തൃശ്ശൂരിൽ കാഴ്ചശക്തിയില്ലാത്ത അച്ഛനെ മകൻ വെട്ടിക്കൊന്നു

  തൃശ്ശൂർ ദേശമംഗലത്ത് മകൻ കാഴ്ചശക്തിയില്ലാത്ത അച്ഛനെ വെട്ടിക്കൊന്നു. ദേശമംഗലം തലശേരി സ്വദേശി ശൗര്യംപറമ്പിൽ മുഹമ്മദാണ് വെട്ടേറ്റ് മരിച്ചത്. കുടുംബവഴക്കാണ് കൊലപാതക കാരണമെന്നാണ് പോലീസിന്റെ നിഗമനം. 77 വയസ്സുള്ള മുഹമ്മദും മകൻ ജമാലും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. ജമാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ 8.10നായിരുന്നു അന്ത്യം പാലക്കാട് ജില്ലയിലെ കുമാരനല്ലൂരിൽ 1926 മാർച്ച് 18നാണ് കവിയുടെ ജനനം. ചെറുപ്പത്തിൽ തന്നെ സംഗീതത്തിലും സംസ്‌കൃതത്തിലും ജ്യോതിഷത്തിലും അറിവ് കരസ്ഥമാക്കി. മംഗളോദയം, യോഗക്ഷമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട് 1956 മുതൽ ആകാശവാണി നിലയത്തിൽ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ചു. 1975ൽ തൃശ്ശൂർ നിലയത്തിന്റെ എഡിറ്ററായും പ്രവർത്തിച്ചു. കവിതകളും നാടകങ്ങളും ചെറുകഥകളും…

Read More

കാരാട്ട് ഫൈസലിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് സിപിഎം; കൊടുവള്ളിയിൽ മത്സരിക്കില്ല

കൊടുവള്ളി നഗരസഭാ തെരഞ്ഞെടുപ്പിൽ കാരാട്ട് ഫൈസൽ ഇടത് സ്ഥാനാർഥിയായി മത്സരിക്കില്ല. ഫൈസലിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചു. കോഴിക്കോട് ജില്ലാ നേതൃത്വമാണ് ഫൈസലിനോട് സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറാൻ നിർദേശിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് കോഴിക്കോട് ജില്ലാ നേതൃത്വം ഫൈസലുമായി ബന്ധപ്പെട്ടത്. എന്നാൽ താൻ സ്വയം പിൻമാറിയതാണെന്നാണ് ഫൈസൽ പറയുന്നത്. കൊടുവള്ളി 15ാം ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർഥിയായിട്ടായിരുന്നു ഫൈസൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നത് സ്വർണക്കടത്ത് കേസിൽ പേര് പരാമർശിക്കപ്പെട്ട ഫൈസലിനെ മത്സരിപ്പിക്കുന്നതിൽ വിവാദമുയർന്നിരുന്നു. ഇതോടെയാണ് സിപിഎം ഫൈസലിനെ തള്ളിയത്. കാരാട്ട് ഫൈസലിന്…

Read More

രോഗികളെ പ്രതിസന്ധിയിലാക്കരുത്; പി ജി ഡോക്ടർമാരുടെ സമരത്തിനെതിരെ ആരോഗ്യമന്ത്രി

  സംസ്ഥാനത്ത് മെഡിക്കൽ കോളജിലെ പി ജി ഡോക്ടർമാർ സമരം തുടരുന്നത് നിർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പി ജി ഡോക്ടർമാർ നടത്തുന്ന സമരത്തോട് ഇതുവരെ സ്വീകരിച്ചത് അനുകൂല നിലപാടാണ്. സമരം നടത്തുന്നവരോട് രണ്ട് തവണ ചർച്ച നടത്തി. 373 റസിഡന്റ് ജൂനിയർ ഡോക്ടർമാരെ തിങ്കളാഴ്ചക്കകം നിയമിക്കും. ഒന്നാം വർഷ പി ജി പ്രവേശനം നീളുന്നത് കോടതിയിൽ കേസുള്ളതു കൊണ്ടാണ്. രോഗികളെ പ്രതിസന്ധിയിലാക്കരുതെന്നും മന്ത്രി പറഞ്ഞു അതേസമയം സമരം പിൻവലിക്കില്ലെന്ന് പി ജി ഡോക്ടർമാർ പറയുന്നു. ആരോഗ്യമന്ത്രി…

Read More

പുനസംഘടനയില്‍ അതൃപ്തിയറിയിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്

  സംസ്ഥാന ബിജെപി പുനസംഘടനയില്‍ അര്‍ഹിച്ച പരിഗണന ലഭിക്കാത്തതില്‍ അതൃപ്തിയറിയിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഫേസ്ബുക്കിലൂടെയാണ് രമേശ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ജയപ്രകാശ്നാരായണന്‍ അനുസ്മരണ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ സുരേന്ദ്രനടക്കമുള്ള നേതാക്കളെ ലക്ഷ്യംവച്ച് ഒളിയമ്പ് രമേശ് നടത്തിയിരിക്കുന്നത്. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തു നിന്ന് കെ സുരേന്ദ്രനെ മാറ്റുമെന്ന ചര്‍ച്ചകള്‍ക്കിടെ എം ടി രമേശിനാണ് അടുത്ത ഊഴമെന്ന് ദേശീയ നേതാക്കള്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ചയാണ് മറുപക്ഷത്തിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി സുരേന്ദ്രനെ വീണ്ടും…

Read More

ചുഴലിക്കാറ്റ്: ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാർ; കര, വ്യോമ സേനകളും തയ്യാറെന്ന് മുഖ്യമന്ത്രി

  ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുള്ള അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനം തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാത്രി വളരെ നിർണായകമാണ്. റെഡ് അലർട്ട് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ദേശീയ ദുരന്തനിവാരണ സേനാ അംഗങ്ങൾ സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു മെയ് 16 വരെ അതിതീവ്രമായ മഴയും ശക്തമായ കാറ്റും കടൽക്ഷോഭവും തുടരുമെന്നാണ് മുന്നറിയിപ്പ്. സർക്കാർ സംവിധാനങ്ങളും ജനങ്ങളും അതീവ ജാഗ്രത പുലർത്തണം. ഇന്ന് രാത്രി അതീവ നിർണായകമാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച്…

Read More

നാട്ടുഗദ്ദിക കലാകാരന്‍മാര്‍ക്കൊപ്പം നൃത്തം ചെയ്ത് വയനാട് കലക്ടര്‍ അദീല അബ്ദുല്ല

കല്‍പറ്റ: ‘എന്റെ നാടിന് എന്റെ വോട്ട്, കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം’ എന്നീ സന്ദേശങ്ങളുമായി വോട്ട് വണ്ടി വയനാട് ജില്ലയില്‍ പര്യടനം തുടങ്ങി. നാടന്‍പാട്ടുകളും പരുന്താട്ടവും ഗദ്ദികയും കോര്‍ത്തിണക്കിയാണ് വോട്ടു വണ്ടിയുടെ ഗ്രാമാന്തരങ്ങളിലൂടെയുള്ള പ്രയാണം. ജനാധിപത്യ പ്രക്രിയയില്‍ നാടിനെയൊന്നാകെ ഭാഗമാക്കാനുള്ള സന്ദേശ പ്രചാരണമാണ് വോട്ടുവണ്ടിയിലൂടെ ലക്ഷ്യമിടുന്നത്. എല്ലാവരും വോട്ടു ചെയ്യണമെന്ന ആഹ്വാനവുമായി പ്രയാണമാരംഭിച്ച വോട്ടു വണ്ടി ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല ഫഌഗ് ഓഫ് ചെയതു. ചെണ്ടകൊട്ടിയും ഗദ്ദിക കലാകാരന്‍മാര്‍ക്കൊപ്പം ചുവടുകള്‍വെച്ചും സ്വീപ്പ് പ്രചാരണ പ്രക്രിയയില്‍ നൃത്തം…

Read More

വയനാട് ജില്ലയില്‍ 502 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.21

വയനാട് ജില്ലയില്‍ 502 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.21 വയനാട് ജില്ലയില്‍ ഇന്ന് (26.09.21) 502 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 968 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.21 ആണ്. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 499 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ യാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 115391 ആയി. 108604 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5833 പേരാണ്…

Read More

കോവിഡിൽ വാഹന ഉടമകള്‍ സാമ്പത്തിക ബുദ്ധിമുട്ടിൽ: സംസ്ഥാനത്ത് വാഹന നികുതി ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ്, കോണ്‍ട്രാക്ട് കാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ ക്വാര്‍ടെറിലെ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കിയതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് മഹാമാരി മൂലം വാഹന ഉടമകള്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലെ വാഹന നികുതി ഒഴിവാക്കിയാണ് ഉത്തരവിറക്കിയത്. അതിനിടെ കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബസ്‌ സര്‍വീസുകള്‍ നിലവിലില്ലാത്ത വിവിധ…

Read More

മുഖ്യമന്ത്രി ചികിത്സക്കായി ഈ മാസം 15ന് അമേരിക്കയിലേക്ക് പോകും

  ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. ഈ മാസം 15 മുതൽ 29 വരെയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ഭാര്യ കമല, പേഴ്‌സണൽ അസിസ്റ്റന്റ് വി എം സുനീഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും മിനസോട്ടയിലെ മയോ ക്ലിനിക്കിൽ തുടർ ചികിത്സക്കായാണ് മുഖ്യമന്ത്രി പോകുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി വി പി ജോയി പുറത്തിറക്കി.

Read More