Headlines

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യ: ആനന്ദ് സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചു എന്നാരോപിച്ച് ജീവനൊടുക്കിയ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പി സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി അജിന്‍. സിപിഐഎമ്മില്‍ പ്രവര്‍ത്തിക്കാന്‍ ആനന്ദ് ആഗ്രഹം പ്രകടിപ്പിച്ചതായി അജിന്‍ പറയുന്നു. ബ്രാഞ്ച് സെക്രട്ടറിയേയും മറ്റ് പ്രാദേശിക നേതാക്കളേയും ആനന്ദ് സമീപിച്ചു. ആനന്ദ് ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിക്കുന്ന മണ്ണ് മാഫിയ സംഘം പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുവെന്നും അജിന്‍ കൂട്ടിച്ചേര്‍ത്തു.