Headlines

നിപ മരണം: കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ 158 പേർ; രണ്ട് പേർക്ക് രോഗലക്ഷണം

കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച 12കാരന്റെ സമ്പർക്ക പട്ടികയിൽ 158 പേർ. ഇതിൽ 20 പേർ പ്രാഥമിക സമ്പർക്കത്തിലുള്ളവരാണ്. സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. സാമ്പിൾ വിശദ പരിശോധനക്കായി അയക്കും. രണ്ട് പേരും കുട്ടിയുടെ ബന്ധുക്കളോ ആരോഗ്യ പ്രവർത്തകരോ അല്ലെന്നാണ് വിവരം. അതേസമയം നിപ പ്രതിരോധത്തിനുള്ള ആക്ഷൻ പ്ലാൻ തയ്യാറായതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. കുട്ടിയുടെ നാടായ ചാത്തമംഗലം ചൂലുരിലും പരിസരത്തും മെഡിക്കൽ…

Read More

മാർത്തോമ സഭയുടെ പുതിയ പരമാധ്യക്ഷനായി ഡോ. ഗീവർഗീസ് മാർ തിയോഡോഷ്യസ് സ്ഥാനമേറ്റു

മാർത്തോമ സഭയുടെ പുതിയ പരമാധ്യക്ഷനായി ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു. തിരുവല്ല സഭാ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സ്ഥാനാരോഹണം. ഡോ. യൂയാക്കിം മാർ കൂറിലോസ് എപിസ്‌കോപ്പ ചടങ്ങുകൾക്ക് നേതൃത്വം നൽകി പുലാത്തീനിൽ നിന്ന് നിയുക്ത മെത്രാപോലീത്തയെ വേദിയിലേക്ക് നയിച്ചു. എട്ട് മണിക്ക് വിശുദ്ധ കുർബാന ആരംഭിച്ചു. 10 മണിയോടെ സ്ഥാനാരോഹണ ചടങ്ങുകൾ പൂർത്തിയാക്കി. ഡോ. ഫിലിപ്പോസ് മാർ കിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭാ തലവൻ സിറിൽ മാർ ബസേലിയോസ് തുടങ്ങിയവർ…

Read More

മലപ്പുറത്ത് പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ UDF സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം എടക്കര മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു. മുസ്ലിം ലീഗ് സ്ഥാനാർഥി വട്ടത്ത് ഹസീന(52)യാണ് മരിച്ചത്. രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മറ്റ് തരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. രാത്രി 11.15 ഓടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. പായിമ്പാടം അങ്കണവാടി അധ്യാപികയാണ് ഹസീന. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം…

Read More

‘പ്രതീക്ഷിച്ച മഴ കിട്ടിയില്ല, വൈദ്യുതി നിയന്ത്രണം സവിശേഷ സാഹചര്യം കണക്കിലെടുത്ത്’; മന്ത്രി സണ്ണി ജോസഫ്

  സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. വൈദ്യുതി ഉൽപാദനം 17 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. എൽ നിനോ പ്രതിഭാസം കാരണം അന്തരീക്ഷ ഊഷ്മാവ് വർധിച്ചു. ഡാമുകളിലെ ജലലഭ്യത കുറഞ്ഞത് തിരിച്ചടിയായി. ഉപഭോഗം 4900 മെഗാവാട്ട് വരെയുണ്ട്. അണക്കെട്ടിൽ ജലസംഭരണം 48 ൽ നിന്ന് 21 ശതമാനമായി കുറഞ്ഞു. ചെറിയ തോതിലുള്ള വൈദ്യുതി നിയന്ത്രണം ഉണ്ട്. എത്ര ദിവസം നിയന്ത്രണം ഉണ്ടാകും എന്ന് പറയാനാകില്ല.  …

Read More

രാജ്യത്തെ ജനങ്ങൾ ഓക്‌സിജൻ കിട്ടാതെ പരക്കം പായുന്നു; ആശങ്ക പങ്കുവെച്ച് സുപ്രീം കോടതി

  രാജ്യത്തെ ഓക്‌സിജൻ ക്ഷാമത്തിൽ ഇടപെട്ട് സുപ്രീം കോടതി. ജനങ്ങൾ ഓക്‌സിജനായി പരക്കം പായുകയാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ വേദാന്ത പ്ലാന്റിൽ തമിഴ്‌നാട് സർക്കാരിനായി ഓക്‌സിജൻ നിർമിക്കാൻ കഴിയുമോയെന്നും സുപ്രീം കോടതി ചോദിച്ചു തൂത്തുക്കുടിയിലെ വേദാന്ത പ്ലാന്റ് പ്രവർത്തന സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പ്ലാന്റ് ആരംഭിച്ചാൽ അത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്ന് തമിഴ്‌നാട് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ഇതോടെയാണ് പ്ലാന്റിൽ ഓക്‌സിജൻ നിർമിച്ചുകൂടേയെന്ന് സുപ്രീം കോടതി ചോദിച്ചത്….

Read More

നടൻ ബ്രഹ്മ മിശ്ര മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

നടൻ ബ്രഹ്മ മിശ്രയെ മുംബൈയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാതി ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. മിർസാപൂർ വെബ് സീരീസിലൂടെ ശ്രദ്ധേയനായ നടനാണ് ബ്രഹ്മ മിശ്ര. മരണം സംഭവിച്ചിട്ട് രണ്ട് ദിവസമെങ്കിലും കഴിഞ്ഞുവെന്ന നിഗമനത്തിലാണ് പോലീസ് ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വാതിലിന്റെ പൂട്ട് തകർത്താണ് പോലീസ് അകത്തുകയറിയത്.

Read More

കൊവിഡ് പ്രതിരോധശേഷി കൈവരിച്ചവര്‍ കുറവ് കേരളത്തില്‍; കൂടുതല്‍ മധ്യപ്രദേശില്‍: ഐസിഎംആര്‍ സര്‍വേ

ന്യൂഡല്‍ഹി: പ്രതിരോധ വാക്‌സിനേഷന്‍ മുഖേനയോ രോഗം വന്നത് മൂലമോ കൊവിഡിനെതിരേ പ്രതിരോധശേഷി കൈവരിച്ചവര്‍ ഏറ്റവും കുറവുള്ളത് കേരളത്തിലാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) സര്‍വേ റിപോര്‍ട്ട്. കേരളത്തില്‍ 44.4 ശതമാനമാണ് ‘സീറോ പോസിറ്റീവ്’ ആയവര്‍. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മധ്യപ്രദേശില്‍ 79 ശതമാനം പേര്‍ സിറോ പോസിറ്റീവാണ്. 21 സംസ്ഥാനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം തെളിഞ്ഞത്. സര്‍വേ നടത്തിയ 11 സംസ്ഥാനങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും വൈറസിനെതിരേ ആന്റിബോഡികള്‍ വികസിപ്പിച്ചിട്ടുള്ളതായി കണ്ടെത്തി….

Read More

9 ബജറ്റുകള്‍, 9 സാരികള്‍: ചര്‍ച്ചയായി നിര്‍മ്മല സീതാരാമന്റെ ബജറ്റ് ദിന വസ്ത്രധാരണം

കേന്ദ്രബജറ്റ് അല്‍പസമയത്തിനകം ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ പോവുകയാണ്. കേന്ദ്ര മന്ത്രിസഭാ യോഗം ബജറ്റിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. തുടര്‍ച്ചയായ ഒന്‍പതാമത്തെ ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഈ വര്‍ഷങ്ങളിലെല്ലാം ബജറ്റ് ദിനത്തില്‍ അവര്‍ ധരിക്കുന്ന വസ്ത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വ്യത്യസ്തമായ എംബ്രോയ്ഡറിയിലുള്ള, നിറങ്ങളിലുള്ള അവരുടെ സാരികളോരോന്നും പറഞ്ഞ് വ്യത്യസ്തമായ കഥകളാണ്.ഇക്കുറി തമിഴ്‌നാടിന്റെ പരമ്പരാഗത നെയ്ത്ത് പാരമ്പര്യത്തെ ആദരിച്ചുകൊണ്ട് കാഞ്ചീപുരം സാരിയാണ് നിര്‍മല ധരിച്ചത്. മെറൂണ്‍ കാഞ്ചീപുരം സാരിയാണ് നിര്‍മലാ സീതാരാമന്‍ ധരിച്ചത്. വ്യത്യസ്ത ബോര്‍ഡറും ലളിതമായ സ്വര്‍ണ…

Read More

സംസ്ഥാനത്ത് ഇന്ന് 29,471 പേർക്ക് കൊവിഡ്, 28 മരണം; 46,393 പേർക്ക് രോഗമുക്തി

  കേരളത്തിൽ 29,471 പർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂർ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂർ 1061, വയനാട് 512, കാസർഗോഡ് 340 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,51,107 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,42,162…

Read More

ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍; അടിമുടി ദുരൂഹത

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ ഒരു വയസുകാരന്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കാഞ്ഞിരംകുളം സ്വദേശി ഷിജിലിനെ ആണ് പൊലീസ് കസ്റ്റഡിലെടുത്തത്. ഷിജില്‍ നല്‍കിയ ബിസ്‌കറ്റ് കഴിച്ചാണ് കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു. (Father arrested in case of baby’s death after eating biscuits).ബിസ്‌ക്കറ്റ് കഴിച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഒരു വയസ്സുകാരനായ ഇഹാന്‍ കുഴഞ്ഞു വീണു മരിച്ചത്. പിതാവ്…

Read More