Headlines

നിയമസഭാ സമ്മേളനം മെയ് 24 മുതൽ ജൂൺ 14 വരെ; സംസ്ഥാന ബജറ്റ് ജൂൺ 4ന്

പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24 മുതൽ ജൂൺ 14 വരെ നടക്കും. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. വോട്ട് ഓൺ അക്കൗണ്ടും ഇതോടൊപ്പം അവതരിപ്പിക്കും. മെയ് 28ന് രാവിലെ ഗവർണർ നയപ്രഖ്യാപനം നടത്തും. പിന്നീട് നയപ്രഖ്യാപനത്തിൻമേലുള്ള ചർച്ച നടക്കും. ധനമന്ത്രിയായ കെ എൻ ബാലഗോപാലിന്റെ ആദ്യ ബജറ്റാണിത്. കൊവിഡിനെ തുടർന്ന് തകർന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങി LDF; ഇടതുമുന്നണിയെ നയിക്കാൻ പിണറായി

2026 ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇടതുമുന്നണിയെ നയിക്കും. നിലവിലുള്ള പ്രത്യേക സാഹചര്യത്തിൽ മുന്നണിയെ നയിക്കാൻ ഏറ്റവും അനുയോജ്യൻ പിണറായി തന്നെയാണെന്നാണ് സി പി ഐ എം കേന്ദ്രനേതൃത്വം കണ്ടെത്തിയിരിക്കുന്നത്. പാർട്ടിയിൽ മുന്നണിയെ നയിക്കാൻ പ്രാപ്തനായ മറ്റു നേതാക്കൾ ഉണ്ടെങ്കിലും പിണറായി വിജയൻ തന്നെ മുന്നണിയെ നയിക്കുന്നതാണ് ഗുണം ചെയ്യുകയെന്നാണ് പാർട്ടിയുടെ നിലപാട്. രണ്ട് തവണ മുന്നണിയെ വിജയത്തിലെത്തിച്ച മുഖ്യമന്ത്രിതന്നെ മൂന്നാം തവണയും മുന്നണിയെ നയിക്കട്ടെ എന്നാണ് കേന്ദ്രനേതാക്കൾ ഒറ്റക്കെട്ടായി തീരുമാനിച്ചിരിക്കുന്നതെന്നാണ്…

Read More

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം വയനാട്, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം വയനാട്, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ബാക്കി ഒമ്പത് ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. മഴക്കൊപ്പം മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കുണ്ട്. അടുത്ത 3 മണിക്കൂറില്‍…

Read More

വയനാട് പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിന് കൊവിഡ് സ്ഥിരീകരിച്ച

വയനാട് പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്നു നടന്ന ഇന്ന് ആൻറിജൻ പരിശോധനയിലാണ് രോഗ സ്ഥിരീകരണം ഉണ്ടായത്. വൈസ് പ്രസിഡണ്ടും ആയി സമ്പർക്കമുണ്ടായിട്ടുള്ള മുഴുവൻ ആളുകളും ക്വാറന്റൈയിനിൽ പോകണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

Read More

സംസ്ഥാനത്ത് തുടർച്ചയായ കയറ്റവുമായി സ്വർണവില; പവന് ഇന്ന് 320 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഇന്നുമുയർന്നു. പവന് 320 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,720 രൂപയായി. കഴിഞ്ഞ ദിവസവും പവന് 320 രൂപ വർധിച്ചിരുന്നു ഗ്രാമിന് 4840 രൂപയാണ് വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ആയിരത്തിലേറെ രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായിരിക്കുന്നത്. ആഗോളവിപണിയിലെ ചുവട് പിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വർണവില ഉയരുന്നത്.

Read More

സൈനിക പിൻമാറ്റം ആവശ്യപ്പെട്ട പ്രമേയം റഷ്യ വീറ്റോ ചെയ്തു; വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ

  യുക്രൈനിൽ നിന്നും റഷ്യയുടെ സൈനിക പിൻമാറ്റം ആവശ്യപ്പെട്ട് യു എൻ രക്ഷാസമിതിയിൽ പ്രമേയം. അതേസമയം പ്രമേയം റഷ്യ വീറ്റോ ചെയ്തു. അമേരിക്കയടക്കം 11 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പൊതുസഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് അമേരിക്ക അറിയിച്ചു ചേരിചേരാ നയമാണ് ഇന്ത്യ സ്വീകരിച്ചത്. യുക്രൈൻ-റഷ്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് യുഎന്നിൽ ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം ചൈന റഷ്യക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ചൈന…

Read More

സ്റ്റാച്യൂ ഓഫ് യൂനിറ്റിയുടെ സുരക്ഷാ ചുമതല സിഐഎസ്എഫ് ഏറ്റെടുത്തു

ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ സുരക്ഷാ ചുമതല സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്(സിഐഎസ്‌എഫ്) ഏറ്റെടുത്തു. സുരക്ഷക്കായി ആദ്യഘട്ടം 272 ജീവനക്കാരെയാണ് നിയോഗിച്ചത്. ഡെപ്യൂട്ടി കമാന്‍ഡന്റ് റാങ്കിലുള്ള ഓഫിസര്‍ക്കായിരിക്കും ചുമതല. മൊത്തം 350 ജീവനക്കാരെ സുരക്ഷക്കായി നിയോഗിക്കും. പ്രതിമയുടെ പ്രാധാന്യവും ഭീകരാക്രമണ സാധ്യതയും പരിഗണിച്ചാണ് വന്‍ സുരക്ഷയൊരുക്കുന്നതെന്നും റൗണ്ട് ദ ക്ലോക്ക് സുരക്ഷയായിരിക്കും ഒരുക്കുകയെന്നും സിഐഎസ്‌എഫ് വ്യക്തമാക്കി.

Read More

കനത്ത മഴ; ഇടുക്കിയില്‍ നാല് അണക്കെട്ടുകള്‍ തുറന്നു

മഴ ശക്തമായതോടെ ഇടുക്കിയിലെ അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നു. ഇതേ തുടര്‍ന്നു നാല് അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. ലോവര്‍പെരിയാര്‍(പാംബ്ല), കല്ലാര്‍കുട്ടി, കുണ്ടള, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകളാണ് തുറന്നത്.കല്ലാര്‍കുട്ടി-രണ്ട്, കുണ്ടള- രണ്ട്, ലോവര്‍പെരിയാര്‍-ഒന്ന്, മലങ്കര-ആറ് എന്നിങ്ങനെയാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറുകള്‍ 10 സെന്റീ മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. അണക്കെട്ടില്‍ വൈകുന്നേരം അഞ്ചിന് ജലനിരപ്പ് 40.28 മീറ്ററായി ഉയര്‍ന്നിരുന്നു. ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് ഡാമില്‍ നിന്ന് തൊടുപുഴയാറിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് 23.91 ഘന…

Read More

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; 260 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

വയനാടിന് 260 കോടി രൂപയുടെ കേന്ദ്രസഹായം. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത അധികാര സമിതിയാണ് തുക അനുവദിച്ചത്. ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. കേരളം പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസ്‌മെന്റ് റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ഗ്രാന്റ് കേരളത്തിന് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും കേന്ദ്രം പണം അനുവദിച്ചില്ലായിരുന്നു. പകരം പലിശ രഹിത വായ്പയാണ് അനുവദിച്ചത്. ഇത് മതിയാകില്ലെന്ന് കേന്ദ്രത്തെ കേരളം അറിയിച്ചിരുന്നു. ഹൈക്കോടതിയില്‍…

Read More

‘എതിരാളികളല്ല, പങ്കാളികളാകണം’; ഇന്ത്യ-ചൈന ചർച്ചയെ സ്വാഗതം ചെയ്ത് CPI

ഇന്ത്യ-ചൈന ചർച്ചയെ സ്വാഗതം ചെയ്ത് സിപിഐ. നരേന്ദ്ര മോദി -ഷി ജിൻപിങ് കൂടിക്കാഴ്ചയെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയും ചൈനയും തമ്മിലുള്ള ഐക്യവും സഹകരണവും ഒരു ബദൽ ലോകക്രമത്തിന് ശക്തമായ പ്രചോദനം നൽകുമെന്നും സിപിഐ വ്യക്തമാക്കി. ഇരു രാജ്യങ്ങളും എതിരാളികളല്ല, പങ്കാളികളാകണം എന്നത് വീണ്ടും ഉറപ്പിക്കുന്നുവെന്ന് സിപിഐയുടെ പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര ബന്ധങ്ങളിൽ ബഹുധ്രുവതയുടെ പുരോഗതിക്കും അത്തരം സഹകരണം പ്രധാനമാണെന്ന് സിപിഐ പറയുന്നു. അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻരാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിച്ചതിൽ സംതൃപ്തിയുണ്ടെന്നും സിപിഐ പ്രസ്താവനയിൽ…

Read More