Headlines

ഉത്തരവാദിത്തം അമിത് ഷാ ഏറ്റെടുക്കണം; കോൺഗ്രസ് നീക്കത്തിനു പിന്തുണയുമായി സിജെപി

 

ന്യൂഡൽഹി ∙ വിദ്യാർഥികൾക്ക് നേരെയുള്ള പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ലക്ഷ്യമിട്ടുള്ള കോൺഗ്രസ് നീക്കത്തിനു പിന്തുണയുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). പ്രതിഷേധിച്ച വിദ്യാർഥികളെ വെടിവയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അനുമതി നൽകി എന്നാണ് രാഹുൽ ആരോപിച്ചത്. അമിത് ഷാ അറിയാതെ പെല്ലറ്റ് തോക്കുകൾ പൊലീസ് ഉപയോഗിക്കില്ലെന്നും കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ രാഹുൽ ആരോപിച്ചിരുന്നു.ഇതിനു പിന്നാലെ ജൂലൈ 20-ലെ പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രിയുടെ പങ്കിനെക്കുറിച്ച് ഗുരുതരമായ ആശങ്ക ഉയർത്തുന്നുവെന്നും സംഭവത്തിന്റ ഉത്തരവാദിത്തം അമിത് ഷാ ഏറ്റെടുക്കണമെന്നും സിജെപി വക്താവ് സൗരവ് ദാസ് എക്‌സിൽ കുറിച്ചു.This raises serious concerns about the Home Minister’s role in July 20 Police Brutality case. He must be held accountable. Every life is precious. A student lost his vision for life at the Home Minister’s order! Answer now. https://t.co/JhtNR3Zigb

 

— Saurav Das (@SauravDassss) July 29,

2026വിദ്യാർഥികളെ ലക്ഷ്യമിട്ടതിൽ അമിത് ഷായുടെ പങ്കിനെ ചോദ്യം ചെയ്തതിനാലാണ് തന്നെ ലോക്സഭയിൽ സംസാരിക്കുന്നതിൽ നിന്ന് വിലക്കിയതെന്ന് രാഹുൽ ആരോപിച്ചിരുന്നു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ ആക്രമണം നടത്താൻ അനുമതി നൽകിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.