Headlines

ബ്രിട്ടനോട് തോറ്റ് അയർലാൻഡ് പുറത്ത്; ഒളിമ്പിക്‌സ് വനിതാ ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ

  ടോക്യോ ഒളിമ്പിക്‌സിൽ വനിതാ ഹോക്കിയിൽ ഇന്ത്യൻ ടീം ക്വാർട്ടറിൽ കടന്നു. ബ്രിട്ടനുമായി നടന്ന മത്സരത്തിൽ അയർലാൻഡ് പരാജയപ്പെട്ടതോടെയാണ് ഇന്ത്യൻ വനിതകളുടെ ക്വാർട്ടർ പ്രവേശനം. അയർലാൻഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രിട്ടൻ പരാജയപ്പെടുത്തിയത്. പൂൾ എയിൽ നിന്ന് നാലാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാർട്ടറിൽ കടന്നത്. ഇന്നലെ സൗത്ത് ആഫ്രിക്കയെ 4-3ന് ഇന്ത്യ തോൽപ്പിച്ചിരുന്നു. അയർലാൻഡ്-ബ്രിട്ടൻ മത്സരത്തിലെ ഫലമനുസരിച്ചായിരുന്നു ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിനെ നിശ്ചയിച്ചത്. അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ജയമടക്കം ആറ് പോയിന്റുകളാണ് ഇന്ത്യക്കുള്ളത്. നെതർലാൻഡ്, ജർമനി,…

Read More

ചതിയന്‍ ചന്തു പരാമര്‍ശത്തില്‍ വെള്ളാപ്പള്ളിയെ തള്ളി മുഖ്യമന്ത്രി; ‘സിപിഐ വഞ്ചന കാട്ടുമെന്ന് കരുതുന്നില്ല’

സിപിഐക്ക് എതിരായ ചതിയന്‍ ചന്തു പരാമര്‍ശത്തില്‍ വെളളാപ്പളളിയെ തളളി പറഞ്ഞും അദ്ദേഹത്തെ കാറില്‍ കയറ്റിയതിനെ ന്യായീകരിച്ചും മുഖ്യമന്ത്രി. സിപിഐ ചതിക്കുമെന്നും വഞ്ചനകാട്ടുമെന്നും കരുതുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് വെളളാപ്പളളിയെ തളളിപറഞ്ഞത്. എന്നാല്‍ കാറില്‍ കയറ്റില്ലെന്ന് പറയാന്‍ താന്‍ ബിനോയ് വിശ്വമല്ല പിണറായി വിജയനാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. (CM Pinarayi vijayan’s replay to vellappally natesan’s remark on cpi) സിപിഐയെ ചതിയന്‍ ചന്തുവെന്ന് വിളിച്ച വിഷയത്തില്‍ വെളളാപ്പളളി നടേശനെ പൂര്‍ണമായും നിരാകരിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചതിയന്‍ ചന്തുവെന്ന…

Read More

രക്ഷിക്കാനെത്തിയ അച്ഛന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു; വെല്ലൂരിൽ നാല് വയസുകാരനെ തട്ടിക്കൊണ്ടുപോയി

വെല്ലൂരിൽ നാല് വയസുകാരനെ പിതാവിന്റെ മുന്നിൽവച്ച് തട്ടിക്കൊണ്ടുപോയി. ഗുടിയാട്ടം കാമാച്ചിമ്മൻപേട്ട് സ്വദേശിയായ വേണുവിന്റെയും ജനനിയുടെയും മകൻ യോഗേഷിനെയാണ് തട്ടിക്കൊണ്ടുപോയത്. ഉച്ചഭക്ഷണത്തിനായി പിതാവ് കുട്ടിയെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരുമ്പോൾ ഗേറ്റിന് മുന്നിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. രക്ഷിക്കാനെത്തിയ പിതാവിന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു. കർണാടക രജിസ്ട്രേഷൻ നമ്പറുള്ള ഒരു വെളുത്ത കാറിൽ നിന്ന് ഹെൽമെറ്റ് ധരിച്ച ഒരാളാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. പിതാവ് കാറിന്റെ പിന്നാലെ ഓടി അതിന്റെ വാതിലിൽ പറ്റിപ്പിടിക്കുകയും പിന്നീട് താഴെ വീഴുന്നതും കാണാം. തുടർന്ന് രണ്ട് മണിക്കൂർ ശേഷം…

Read More

സിൽവർ ലൈൻ കേരളത്തെ മറ്റൊരു നന്ദിഗ്രാമാക്കും: വി ഡി സതീശൻ

കേരളത്തെ നന്ദിഗ്രാമാക്കാൻ പോകുന്ന വിഷയമാണ് കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനല്ല സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളുടെ മേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം കുണ്ടറയിൽ കെ റെയിലിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിലിന് എവിടെ നിന്നാണ് സർക്കാർ പണം കണ്ടെത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇത്രയും പണം ചെലവാക്കിയാലുള്ള ഗുണമെന്താണെന്ന് സർക്കാർ പറയണം. എത്ര യാത്രക്കാരെ…

Read More

പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ, ​ഗുണങ്ങൾ ചെറുതല്ല

  ആരോഗ്യകരമായ ഭക്ഷണം നമ്മു​ടെ ശരീരത്തിന്​ അത്യവശ്യമാണ്​. ഒരു ദിവസത്തേക്ക്​ ആവശ്യമായ മുഴുവൻ ഊർജവും​ പ്രാതലിൽ നിന്ന് ലഭിക്കുന്നു. പോഷകങ്ങൾ നിറഞ്ഞ ഭക്ഷണമായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. എല്ലുകൾക്ക്​ ബലമുണ്ടാകുന്നതിനും പേശീബലത്തിനും ഭാരം നിയന്ത്രിക്കുന്നതിനും പ്രോട്ടീൻ അത്യാവശ്യമണ്​. പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ പരമാവധി ശ്രമിക്കുക. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ അത്​ ഗ്യാസ്​ട്രോഇൻറസ്​റ്റിനൽ ഹോർമേണുകളെ ഉ‌ത്തേജിപ്പിച്ച്​ ഭക്ഷണത്തോടുള്ള ആസക്​തിയെ നിയന്ത്രിക്കാൻ തലച്ചോറിന്​ സിഗ്​നൽ നൽകും. ശരീരം സുഗമമായി പ്രവർത്തിക്കാനാവശ്യമായ അമിനോ ആസിഡുകൾ പ്രോട്ടീനിൽ ധാരാളമായി അടങ്ങിയതിനാൽ…

Read More

പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സര്‍ലണ്ടിലെ ആഡംബരബാറിലുണ്ടായ സ്‌ഫോടനം: മരണസംഖ്യ ഉയരുന്നു; 40 മരണം; പരുക്ക് നൂറിലേറെ പേര്‍ക്ക്

പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സര്‍ലണ്ടിലെ ക്രാന്‍സ് മൊണ്ടാനയിലെ സ്‌കി റിസോര്‍ട്ട് ടൗണിലെ ആഡംബര ബാറിലുണ്ടായ സ്ഫോടനത്തില്‍ 40 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അട്ടിമറിയല്ലെന്ന് സ്വിസ് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. (40 Killed In Fire During New Year Party At Swiss Ski Resort Bar). പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് സ്ഫോടനമുണ്ടായത്. ക്രാന്‍സ് മൊണ്ടാനയിലെ ആഡംബരഹോട്ടലായ ലീ കോണ്‍സ്റ്റലേഷന്‍ ബാര്‍ ആന്റ് ലോഞ്ചിലായിരുന്നു അപകടം. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല….

Read More

അവസാന ഓവറിൽ ത്യാഗിയുടെ സസ്‌പെൻസ് ത്രില്ലർ; രാജസ്ഥാന് രണ്ട് റൺസിന്റെ അവിശ്വസനീയ ജയം

  അവസാന ഓവർ തുടങ്ങുമ്പോഴേക്കും പഞ്ചാബ് ക്യാമ്പിൽ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. 19ാം ഓവർ അവസാനിക്കുമ്പോൾ പഞ്ചാബ് വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്ന നിലയിൽ. അവസാന ഓവറിൽ വേണ്ടത് വെറും നാല് റൺസ്. എട്ട് വിക്കറ്റുകളും ബാക്കി. പക്ഷേ കാർത്തിക് ത്യാഗിയെന്ന യുവ ബൗളർ തന്റെ പ്രകടനം ആരംഭിക്കുന്നതേയുണ്ടായിരുന്നുള്ളു. ഓവർ പൂർത്തിയാകുമ്പോൾ രാജസ്ഥാൻ റോയൽസിന് രണ്ട് റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം. പഞ്ചാബ് ക്യാമ്പിൽ കണ്ണീരും ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന…

Read More

സ്‌ഫോടക വസ്തു കെട്ടിവെച്ച് വീട്ടിലെത്തി; അബദ്ധത്തിൽ മറിഞ്ഞുവീണുണ്ടായ സ്‌ഫോടനത്തിൽ യുവാവ് മരിച്ചു

  തിരുവനന്തപുരം വെഞ്ഞാറുമ്മൂട്ടിൽ സ്‌ഫോടനത്തിൽ യുവാവ് മരിച്ചു. വെഞ്ഞാറുമ്മൂട് പുല്ലമ്പാറ പഞ്ചായത്തിലെ വാലുപാറ കിഴക്കുംകര പുത്തൻവീട്ടിൽ മുരളീധരൻ(45)ആണ് മരിച്ചത്. സ്‌ഫോടക വസ്തു ശരീരത്തിൽ കെട്ടിവെച്ച് വീടിനുള്ളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം ഭാര്യയുമായി പിണക്കത്തിലായിരുന്ന മുരളീധരൻ വീട്ടുകാരെ ഭീഷണിപ്പെടുത്താനാണ് സ്‌ഫോടക വസ്തു കയ്യിൽ സൂക്ഷിച്ചത്. വീട്ടിലേക്ക് കയറുന്നതിനിടെ കാൽ തെറ്റി വീഴുകയും ശരീരത്തിലുണ്ടായിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയുമായിരുന്നു. പാറമടയിലാണ് മുരളീധരൻ ജോലി ചെയ്തിരുന്നത്.

Read More

തിക്കിത്തിരക്കി ജനക്കൂട്ടം: കാബൂൾ വിമാനത്താവളത്തിൽ വെടിവെപ്പ്, അഞ്ച് മരണം

  അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ജനങ്ങളുടെ കൂട്ടപ്പലായത്തിനിടെ കാബൂൾ വിമാനത്താവളത്തിൽ അഞ്ച് പേർ മരിച്ചു. വിമാനങ്ങളിൽ കയറിപ്പറ്റാനായി ജനക്കൂട്ടം തിക്കിത്തിരക്കുകയും സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർക്കുകയും ചെയ്തു. തിക്കിൽപ്പെട്ടാണോ അതോ വെടിയേറ്റാണോ ആളുകൾ മരിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല വിമാനത്താവളത്തിലെ ജനക്കൂട്ടം നിയന്ത്രണാതീതമായതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തത്. നൂറുകണക്കിനാളുകളാണ് വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്. വിമാനങ്ങളിൽ കയറിപ്പറ്റാനുള്ള ആളുകളുടെ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പറ്റാതെ വന്നതോടെ കാബൂൾ വിമാനത്താവളം അടച്ചു. സർവീസുകൾ നിർത്തിവെക്കുകയും ചെയ്തു. അഫ്ഗാന്റെ വ്യോമമാർഗം അന്താരാഷ്ട്ര…

Read More

പ്രാർഥനകൾ വിഫലം: തിക്കോടിയിൽ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ പെൺകുട്ടി മരിച്ചു

  തിക്കോടിയിൽ യുവാവ് പെട്രൊളൊഴിച്ച് തീ കൊളുത്തിയ പെൺകുട്ടി മരിച്ചു. തിക്കോടി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരി കൃഷ്ണപ്രിയയാണ് മരിച്ചത്. കൃഷ്ണപ്രിയയെ തീ കൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച നന്ദു മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. പഞ്ചായത്ത് ഓഫീസിലേക്ക് വരികയായിരുന്ന കൃഷ്ണപ്രിയയെ നന്ദു തടഞ്ഞുനിർത്തി കുത്തുകയും പെട്രൊൾ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. നിലിവിളി കേട്ടെത്തിയ നാട്ടുകാരും ജീവനക്കാരും ചേർന്നാണ് തീ അണച്ചതും ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയതും ചികിത്സക്കിടെ വൈകുന്നേരം…

Read More