Headlines

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

തിരുവനന്തപുരം: ഇ ഡി കേസ് പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിൽ പങ്കെടുത്ത് റീൽസ് ചിത്രീകരിച്ചതിൽ പൊലീസിന് വീഴ്ച എന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട്. സ്റ്റേഷനിൽ എത്തിയ പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം പറഞ്ഞു വിടുന്നതിൽ പൊലീസിന് വീഴ്ച ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഉടൻ ദക്ഷിണ മേഖല ഐജിക്ക് സമർപ്പിക്കും. എന്ത് നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി തീരുമാനിക്കും. ഇ ഡി കേസ് പ്രതികളായ ഐ പി ബിനു അടക്കമുള്ള സിപിഐഎം പ്രവർത്തകർ തിരുവനന്തപുരം…

Read More

പാനൂരില്‍ വിദ്യാര്‍ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍ പാനൂരില്‍ വിദ്യാര്‍ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. പാനൂര്‍ ഈസ്റ്റ് വള്ള്യായി യുപി സ്‌കൂള്‍ പ്രധാനാധ്യാപകനായ വി പി വിനോദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് ടെക്‌സ്റ്റ് ബുക്ക് വാങ്ങാനായി കുട്ടിയുടെ അമ്മയെ സ്‌കൂളില്‍ വിളിച്ചു വരുത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Read More

കൊവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കാനാകില്ല; 12 ആഴ്ചയായി തുടരുമെന്ന് വിദഗ്ധ സമിതി

  കൊവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കില്ലെന്ന് വിദഗ്ധ സമിതി. വാക്‌സിൻ ഡോസുകളുടെ ഇടവേള 12 ആഴ്ചയായി തുടരും. ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടവേള നിശ്ചയിച്ചതെന്നും വിദഗ്ധ സമിതി പറയുന്നു. വാക്‌സിൻ ഡോസുകൾക്കിടയിലെ ഇടവേളയിൽ ഹൈക്കോടതി നേരത്തെ ഇളവ് അനുവദിച്ചിരുന്നു. ഇതിനെതിരെ കേന്ദ്രസർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിട്ടുണ്ട്. വാക്‌സിൻ നയത്തിലെ കോടതി ഇടപെടൽ തെറ്റാണെന്ന് കേന്ദ്രസർക്കാർ പറയുന്നു. കോടതി ഇടപെട്ടാൽ വാക്‌സിൻ വിതരണം ഫലപ്രദമായ രീതിയിൽ നടത്താനാകില്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു. വാക്‌സിൻ ഡോസുകളുടെ ഇടവേള…

Read More

ആര്യൻ ഖാൻ ജയിൽ മോചിതനായി; മന്നത്തേക്ക് കൊണ്ടുപോകാൻ ഷാരൂഖ് ഖാൻ എത്തി: വൻ സുരക്ഷാ ഒരുക്കി പോലീസ്

മുംബൈ: ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ജയിൽ മോചിതനായി. വ്യാഴാഴ്ച ജാമ്യം ലഭിച്ചെങ്കിലും വെള്ളിയാഴ്ച ജാമ്യ നടപടികൾ പൂർത്തിയാക്കി രേഖകൾ ജയിലിൽ വൈകിട്ട് 5.30ന് മുൻപ് സമർപ്പിക്കാൻ അഭിഭാഷകർക്കു കഴിയാതിരുന്നതോടെയാണ് മോചനം ഒരു ദിവസം വൈകിയത്. മകനെ സ്വാകരിക്കാനായി ഷാറുഖ് ഖാൻ വീട്ടിൽനിന്ന് ആർതർ റോഡ് ജയിലിലേക്കു തിരിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷാരൂഖ് ഖാൻ ബാന്ദ്രയിലെ തന്റെ ബംഗ്ലാവായ മന്നത്ത് നിന്ന് സെൻട്രൽ മുംബൈയിലെ ആർതർ റോഡ് ജയിലിലേക്ക് പോയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു….

Read More

കോവിഡ് വാക്‌സിൻ ശ്രദ്ധാപൂർവ്വം ഉപയോഗിക്കണം,പാഴാക്കരുത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യുഡൽഹി: കോവിഡ് വാക്‌സിനുകൾ പാഴാക്കുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചൽ പ്രദേശിലെ കോവിഡ് വാക്സിൻ സ്വീകരിച്ചവരോടും ആരോഗ്യ പ്രവർത്തകരോടും സംവദിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് വാക്‌സിൻ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുന്നത് വാക്‌സിനേഷന്റെ ചെലവ് 10 ശതമാനം കുറയ്ക്കും. സ്ത്രീകൾ, പ്രായമായവർ ,വ്യവസായ തൊഴിലാളികൾ, ദിവസവേതനക്കാർ മുതലായവർക്ക് സംസ്ഥാനം പ്രത്യേക ശ്രദ്ധ നൽക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇതിനായി ‘സുരക്ഷാ കി യുക്തി-കൊറോണ സേ മുക്തി’ പോലുള്ള പ്രത്യേക പ്രചാരണങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെറസിനെക്കുറിച്ചും കുത്തിവയ്പ്പിനെക്കുറിച്ചും അവബോധം…

Read More

രാഹുൽ ഗാന്ധിക്കെതിരായ അശ്ലീല പരാമർശം: ജോയ്‌സ് ജോർജ് മാപ്പ് പറഞ്ഞു

രാഹുൽ ഗാന്ധിക്കെതിരായ അശ്ലീല പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ എംപി ജോയ്‌സ് ജോർജ്. പ്രസ്താവന പരസ്യമായി പിൻവലിച്ച് ജോയ്‌സ് ജോർജ് മാപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇടുക്കിയിൽ നടന്ന പ്രചാരണ പരിപാടിയിൽ വെച്ചായിരുന്നു ജോയ്‌സിന്റെ അശ്ലീല പരാമർശം രാഹുലിന് മുന്നിൽ പെൺകുട്ടികൾ കുനിഞ്ഞും വളഞ്ഞും നിൽക്കരുത്. അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നായിരുന്നു ജോയ്‌സിന്റെ പരാമർശം. സംഭവത്തിൽ രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെയാണ് മാപ്പ് പറച്ചിൽ ജോയ്‌സിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ആരെയും വ്യക്തിപരമായി…

Read More

സംസ്ഥാനത്ത് ഇന്ന് 16,671 പേർക്ക് കൊവിഡ്, 120 മരണം; 14,242 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 16,671 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂർ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ 949, കണ്ണൂർ 890, പത്തനംതിട്ട 849, വയനാട് 661, ഇടുക്കി 486, കാസർഗോഡ് 283 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,627 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422…

Read More

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ കൊണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്കുവേണ്ടി മാലിന്യ ശേഖരണം നടത്താന്‍ എംഡി

  തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ തൊഴിലാളികളെ പിരിച്ചു വിടാന്‍ പതിനെട്ടടവും പയറ്റുന്നതിനിടെ പുതിയ അടവ് നയവുമായി കെഎസ്ആര്‍ടിസി. തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ ഉപയോഗിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് കെഎസ്ആര്‍ടിസി കത്ത് നല്‍കി. വിവിധ കോര്‍പ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തുകളിലെയും ഭരണാധികാരികള്‍ക്കാണ് കെഎസ്ആര്‍ടിസി എംഡി കത്തയച്ചിരിക്കുന്നത്. അതേസമയം തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ വാഹക വാഹനങ്ങള്‍ ഏറ്റെടുത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മാലിന്യം ശേഖരിക്കാനിറങ്ങുമെന്ന് എംഡി ആരോട് ചോദിച്ചിട്ട് കത്തെഴുതിയെന്നാണ് യൂണിയനുകളുടെ ചോദ്യം. കത്ത് പരസ്യമായതോടെ കെഎസ്ആര്‍ടിസി തൊഴിലാളികളെല്ലാം അസ്വസ്ഥരായിരിക്കുകയാണ്….

Read More

നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷം ടാബ്‍ലറ്റ് വിപണിയിലേക്ക് വീണ്ടും മോട്ടറോള; മോട്ടോ ടാബ് ജി20 ലോഞ്ച് ഉടന്‍

സ്മാര്‍ട്ഫോണ്‍ രംഗത്തെ പ്രമുഖരായ മോട്ടറോള അടുത്ത ആഴ്ച ഇന്ത്യയില്‍ രണ്ട് ഉപകരണങ്ങള്‍ അവതരിപ്പിക്കും. മോട്ടോ ടാബ് ജി20, മോട്ടറോള എഡ്ജ് 20 പ്രോ എന്നിവയാണ് പുറത്തിറക്കുന്നത്. സെപ്തംബര്‍ 30നാണ് ടാബ് അവതരിപ്പിക്കുന്നത്. ഒക്ടോബർ 1 ന് മോട്ടോറോള എഡ്ജ് 20 പ്രോയും പുറത്തിറക്കും. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മോട്ടറോള ടാബ് വിപണിയിലേക്ക് വീണ്ടും കടക്കുന്നത്. 2017ൽ അവതരിപ്പിച്ച മോട്ടോറോള ക്സൂം (Xoom), മോട്ടോ ടാബ് എന്നിവയാണ് കമ്പനി അവസാനമായി വിപണിയിലെത്തിച്ച ടാബ്‍ലറ്റ് മോഡലുകൾ. എന്നാല്‍ പ്രതീക്ഷിച്ച…

Read More

വിൽപത്രം അച്ഛൻ സ്വന്തം ഇഷ്ടപ്രകാരം എഴുതിയത്: ഗണേഷിന് ഇളയ സഹോദരിയുടെ പിന്തുണ

  സ്വത്ത് ഭാഗം വെക്കൽ വിവാദത്തിൽ കെബി ഗണേഷ്‌കുമാറിന് പിന്തുണയുമായി ഇളയ സഹോദരി. വിൽപത്രം ബാലകൃഷ്ണ പിള്ള സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണെന്ന് ഗണേഷിന്റെ സഹോദരി ബിന്ദു പറഞ്ഞു. മരണശേഷം അച്ഛനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിൽ വിഷമമുണ്ട് സ്വന്തം മനസ്സോടെയാണ് അച്ഛൻ വിൽപത്രം എഴുതിയത്. ഗണേഷ് ഇതിൽ ഇടപെട്ടിട്ടില്ല. മരിക്കുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് അച്ഛന് ഓർമക്കുറവുണ്ടായത്. അതിന് മാസങ്ങൾക്ക് മുമ്പ് തന്നെ അച്ഛൻ വിൽപത്രം തയ്യാറാക്കിയിരുന്നു. മൂത്ത സഹോദരി ഉഷയുടെ ആരോപണത്തിൽ കഴമ്പില്ലെന്നും ബിന്ദു പറഞ്ഞു. നേരത്തെ വിൽപത്രവുമായി ബന്ധപ്പെട്ട്…

Read More