സിനിമാ ഷൂട്ടിങിനിടെ നടന്റെ തോക്കില്‍നിന്ന് വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു

  വാഷിങ്ടണ്‍: സിനിമാ ചിത്രീകരണത്തിനിടെ നായക നടന്റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് (42) ആണ് മരിച്ചത്. ചിത്രത്തിന്റെ സംവിധായകനും പരിക്കേറ്റിട്ടുണ്ട്. നടന്‍ അലെക് ബാള്‍ഡ്വിന്നിന്റെ തോക്കില്‍നിന്നാണ് വെടിയേറ്റത്. ന്യൂ മെക്‌സിക്കോയില്‍ റസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് അപകടം. ഛായാഗ്രാഹകയെ ഹെലികോപ്റ്ററില്‍ ന്യൂമെക്സിക്കോ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംവിധായകന്‍ ജോയല്‍ സൂസയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹം ചികിത്സയിലാണ്. ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന കളിത്തോക്കില്‍നിന്നാണ് ഇരുവര്‍ക്കും വെടിയേറ്റത്. അലെക് ബാള്‍ഡ് വിന്നിനെ…

Read More

അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു, ഫലപ്രഖ്യാപനം വൈകിട്ട് 4 ന്

അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി.വൈകിട്ട് 4.30 ഓടെയായിരിക്കും അന്തിമഫലം പ്രഖ്യാപിക്കുക. ശ്വേത മേനോനും ദേവനും തമ്മിലായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം. രവീന്ദ്രനും കുക്കു പരമേശ്വരനുമാണ് ജനറൽ സെക്രട്ടറി സ്ഥാനാർത്ഥികൾ.ജോയിന്റ്സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച അൻസിബ ഹസൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറൽ ബോഡിയിലെ 507 അംഗങ്ങൾക്കാണ് വോട്ട് ചെയ്യാനുള്ള യോഗ്യത. ഇതിൽ 233 പേർ വനിതകളാണ്. അമ്മ’ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ മോഹൻലാൽ എത്തിയിരുന്നു. എല്ലാവരും ഒരുമിച്ച് ചേർന്നുള്ള തിരഞ്ഞെടുപ്പെന്നും ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും മോഹൻലാൽ…

Read More

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രവർത്തനം: ജി സുധാകരനെതിരെ കൂടുതൽ നേതാക്കൾ

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജി സുധാകരൻ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കൂടുതൽ നേതാക്കൾ. അന്വേഷണ സമിതിക്ക് മുന്നിലാണ് കൂടുതൽ പേർ ജി സുധാകരനെതിരെ ആരോപണമുന്നയിച്ചത്. ജി സുധാകരൻ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് എച്ച് സലാം എംഎൽഎ ആരോപണം ഉന്നയിച്ചിരുന്നു. മന്ത്രി സജി ചെറിയാൻ, എ എം ആരിഫ് എംപി തുടങ്ങിയവർ ഇതിനെ പിന്തുണച്ചതായാണ് റിപ്പോർട്ട് എളമരം കരീം, കെ ജെ തോമസ് എന്നിവരടങ്ങിയ കമ്മീഷന്റെ തെളിവെടുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു. ശനി, ഞായർ ദിവസങ്ങളിലായി അമ്പതോളം പേരിൽ നിന്നാണ്…

Read More

ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് ഇറാൻ; ഇതുവരെ തൊടുത്തത് 370 ബാലിസ്റ്റിക്ക് മിസൈലുകൾ, നൂറുകണക്കിന് ഡ്രോണുകൾ

ഇറാൻ 370 ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി ഇസ്രയേൽ. നാല് ദിവസത്തെ സംഘർഷത്തിനിടെ ഇറാൻ 370 ബാലിസ്റ്റിക് മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും ഇസ്രായേലിന് നേരെ പ്രയോഗിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അന്തർദേശീയ മാധ്യമമായ CNN ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച ആരംഭിച്ച സംഘർഷം തിങ്കളാഴ്ച രാവിലെയോടെ ഇസ്രയേലിൽ 24 പേർ കൊല്ലപ്പെടുകയും 592 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിൽ 10 പേരുടെ നില ഗുരുതരമാണെന്നും പ്രസ്താവനയിൽ പറയുന്നു. ഇസ്രയേലിലെ 30 സ്ഥലങ്ങളിൽ മിസൈലുകൾ വിജയകരമായി ആക്രമണം…

Read More

സതീശൻ മികച്ച പ്രതിപക്ഷ നേതാവാകുമെന്നാണ് പ്രതീക്ഷ; മുഖ്യമന്ത്രി

  പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി ഡി സതീശനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വി ഡി സതീശന്റെ നിയമസഭയിലെ പ്രകടനം വെച്ചാൽ മികവാർന്ന പ്രതിപക്ഷ നേതാവായിരിക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു പ്രതിപക്ഷ നിരയിൽ ശ്രദ്ധിക്കപ്പെടുന്ന പ്രകടനമാണ് അദ്ദേഹം എക്കാലവും കാഴ്ചവെച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ മികച്ച പ്രതിപക്ഷ നേതാവായിരിക്കാനാണ് സാധ്യത. കഴിഞ്ഞ പ്രതിപക്ഷ നേതാവിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് ഈ വിഷമത്തിനിടക്ക് എന്റെ വിലയിരുത്തൽ കൂടി വേണോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.

Read More

ഇടുക്കിയിൽ വയോധികൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മുഖത്ത് അടിയേറ്റ പാടുകളും

ഇടുക്കിയിൽ വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി കുരിശുപാറയിലാണ് സംഭവം. 64കാരനായ അറയ്ക്കൽ ഗോപിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇയാളുടെ മുഖത്ത് അടിയേറ്റ പാടുകളുണ്ട്. സുഹൃത്തുക്കളാണ് മൃതദേഹം ആദ്യം കണ്ടത്. ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം. കൊലപാതകമാണോയെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു

Read More

കൊല്ലത്ത് പിഞ്ചുകുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നു; അമ്മ പോലീസ് കസ്റ്റഡിയിൽ

കൊല്ലം കുണ്ടറയിൽ മൂന്നര മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുണ്ടറ സ്വദേശി ദിവ്യയുടെ മകൾ അനൂപയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് അനൂപയെ ദിവ്യ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഓട്ടോ റിക്ഷ ഡ്രൈവറായ ദിവ്യയുടെ അച്ഛൻ വീട്ടിലെത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ദിവ്യ തയ്യാറായില്ല. പിന്നീട് വാതിൽ തുറന്നപ്പോൾ കുട്ടി അനക്കമില്ലാതെ കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ദിവ്യക്ക് പ്രസവശേഷം മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുട്ടിയുടെ നൂലുകെട്ട്…

Read More

‘ആർഎസ്എസുമായി ഒരു കാലത്തും സിപിഐഎമ്മിന് കൂട്ടുകെട്ടില്ല, ഉണ്ടായിരുന്നത് കോൺഗ്രസിന്’; എം വി ഗോവിന്ദന്‍

അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സിപിഐഎം സഹകരിച്ചുവെന്ന ആരോപണങ്ങൾക്ക് മറുപടിയായി എം.വി. ഗോവിന്ദൻ. ‘ആർഎസ്എസുമായി സിപിഐഎമ്മിന് കൂട്ട് ഇന്നലെയും ഇല്ല, ഇന്നും ഇല്ല, നാളെയും ഉണ്ടാകില്ല. ഒരുഘട്ടത്തിലും ആർഎസ്എസുമായി സിപിഐഎം സഖ്യം ചേർന്നിട്ടില്ല. എന്നാൽ കോൺഗ്രസിന്‌ അങ്ങനെ പറയാൻ കഴിയില്ല. വിമോചന സമരത്തിൽ കോൺഗ്രസ് ആർഎസ്എസുമായി സഹകരിച്ചിരുന്നു. ആർഎസ്എസ് വോട്ട് വേണ്ടെന്ന് ഇ.എം.എസ് പ്രഖ്യാപിച്ചതാണ്. മതനിരപേക്ഷതയ്ക്കുള്ള പ്രതിബദ്ധതയാണ് സിപിഐഎം നിലനിർത്തിയതും ഉയർത്തിപ്പിടിച്ചതും’, എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ചരിത്രത്തെ ചരിത്രമായി കാണണം. അടിയന്തരാവസ്ഥയെ അർദ്ധ ഫാസിസം എന്നാണ് വിശേഷിപ്പിച്ചത്. അമിതാധികാര വാഴ്ചയ്‌ക്കെതിരായ…

Read More

സാമ്പത്തിക പ്രതിസന്ധി: ചെലവ് ചുരുക്കാൻ നിർദേശം നൽകി കേന്ദ്ര ധനമന്ത്രാലയം

  സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും കേന്ദ്ര ധനമന്ത്രാലയം നിർദേശം നൽകി. ജീവനക്കാരുടെ ഓവർടൈം അലവൻസും പാരിതോഷികങ്ങളും വെട്ടിക്കുറയ്ക്കും. കോവിഡ് പ്രതിസന്ധിയിൽ ഇത് രണ്ടാം തവണയാണ് ചെലവ് ചുരുക്കൽ പ്രഖ്യാപിക്കുന്നത്. സാമ്പത്തിക വിനിയോഗത്തിൽ 20 ശതമാനത്തിന്റെയെങ്കിലും കുറവ് വരുത്താനാണ് ധനമന്ത്രാലയത്തിന്റെ നിർദ്ദേശം. അനാവശ്യ ചെലവുകൾ ഒഴിവാക്കണം. ഓഫീസുകൾ പുതുക്കലും പാടില്ല. അത്യാവശ്യമല്ലാത്ത പദ്ധതികൾക്കുള്ള ധനവിനിയോഗത്തിലും കുറവ് വരുത്തും.

Read More

ലീഡ്‌സ് ടെസ്റ്റിൽ നാണം കെട്ട് ഇന്ത്യ; ഇന്നിംഗ്‌സ് തോൽവിയേറ്റു വാങ്ങി കോഹ്ലി പട

  ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ദയനീയ പരാജയം. ഇന്നിംഗ്‌സിനും 78 റൺസിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ 278 റൺസിന് ഓൾ ഔട്ടായി. ആദ്യ ഇന്നിംഗ്‌സിൽ 78 റൺസ് മാത്രമാണ് ഇന്ത്യയെടുത്തത്. ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 432 റൺസ് എടുത്തിരുന്നു നാലാം ദിനമായ ഇന്ന് 2ന് 215 റൺസ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചത്. എന്നാൽ ഇതേ സ്‌കോറിൽ പൂജാര പുറത്തായി. 91 റൺസാണ് പൂജാരയുടെ സമ്പാദ്യം. സ്‌കോർ 237ൽ നിൽക്കെ 55…

Read More