശരീരത്തിന് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമായ ആപ്പിളില്‍ ശരീരത്തിന് ആവശ്യമായ എല്ലാ…

Read More