വാരാണസിയിലെ മണ്ണ് 131 കലശങ്ങളിൽ; രാജ്യമെങ്ങും ഗുരു രവിദാസ് പ്രചാരണം: നിയമസഭകൾ പിടിക്കാൻ ബിജെപി
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിധ സാമൂഹിക വിഭാഗങ്ങളെ സ്വാധീനിക്കാൻ തന്ത്രങ്ങളുമായി ബിജെപി. പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ പട്ടിക വിഭാഗക്കാരെ ചേർത്തു നിർത്താൻ ലക്ഷ്യമിട്ട് ‘ഗുരു രവിദാസ്’ അനുസ്മരണ പരിപാടി തുടങ്ങി. 15–16 നൂറ്റാണ്ടുകൾക്കിടയിൽ ജീവിച്ചിരുന്ന ഈ ഭക്തകവിയെ ഉത്തരേന്ത്യക്കാർ ആത്മീയ ഗുരുവായാണ് കാണുന്നത്. ജനിച്ച വർഷം സംബന്ധിച്ചു ചരിത്രകാരന്മാർക്കിടയിൽ തർക്കമുണ്ടെങ്കിലും 650–ാം ജന്മവാർഷികം എന്ന നിലയിലാണ് ബിജെപി അനുസ്മരണം സംഘടിപ്പിക്കുന്നത്.തുകൽ ഉൽപന്നങ്ങൾ നിർമിച്ചിരുന്ന ചാമർ വിഭാഗത്തിലാണ് രവിദാസിന്റെ ജനനം. 2011 ലെ ജനസംഖ്യാ കണക്കുപ്രകാരം പഞ്ചാബിൽ…
