Headlines

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ഇടുക്കി 444, മലപ്പുറം 438, പത്തനംതിട്ട 431, കണ്ണൂര്‍ 420, ആലപ്പുഴ 390, വയനാട് 217, കാസര്‍ഗോഡ് 117 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ…

Read More

വയനാട് ജില്ലയില്‍ 473 പേര്‍ക്ക് കൂടി കോവിഡ്;352 പേര്‍ക്ക് രോഗമുക്തി , ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.44

  വയനാട് ജില്ലയില്‍ ഇന്ന് (18.07.21) 473 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 352 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.44 ആണ്. 471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 71241 ആയി. 66301 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4188 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3069 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

സ്വർണക്കടത്തിന് ഒത്താശ നൽകിയത് ശിവശങ്കർ, വരുമാനം നിക്ഷേപിക്കേണ്ട മാർഗവും പറഞ്ഞുകൊടുത്തു: ഇ.ഡി

സ്വർണക്കള്ളക്കടത്തിന് എം ശിവശങ്കർ ഒത്താശ ചെയ്തു നൽകിയിരുന്നതായി എൻഫോഴ്‌സ്‌മെന്റ്. കള്ളക്കടത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്നും ശിവശങ്കറാണ് നിർദേശിച്ചത്. നയതന്ത്ര ചാനലിലൂടെ സ്വർണമടങ്ങിയ ബാഗേജ് വിട്ടുകിട്ടുന്നതിന് ശിവശങ്കർ സജീവമായി ഇടപെട്ടിട്ടുണ്ട് സ്വപ്‌നയുടെ പേരിൽ മൂന്നാമത്തെ ലോക്കർ തുടങ്ങാനും ശിവശങ്കർ പദ്ധതിയിട്ടു. ഇതുസംബന്ധിച്ച് 2019 നവംബർ 11ന് വാട്‌സാപ്പ് സന്ദേശം അയച്ചിട്ടുണ്ട്. വരുമാനം കൂടുതൽ വരുന്നതു കൊണ്ടാണ് മൂന്നാമത്തെ ലോക്കർ തുടങ്ങാൻ ശിവശങ്കർ പദ്ധതിയിട്ടതെന്നും ഇ ഡി പറയുന്നു നയതന്ത്ര ബാഗ് പരിശോധനയില്ലാതെ തിരിച്ചുകിട്ടുന്നതിനായി കസ്റ്റംസിനെ വിളിച്ചതായി…

Read More

ദൗത്യസംഘം ബാബുവിനെ കയറിൽ ബന്ധിപ്പിച്ച് ഉയർത്തുന്നു; വെള്ളവും ഭക്ഷണവും നൽകി

  മലമ്പുഴ ചെറോട് മലയിൽ കഴിഞ്ഞ 43 മണിക്കൂറായി കുടുങ്ങിക്കിടക്കുന്ന ബാബുവിന് അടുത്ത് കരസേനയുടെ രക്ഷാ ദൗത്യ സംഘം എത്തി. ബാബുവിന് വെള്ളവും ഭക്ഷണവും ഇവർ നൽകി. ഏതാണ്ട് രണ്ട് ദിവസത്തോളം മലയിടുക്കിൽ കുടുങ്ങിക്കിടന്നതിന് ശേഷമാണ് ബാബുവിന് വെള്ളം ലഭിക്കുന്നത്. ഏറെ ആശ്വാസകരമായ വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്. ബാബുവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടത്തുകയാണ് ബാബുവിനെ കയറിൽ ബന്ധിപ്പിച്ച ശേഷമാണ് മുകളിലേക്ക് ഉയർത്തുന്നത്. ഒരു സൈനികന്റെ ദേഹത്ത് ബാബുവിനെ ബന്ധിപ്പിച്ച ശേഷമാണ് കയറിൽ മലമുകളിലേക്ക് ഉയർത്താൻ ശ്രമിക്കുന്നത്….

Read More

കഴിഞ്ഞ 5 വർഷം നേരിട്ട് ഇടപെട്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയത് കേന്ദ്രസർക്കാരിൻ്റെ ഇടപെടലിലൂടെ’; വി മുരളീധരൻ

യെമനിൽ കൊലക്കേസിൽ തടവിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വിഷയത്തിൽ കഴിഞ്ഞ 5 വർഷക്കാലം കേന്ദ്ര സർക്കാരിന്റെ പ്രതിനിധി എന്ന നിലയിൽ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. നിരവധി സങ്കീർണതകൾ വിഷയത്തിൽ ഉണ്ട്, വിദേശകാര്യ വകുപ്പ് ഇടപെടൽ നടത്തുന്നു. വധശിക്ഷ മാറ്റി വെക്കുന്നതിൽ അടക്കം വിദേശകാര്യം മന്ത്രലയം ഇടപെട്ടിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ വധശിക്ഷ നീട്ടിവെക്കുന്ന കാര്യം നടപ്പിലാക്കിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു. വിപഞ്ചികയുടെയും…

Read More

നാലാംഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ സംഘർഷം; വെടിവെപ്പിൽ നാല് മരണം

  പശ്ചിമ ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം. കൂച്ച് ബെഹാറിൽ തൃണമൂൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ കേന്ദ്രസേന നടത്തിയ വെടിവെപ്പിൽ നാല് പേർ മരിച്ചു. അതേസമയം അഞ്ച് പ്രവർത്തകർ കൊല്ലപ്പെട്ടതായി തൃണമൂൽ കോൺഗ്രസ് അറിയിച്ചു സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. കൂച്ച് ബെഹാറിലെ സിതാൽകുച്ചി മണ്ഡലത്തിലാണ് സംഘർഷമുണ്ടായത്. ബൂത്ത് നമ്പർ 126ൽ സുരക്ഷയിലുണ്ടായിരുന്ന കേന്ദ്രസേന വെടിയുതിർക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഹൗറ, ഹൂഗ്ലി, കൂച്ച് ബെഹാർ അടക്കം അഞ്ച് ജില്ലകളിലാണ് മണ്ഡലങ്ങളിലാണ് നാലാംഘട്ട വോട്ടെടുപ്പ്…

Read More

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 41 ഗര്‍ഭിണികള്‍; 149 പേര്‍ ആത്മഹത്യ ചെയ്തു: മന്ത്രി വീണ ജോര്‍ജ്

  തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇതുവരെ 41 ഗര്‍ഭിണികള്‍ മരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. നിയമസഭയെ രേഖാമൂലമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.കൊവിഡ് ബാധിച്ച 149 പേര്‍ ആത്മഹത്യ ചെയ്തു. കൊവിഡ് ബാധിച്ച വ്യക്തി കോവിഷീല്‍ഡ് ഒന്നോ രണ്ടോ ഡോസ് എടുത്താലും ഉയര്‍ന്ന പ്രതിരോധ ശേഷി കണ്ടുവരുന്നു.കൊവിഡ് വന്നവര്‍ ഒരു ഡോസ് വാക്സിന്‍ മാത്രം എടുത്താല്‍ കൂടുതല്‍ പ്രതിരോധ ശേഷി കൈവരിക്കുമെന്ന പഠനങ്ങളില്ലെന്നും ആരോഗ്യമന്ത്രി സഭയെ അറിയിച്ചു. സംസ്ഥാനത്തെ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 29,355…

Read More

അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അഡ്വ. ദീപിക സിംഗ് രജാവത് കോണ്‍ഗ്രസിലേക്ക്

  അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അഡ്വ. ദീപിക സിംഗ് രജാവത് കോണ്‍ഗ്രസിലേക്ക്. നാളെ രാവിലെ അംഗത്വം സ്വീകരിക്കും. കത്വവ പീഡനക്കേസില്‍ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കാനായി നിയമപോരാട്ടം നടത്തിയതിലൂടെയാണ് ദീപിക ശ്രദ്ധിക്കപ്പെടുന്നത്. കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു ക്ഷണക്കത്ത് പുറത്തിറങ്ങി. ‘രാജ്യത്തെ പഴക്കമേറിയ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസിലേക്ക് അഡ്വ. ദീപിക സിംഗ് രജാവത് ചേരുന്നുവെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ജമ്മുവിലെ ഫോര്‍ച്യൂണ്‍ ഇന്‍ര്‍നാഷനലില്‍ വെച്ച് 2021 ഒക്ടോബര്‍ 10ന് രാവിലെ 11 മണിക്ക് പാര്‍ട്ടി പ്രവേശന ചടങ്ങ് നടക്കും,’…

Read More

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തം: ഗുരുതരമായ ഉദ്യോഗസ്ഥ അനാസ്ഥയെന്ന് കണ്ടെത്തല്‍

ഗുജറാത്തിലെ വഡോദരയില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തത്തിന് കാരണം ഗുരുതരമായ ഉദ്യോഗസ്ഥ അനാസ്ഥയെന്ന് കണ്ടെത്തല്‍. ഉന്നത സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാല് എന്‍ജിനീയര്‍മാരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു . സംസ്ഥാനത്തെ മറ്റു പാലങ്ങളെ കുറിച്ചും അവലോകനം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. 2022ല്‍ പാലത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ന്നു തുടങ്ങിയപ്പോള്‍ തന്നെ സര്‍ക്കാരിന് അപായ മുന്നറിയിപ്പ് കിട്ടിയതാണ്. ഇക്കാര്യത്തില്‍ പഞ്ചായത്ത് അംഗം റോഡ് ആന്‍ഡ് ബില്‍ഡിംഗ് വകുപ്പിന് അയച്ച കത്തും പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും അപകടാവസ്ഥയിലുള്ള പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കാനോ നിരോധിക്കാനോ…

Read More

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274, പത്തനംതിട്ട 186, ഇടുക്കി 94, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശി രാജന്‍ (45), കല്ലിയൂര്‍ സ്വദേശിനി മായ (40), പൂവാര്‍…

Read More