ദർശന സുകൃതം നേടി എത്തിയത് ആയിരങ്ങൾ; ശബരിമല നട തുറന്നു; മകരവിളക്ക് ജനുവരി 14ന്; ദർശന സമയക്രമം അറിയാം
മണ്ഡല പൂജയ്ക്കായി ശബരിമല ധർമ്മശാസ്‌താ ക്ഷേത്രനട തുറന്നു. ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ക്ഷേത്രതന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്ക് തെളിയിച്ചു . ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്നു. മാളികപ്പുറം മേൽശാന്തി ടി.വാസുദേവൻ നമ്പൂതിരി മാളികപ്പുറത്ത് നട തുറന്നു. വൃശ്ചികമാസം ഒന്ന് (നവംബർ 17)നാളെ മുതൽ രാവിലെ 3 മണി മുതൽ ഉച്ചക്ക് 1 മണിവരെയും, ഉച്ചകഴിഞ്ഞ് 3 മണിമുതൽ രാത്രി 11…
