Headlines

ജയിൽ പുള്ളികൾക്ക് 10 ഇരട്ടി തുകയാണ് ഉയർത്തിയത്, 2000 പോര ഓണറേറിയം 21000 രൂപയാക്കി ഉയർത്തണം, ഡിമാൻഡുകൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ആശാവർക്കേഴ്‌സ്

ആശമാർ ജില്ലാ തലത്തിൽ സമരം തുടരുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ. ഡിമാൻഡുകൾ അംഗീകരിക്കും വരെ സമരം തുടരും. തെഴിലാളികളോട് മമത ഇല്ലാത്തെ സർക്കാർ നിലപാടാണിത്.പിണറായി വിജയൻ സർക്കാർ 266 ദിവസം തെരുവിൽ ഇരുത്തി. 266 ദിവസം സ്ത്രീകൾ തെരുവിൽ ഇരുന്നത് നിസാര കാര്യം അല്ല, ആശ സമരം ലോകത്ത് തന്നെ സ്ഥാനം പിടിച്ച തൊഴിലാളി സമരം ആയി മാറി. ഏറ്റവുമധികം ചൂഷണം നേരിടുന്നത് സ്ത്രീ തൊഴിലാളികളാണ്. സ്ത്രീകൾ നേരിടുന്ന…

Read More

സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയില്ല; ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി

  സംസ്ഥാനത്ത് കൊലപാതകങ്ങളും അക്രമ സംഭവങ്ങളും വർധിച്ചുവരികയാണെന്ന ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. 92 പ്രതികളിൽ 72 പേരെ അറസ്റ്റ് ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു യുഡിഎഫ് കാലത്ത് 35 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. കിഴക്കമ്പലത്തെ ദീപുവിന്റെ മരണത്തിൽ പ്രതികളെ പിടികൂടി റിമാൻഡ് ചെയ്തു. അന്വേഷണം നടന്നുവരികയാണ്. കണ്ണൂരിലെ ഹരിദാസിന്റെ കൊലപാതകത്തിൽ നാല് പ്രതികളെ…

Read More

കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചകളിലേക്ക്; രാഹുലിനെ ചൊല്ലി തര്‍ക്കം, സീറ്റ് തേടി സിറ്റിംഗ് എം പിമാരും

കേരളത്തില്‍ ഭരണമാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. കഴിഞ്ഞ പത്തുവര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും വലിയ ആശ്വാസമാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നല്‍കിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരരംഗത്തുണ്ടാവും, ആരൊക്കെ പുറത്തുപോവുമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാക്കുമെന്നാണ് നേതൃത്വം നല്‍കുന്ന സൂചന. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പരിഗണന നൽകുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കിയിരിക്കുന്നത്. അമ്പത് ശതമാനം പുതുമുഖങ്ങളായിരിക്കും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെന്നാണ് വി ഡി സതീശന്‍ നല്‍കുന്ന സൂചനകള്‍.നിലവിലുള്ള എല്ലാ കോണ്‍ഗ്രസ് എം…

Read More

കൊവാക്‌സിൻ സുരക്ഷിതമാണെന്ന് വ്യക്തമാക്കി ഐസിഎംആർ

കൊവാക്‌സിൻ സുരക്ഷിതമാണെന്ന് വ്യക്തമാക്കി ഐസിഎംആ. ഇതിനോടകം 23,000ത്തോളം പേരിൽ പരീക്ഷിച്ചതാണ്. വാക്‌സിൻ വിജയകരമാണെന്നും ഐസിഎംആർ മേധാവി ബൽറാം ഭാർഗവ പറഞ്ഞു. വാക്‌സിന്റെ കൃത്യമായ വിജയശതമാനം ഈ ഘട്ടത്തിൽ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊവാക്‌സിനും കൊവിഷീൽഡിനും ഇന്നലെയാണ് കേന്ദ്രം അനുമതി നൽകിയത്. ഇതിൽ കൊവാക്‌സിനെ സംബന്ധിച്ച് വിവാദമുയർന്നിരുന്നു. ഐസിഎംആറും ഭാരത് ബയോടെകും ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനാണ് കൊവാക്‌സിൻ. മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാകുന്നതിന് മുമ്പേ ഇതിന് അനുമതി നൽകിയതിനെയാണ് നിരവധി പേർ ചോദ്യം ചെയ്തത് എന്നാൽ കൊവിഷീൽഡിന് 70.42…

Read More

‘ഗുരുവായൂർ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ല; ഈ വട്ടവും മുസ്‌ലിം ലീഗ് തന്നെ മത്സരിക്കും’; സി എ റഷീദ്

ഗുരുവായൂർ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മുസ്ലിം ലീ​ഗ്. കാലങ്ങളായി ലീഗ് മത്സരിക്കുന്ന മണ്ഡലം ഈ വട്ടവും മുസ്‌ലിം ലീഗ് തന്നെ മത്സരിക്കുമെന്ന് ജില്ലാ അധ്യക്ഷൻ സി എ റഷീദ് പറഞ്ഞു. പട്ടാമ്പി സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ധാരണയില്ല. ലീഗ് സംസ്ഥാന നേതൃത്വം ഇത്തരം ഒരു കാര്യം ആലോചിച്ചിട്ടില്ലെന്ന് സിഎ റഷീദ് പറഞ്ഞു. കെ മുരളീധരൻ തൃശൂരിൽ മത്സരിക്കുന്നത് സന്തോഷം. മുരളീധരനെ പോലെ ഒരാൾ എവിടെ നിന്നായാലും ജയിക്കും എന്ന കാര്യം ഉറപ്പാണെന്നും ഡിസിസി പ്രസിഡന്റ്‌ പറഞ്ഞത് തമാശയാണെന്നും…

Read More

നേമം സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡിയുടെ പരിശോധന; റെയ്ഡ് നൂറ് കോടിയോളം രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട്

നേമം സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡിയുടെ പരിശോധന. സിപിഐഎം ഭരണ സമിതിയുടെ കാലയളവില്‍ ക്രമക്കേട് നടന്നു എന്ന് അന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് ഇഡി പരിശോധന നടത്തുന്നത് എന്നാണ് സൂചന. സിപിഐഎം ഭരണസമിതിയുടെ കാലയളവില്‍ ഏതാണ്ട് 100 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നുവെന്ന് സര്‍ക്കാരിന്റെ തന്നെ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. വലിയ പ്രതിഷേധങ്ങള്‍ ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസെടുക്കുകയും ചെയ്തു. മുന്‍സെക്രട്ടറിമാരടക്കം സ്വന്തം നിലയില്‍ തട്ടിയ തുകയുടെ കണക്കും റിപ്പോര്‍ട്ടില്‍ നിരത്തിയിരുന്നു. 34.26 കോടി രൂപ…

Read More

പാലിന്റെയും പഞ്ചസാരയുടെയും വില കൂടി; ചെന്നൈയിൽ ചായക്ക് വില വർദ്ധിപ്പിച്ചു

ചെന്നൈയിൽ ചായക്ക് വില കൂട്ടി. പാലിന്റെയും പഞ്ചസാരയുടെയും വില വർധിച്ചതാണ് ചായ വില കൂട്ടാൻ കാരണമെന്ന് ടീ ഷോപ്പ് ട്രെയിടേഴ്സ് അസോസിയേഷൻ പറയുന്നു. ചായയുടെ വില 12 രൂപയിൽ നിന്ന് 15 രൂപയാക്കിയതായി ടീ ഷോപ്പ് ട്രെയ്ഡേഴ്സ് അസോസിയേഷൻ അറിയിച്ചു. ബൂസ്റ്റ്‌ ടീ, ഹോർലിക്‌സ് ടീ, ലെമൺ ടീ തുടങ്ങിയവയുടെ വിലയും കൂടും. കോഫിക്ക് ഇനി മുതൽ 20 രൂപ. ചെന്നൈയിലെ ഈ വില വർധന ഇന്ന് മുതൽ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. ചെന്നൈയിലെ ചായക്കടകളിൽ…

Read More

ദേശീയപാത പുനര്‍നിര്‍മ്മാണ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ല; സുധാകരന്‍ നടപ്പാക്കിയത് എല്‍ഡിഎഫ് നയം: റിയാസ്

തിരുവനന്തപുരം: ദേശീയപാത പുനര്‍നിര്‍മ്മാണ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജി സുധാകരന്റെ കാലത്തെ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ കാര്യങ്ങള്‍ വ്യക്തമാണ്. മറ്റെന്തെങ്കിലും അന്വേഷിക്കണോ എന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാനും സമാനമായ നിലപാട് എടുത്തിരുന്നു. വിജിലന്‍സ് അന്വേഷിക്കണമെന്ന എഎം ആരിഫ് എംപിയുടെ ആവശ്യം അദ്ദേഹം തള്ളിയിരുന്നു.

Read More

പ്രതിപക്ഷ എംപിമാർ ഒരുമിച്ച്, കൂടുതൽ പ്രതിഷേധത്തിന് നീക്കം? എംപിമാർ രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക്, രാഹുലിന്റെ വസതിയിൽ ബസുകൾ

  ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ ഡൽഹിയിൽ നിർണായക നീക്കം. രാഹുൽ ഗാന്ധിയുടെ വസതിയിൽ എംപിമാരുടെ യോഗം ചേരുന്നു. ജന്തർ മന്തറിൽ വീണ്ടും പ്രതിഷേധം നടത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾക്കിടെയാണ് യോഗം ചേരുന്നത്.സോണിയ ഗാന്ധി വസതിയിൽ എത്തി. രാഹുലിന്റെ സുനേരി ബാഗിലെ വസതിയിലാണ് യോഗം നടക്കുന്നത്.രാഹുൽ ഗാന്ധിയുടെ വസതിക്കു മുന്നിൽ വൻ പൊലീസ് വിന്യാസം.     ജോൺ ബ്രിട്ടാസ് എംപി, റഹീം, സന്തോഷ് കുമാർ എംപി തുടങ്ങിയവർ എത്തി. പുറത്തേക്ക് പോകാൻ രാഹുലിന്റെ വീട്ടിൽ ബസുകൾ തയാറാക്കി. 2…

Read More

താമരശ്ശേരി ചുരത്തിൽ അപകട ഭീഷണി; ചെറിയ പാറകഷ്ണങ്ങള്‍ റോഡിലേക്ക് വീണ്ടും ഇടിഞ്ഞുവീഴുന്നു, സംഭവം വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ

ലക്കിടി: താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടഭീഷണി. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം ഇടിഞ്ഞു വീണ പാറക്കൂട്ടങ്ങളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഇന്ന് രാവിലെ വീണ്ടും ഇതേ സ്ഥലത്ത് പാറകഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീണു. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ പോകുന്നതിനിടെയാണ് ചെറിയ പാറകഷ്ണങ്ങള്‍ റോഡിലേക്ക് വീണത്. ഒരു വാഹനത്തിന്‍റെ തൊട്ടരികിലാണ് കല്ല് പതിച്ചത്. ഇതിനിടയിലും വാഹനങ്ങള്‍ നിലവിൽ കടന്നുപോകുന്നതുണ്ട്. സുരക്ഷാഭീഷണി നിലനിൽക്കുമ്പോഴും ഇപ്പോള്‍ സ്ഥലത്ത് ഉദ്യോഗസ്ഥര്‍ ആരും എത്തിയിട്ടില്ല. ചുരത്തിൽ നേരിയ മഴ പെയ്യുന്നുണ്ട്….

Read More