ഗുജറാത്തിലെ കെമിക്കൽസ് ഫാക്ടറിയിൽ സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു

  ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഫ്‌ളൂറോ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്‌ഫോടനം. രണ്ട് പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം വരെ പ്രകമ്പനം കൊണ്ടു പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ജി എൽ എഫിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ശീതീകരണ പ്ലാന്റിലാണ് സ്‌ഫോടനമുണ്ടായത്.

Read More

കിറ്റക്‌സ് തൊഴിലാളികളുടെ ആക്രമണം: പരുക്കേറ്റ ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് പോലീസ് വഹിക്കും

  കിഴക്കമ്പലത്ത് സാബു ജേക്കബിന്റൈ കിറ്റക്‌സ് തൊഴിലാളികളുടെ ആക്രമണത്തിൽ പരുക്കേറ്റ പോലീസുകാരുടെ ചികിത്സാ ചെലവ് പോലീസ് വകുപ്പ് വഹിക്കും. അതിക്രമത്തിന് ഇരയായ പോലീസ് ഉദ്യോഗസ്ഥർ ചികിത്സക്കായി ഇതിനോടകം മുടക്കിയ പണം തിരികെ നൽകും. ചികിത്സ തുടരുന്നവർക്ക് ആവശ്യമായ പണം നൽകാനും തീരുമാനമായായി ഡിജിപി അനിൽകാന്ത് അറിയിച്ചു. പോലീസുകാർക്ക് സർക്കാർ ഇതുവരെ ചികിത്സാ സഹായം നൽകിയിട്ടില്ലെന്ന് കേരളാ പോലീസ് അസോസിയേഷൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇന്നലെ ഡിസ്ചാർജ് ചെയ്തപ്പോഴും പോലീസുകാർ സ്വന്തം പണം ഉപയോഗിക്കേണ്ടി വന്നു. ഇതിന് പിന്നാലെയാണ്…

Read More

വെള്ള ഖദറിന് ചുളിവ് പറ്റാത്ത പ്രവർത്തനം അവസാനിപ്പിക്കണം; വെറും ആൾക്കൂട്ടമല്ല കോൺഗ്രസെന്ന് വി ഡി സതീശൻ

കോൺഗ്രസ് എന്നാൽ വെറും ആൾക്കൂട്ടമാണെന്ന തെറ്റായ നിർവചനത്തെ തിരുത്തണമെന്ന് അണികളോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് ആത്മവിശ്വാസമുണ്ടാക്കണം. ആൾക്കൂട്ടമല്ല പാർട്ടിയെന്ന് തെളിയിക്കാൻ കെ സുധാകരന് സാധിക്കുമെന്നും സതീശൻ പറഞ്ഞു കെപിസിസി പ്രസിഡന്റായി കെ സുധാകരൻ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലാണ് പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ. ജയിച്ചാൽ ആവേശം വാനോളമാണ്. തോറ്റാൽ അത് പാതാളം വരെ താഴും. അതാണ് കോൺഗ്രസ്. വെള്ള ഖദറിട്ട് രാവിലെ ഇറങ്ങി രാത്രി ചുളിവ് വരാതെ വീട്ടിലെത്തുന്നതല്ല പ്രവർത്തനം. ഇത്തരം രീതി അവസാനിപ്പിച്ചേ…

Read More

മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ച് കെ സുധാകരന്‍; ഹൈക്കമാന്‍ഡിനെ തീരുമാനം അറിയിക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ച് കെ സുധാകരന്‍ എംപി. ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയിലും മത്സരിക്കണം എന്ന നിലപാട് അറിയിക്കും. ഡല്‍ഹി യാത്രയ്ക്ക് മുമ്പ് കെ സുധാകരനുമായി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സംസാരിച്ചു. (K Sudhakaran firm on contesting from Kannur) എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിക്കും. ഇതുപ്രകാരം കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റില്ലെന്നാണ് വിവരം.എംപിമാര്‍ മത്സരിക്കേണ്ടതില്ല. മണ്ഡലങ്ങളില്‍ എംപിമാരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് തീരുമാനമെടുക്കാനാണ് നീക്കം. അതേസമയം,…

Read More

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടുൽ: 13 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

  മഹാരാഷ്ട്രയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ 13 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കിഴക്കൻ വിദർഭയിലെ ഗാഡ്ചിറോളിയിൽ കോത്മി വനമേഖലയിലാണ് സംഭവം. വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. മാവോയിസ്റ്റുകളുടെ കസൻസൂർ ദളം ഗ്രാമീണരുടെ യോഗം വിളിച്ചതായുള്ള രഹസ്യ വിവരം ലഭിച്ചതോടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. മേഖലയിൽ തെരച്ചിൽ തുടരുകയാണെന്നും ഡിഐജി സന്ദീപ് പാട്ടീൽ അറിയിച്ചു.

Read More

23 വർഷത്തെ കാത്തിരിപ്പിന് വിരാമം; ജയറാം-കാളിദാസ് ചിത്രം ‘ആശകൾ ആയിരം’ നാളെ തിയേറ്ററുകളിലേക്ക്

മലയാളികൾ എന്നെന്നും നെഞ്ചിലേറ്റിയ ജയറാം – കാളിദാസ് കോമ്പോ നീണ്ട 23 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫാമിലി എന്റർടെയ്‌നർ ‘ആശകൾ ആയിരം’ നാളെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.ഒന്നിച്ചപ്പോഴെല്ലാം മലയാളികൾക്ക് മറക്കാനാവാത്ത സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഈ അച്ഛൻ-മകൻ കൂട്ടുകെട്ട് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. സിനിമയുടെ നേരത്തെ പുറത്തിറങ്ങിയ ടീസറും ട്രെയിലറും സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ‘കാന്താര’യിലെ വില്ലൻ വേഷത്തിലൂടെ…

Read More

ലഹരി ഉപയോഗം പുറത്ത് പറഞ്ഞതിന് 19കാരന്റെ ജനനേന്ദ്രിയം തകർത്ത കേസ്; രണ്ട് പേർ റിമാൻ‍ഡിൽ

ഇടുക്കി: തൊടുപുഴയിൽ ലഹരി ഉപയോഗം പുറത്ത് പറഞ്ഞതിന് 19കാരന്റെ ജനനേന്ദ്രിയം തകർത്ത കേസിൽ അറസ്റ്റിലായ രണ്ട് പേരെ റിമാൻഡ് ചെയ്തു. രണ്ടും മൂന്നും പ്രതികളായ അക്ഷയ് സജു, ഗൗതം കൃഷ്ണ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഒന്നാം പ്രതിയെ പ്രായപൂർത്തിയാകാത്തതിനാൽ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. തൊടുപുഴ ഗ്രാൻഡിസ് സ്ഥാപനത്തിലെ വിദ്യാർത്ഥിയും അണക്കര സ്വദേശിയുമായ 19 കാരനാണ് ക്രൂരമായ മർദ്ദനമേറ്റത്. ഗ്രാൻഡിസ് സ്ഥാപനത്തിൽ മൊബൈൽ, ലാപ്ടോപ്പ് സർവീസ് കോഴ്‌സിന് പഠിക്കുന്ന 19 കാരനാണ് സഹപാഠികളിൽ നിന്ന് ക്രൂരമർദ്ദനമേറ്റത്. ഹോസ്റ്റലിൽ മൂന്നുപേർ…

Read More

സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നിൽ ഹാജരായി

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരായി. ഇഡിയുടെ നോട്ടീസ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ ഇന്ന് വിധി വരാനിരിക്കെയാണ് ഇതിന് കാത്തിരിക്കാതെ ചോദ്യം ചെയ്യലിന് ഹാജരായത് നേരത്തെ മൂന്ന് തവണ നോട്ടീസ് നൽകിയപ്പോഴും രവീന്ദ്രൻ ഹാജരായിരുന്നില്ല. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ രണ്ട് തവണ ഹാജരാകാതിരുന്നത്. ആദ്യത്തെ തവണ കൊവിഡിനെ തുടർന്നും ഹാജരായിരുന്നില്ല

Read More

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മദ്യംപിടികൂടി; പുറത്തുനിന്ന് എറിഞ്ഞുകൊടുത്തതെന്ന് പ്രാഥമിക നിഗമനം

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മദ്യം പിടികൂടി. ഹോസ്പിറ്റല്‍ ബ്ലോക്കിന് സമീപത്തുനിന്ന് രണ്ട് കുപ്പി മദ്യമാണ് പിടികൂടിയത്. ജയിലില്‍ പുറത്തുനിന്ന് ഇത്തരം നിരവധി വസ്തുക്കളെത്തുന്നുവെന്നും തടവുപുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ ഏറെ ചര്‍ച്ചയായതിന് ശേഷമാണ് വീണ്ടും ജയിലില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തിയിരിക്കുന്നത്. മദ്യത്തിനൊപ്പം ബീഡിക്കെട്ടുകളും കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുപ്പികളും ബീഡിക്കെട്ടുകളും. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്. ജയിലിന്റെ മതില്‍…

Read More

ജോൺ ഹോനായി ഇനിയില്ല; റിസബാവയുടെ മൃതദേഹം ഖബറടക്കി

അന്തരിച്ച നടൻ റിസബാവയുടെ മൃതദേഹം ഖബറടക്കി. കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറകടക്കം നടന്നത്. സംസ്ഥാന സർക്കാരിന് വേണ്ടി കൊച്ചി കലക്ടർ അന്തിമോപചാരം അർപ്പിച്ചു. കൊവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞതിനാൽ പൊതുദർശനം അടക്കമുള്ളവ ഒഴിവാക്കിയിരുന്നു. ഇന്നലെ വൈകുന്നേരമാണ് വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് റിസബാവ അന്തരിച്ചത്. രണ്ട് ദിവസം മുമ്പുണ്ടായ ഹൃദയാഘാതം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കുകയായിരുന്നു.

Read More