കരിപ്പൂർ വിമാനാപകടം; കേരളത്തിന്‍റെ ഹൃദയം തകര്‍ത്ത ദുരന്തത്തിന് ഒരു വയസ്

കരിപ്പൂർ വിമാനാപകട ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം. 2020 ആഗസ്ത് 7ന് കരിപ്പൂർ സാക്ഷിയായത് കേരളം മുമ്പ് കണ്ടിട്ടില്ലാത്ത ദുരന്തത്തിനായിരുന്നു . നൂറിലേറെ പേർക്ക് പരിക്കേറ്റ അപകടത്തിൽ 21 പേരുടെ ജീവൻ പൊലിഞ്ഞു . അപ്രതീക്ഷിതമായിരുന്നു 2020 ആഗസ്ത് ഏഴിലെ കരിപ്പൂർ വിമാനാപകടം. രാത്രി 7.40 ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ പറന്നിറങ്ങുന്ന നിമിഷം. കോവിഡ് മഹാമാരിയിൽ നിന്ന് രക്ഷ തേടി ജന്മനാട്ടിലേക്ക് അഭയംതേടി പുറപ്പെട്ടവരാണ് ആ വിമാന യാത്രികരിൽ കൂടുതലും….

Read More

കോ​വാ​ക്സി​നൊ​പ്പം കു​ട്ടി​ക​ൾ​ക്ക് വേ​ദ​ന​സം​ഹാ​രി​ക​ൾ ന​ൽ​ക​രു​ത്; വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ൾ

  ന്യൂഡൽഹി: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​യ കോ​വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നു​ശേ​ഷം വേ​ദ​ന​സം​ഹാ​രി​ക​ളോ പാ​ര​സെ​റ്റ​മോ​ളോ ശി​പാ​ർ​ശ ചെ​യ്യു​ന്നി​ല്ലെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക്. കു​ട്ടി​ക​ൾ​ക്കാ​യി കോ​വാ​ക്സി​നോ​ടൊ​പ്പം മൂ​ന്ന് പാ​ര​സെ​റ്റ​മോ​ൾ 500 മി​ല്ലി​ഗ്രാ​മി​ന്‍റെ ഗു​ളി​ക​ക​ൾ ക​ഴി​ക്കാ​ൻ ചി​ല പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് കേ​ന്ദ്ര​ങ്ങ​ൾ ശി​പാ​ർ​ശ ചെ​യ്യു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്. അ​ത്ത​ര​മൊ​രു ന​ട​പ​ടി ആ​വ​ശ്യ​മി​ല്ലെ​ന്നും വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളാ​യ ഭാ​ര​ത് ബ​യോ​ടെ​ക് വ്യ​ക്ത​മാ​ക്കി. മ​റ്റ് ചി​ല കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നു​ക​ൾ​ക്കൊ​പ്പം പാ​ര​സെ​റ്റ​മോ​ൾ ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ കോ​വാ​ക്സി​ന് പാ​ര​സെ​റ്റാ​മോ​ൾ ശി​പാ​ർ​ശ ചെ​യ്തി​ട്ടി​ല്ലെ​ന്നും ക​മ്പനി ആ​വ​ർ​ത്തി​ച്ചു.

Read More

വയനാട് പേര്യ വരയാലിൽ വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വയനാട് പേര്യ വരയാലിൽ വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . കാപ്പാട്ട്മല തലക്കാംകുനി ചന്ദ്രന്റെ മകൾ സ്വാതി (17 ) യെ ആണ് വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Read More

കോഴിക്കോട് ഡെങ്കിപ്പനി പടരുന്നു; ഈ മാസം സ്ഥിരീകരിച്ചത് 37 പേർക്ക്

  കോഴിക്കോട് ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു. 37 പേർക്കാണ് ഈ മാസം രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ എലിപ്പനി കൂടി റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതാ നിർദേശം നൽകി. കൊവിഡ് വ്യാപനത്തിന് പുറമെയാണ് ഡെങ്കിയും പടരുന്നത് മണിയൂർ മേഖലയിൽ മാത്രം 33 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. ചോറോടും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം കുറ്റ്യാടിയിൽ ഒരു ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു.

Read More

രാഹുൽ ഗാന്ധി എം.പി ഇന്ന് കേരളത്തിലെത്തും

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി ഇന്ന് കേരളത്തിലെത്തും. രാവിലെ പതിനൊന്നരയ്ക്ക് കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയെ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം. എം ഹസൻ, പി. കെ കുഞ്ഞാലിക്കുട്ടി എം. പി തുടങ്ങിയ യു.ഡി.എഫ് നേതാക്കൾ സ്വീകരിക്കും. ഒക്ടോബര്‍ 19, 20, 21 തീയതികളിലാണ് വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ വിവിധ പരിപാടികള്‍. മലപ്പുറം കലക്ട്രേറ്റില്‍ ചേരുന്ന കോവിഡ് അവലോകന യോഗമാണ് ആദ്യ…

Read More

വാക്‌സിൻ ക്ഷാമത്തിൽ കേന്ദ്രത്തിൽ നിന്ന് പ്രതിവിധിയുണ്ടാകണം; അർഹമായത് നൽകണമെന്ന് മുഖ്യമന്ത്രി

  കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയം സംസ്ഥാനത്തിന് പ്രതികൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിനേഷൻ ഒട്ടും തന്നെ പാഴാക്കാതെ വേഗത്തിൽ വിതരണം ചെയ്ത സംസ്ഥാനമാണ് കേരളം. ഇപ്പോൾ വാക്‌സിൻ ക്ഷാമമാണ്. 150 രൂപയ്ക്ക് കേന്ദ്രത്തിന് ലഭിക്കുന്ന കൊവിഷീൽഡ് വാക്‌സിൻ 400 രൂപയ്ക്കാണ് സംസ്ഥാനത്തിന് നൽകുന്നത്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമമില്ല. നിലവിൽ 219.22 മെട്രിക് ടൺ ഓക്‌സിജൻ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട് വാക്‌സിൻ ക്ഷാമത്തിൽ കേന്ദ്രത്തിൽ നിന്ന് പ്രതിവിധിയുണ്ടാകണം. കൊവിഡ് മഹാമാരി കാരണം…

Read More

സംസ്ഥാനത്ത് പുതുതായി 30 ഹോട്ട് സ്‌പോട്ടുകൾ; 34 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കൂരോപ്പട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), പൂഞ്ഞാര്‍ തെക്കേക്കര (8), ചിറക്കടവ് (2, 3), തലപ്പാലം (2), കടപ്ലാമറ്റം (13), തിരുവാര്‍പ്പ് (2), തൃശൂര്‍ ജില്ലയിലെ പനച്ചേരി (സബ് വാര്‍ഡ് 23), കൊടകര (സബ് വാര്‍ഡ് 18), ചാഴൂര്‍ (10), കടപ്പുറം (9), ഇടുക്കി ജില്ലയിലെ രാജകുമാരി (8), ഉപ്പുതുറ (സബ് വാര്‍ഡ് 16), പാമ്പാടുംപാറ (സബ് വാര്‍ഡ് 3), ദേവികുളം (സബ് വാര്‍ഡ് 12), ആലപ്പുഴ…

Read More

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ പിഴവുണ്ടെന്നു ആരോപിച്ചു കുട്ടിയുടെ മാതാവ് കോടതിയെ സമീപിച്ചിരുന്നു. വാക്‌സിന്‍ എടുത്തതിലെ അപാകതയായിരുന്നു ചൂണ്ടിക്കാണിച്ചത്. സൂപ്രണ്ട് ഉള്‍പ്പടെ നാല് പേരെ പ്രതി ചേര്‍ത്താണ് പുനലൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഡ്യൂട്ടി ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ച ഉണ്ടായെന്നാണ് എഫ്‌ഐആര്‍. ചികിത്സയില്‍ ഉദാസീനത കാണിച്ചു. ചികിത്സ പിഴവുകള്‍ മറച്ചുവെച്ചു. ഇമ്മ്യുണോഗ്ലോബില്‍ ഇഞ്ചക്ഷന്‍ നല്‍കുമ്പോള്‍…

Read More