സംസ്ഥാനത്തെ പുതിയ കൊവിഡ് മാനദണ്ഡങ്ങൾ ഇന്ന് മുതൽ; നിബന്ധനകളിൽ മാറ്റം വേണമെന്ന് വ്യാപാരികൾ

സംസ്ഥാനത്ത് പുതിയ മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇന്ന് മുതൽ. കടകളിൽ എത്താൻ കൊവിഡ് ഇല്ലെന്ന രേഖ നിർബന്ധമാണ്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ കയ്യിൽ കരുതണം. അതേസമയം കടകളിലെത്തുന്ന ഉപഭോക്താക്കൾക്ക് വാക്‌സിനേഷൻ സർട്ടിഫിക്കോറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന നിർദേശം പൂർണമായും അംഗീകരിക്കാനാകില്ലെന്ന് വ്യാപാരികൾ പറയുന്നു. ഇതുൾപ്പെടെയുള്ള നിബന്ധനകളിൽ മാറ്റം വരുത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിയും സംഘടന…

Read More

‘വിഎസ് അച്യുതാനന്ദനെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്’; നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി

വിഎസ് അച്യുതാനന്ദനെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച് നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി. വി എസ് നെ അധിക്ഷേപിക്കുന്ന സാമൂഹ്യ മാധ്യമ പോസ്റ്റിൽ നടപടി വേണമെന്നാണ് ആവശ്യം. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് സിജോ ജോസഫാണ് പരാതി നൽകിയത്. പോസ്റ്റിൽ മുൻ പ്രധാനമന്ത്രിമാർക്ക് നേരെയും പരാമർശം. വിദ്വേഷം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാൻ നടപടി വേണമെന്ന് പരാതിയിൽ പറയുന്നു. ഡിജിപിക്കും എറണാകുളം നോർത്ത് പൊലീസിനുമാണ് പരാതി നൽകിയിരിക്കുന്നത്. ഇന്നായിരുന്നു ഫേസ്ബുക്കിലൂടെ അന്തരിച്ച രാഷ്ട്രീയ നേതാക്കളെ അധിക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റ് വിനായകൻ…

Read More

ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നു വിദ്യാര്‍ഥികളെ പുറത്താക്കരുതെന്നു ഹൈക്കോടതി

കൊച്ചി: ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നു വിദ്യാര്‍ഥികളെ പുറത്താക്കരുതെന്നു ഹൈക്കോടതി. ആലുവയിലെ ഒരു സ്‌കുളിലെ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം 14 നു മുന്‍പ് ഫീസ് അടച്ചില്ലെങ്കില്‍ ക്ലാസില്‍ നിന്നു പുറത്താക്കുമെന്നു സ്‌കൂള്‍ ്അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ പ്രവര്‍ത്തന രഹിതമാണ്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. കേസില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടിസ് പുറപ്പെടുവിച്ചു. കേസ് 23…

Read More

‘ നികുതി കുറച്ചതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുമോയെന്നതില്‍ ആശങ്ക; സംസ്ഥാനങ്ങളുടെ നഷ്ടം എങ്ങനെ പരിഹരിക്കുമെന്നതില്‍ വ്യക്തതയില്ല’; കെ എന്‍ ബാലഗോപാല്‍

ജിഎസ്ടി കുറച്ചതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുമോയെന്നതില്‍ ആശങ്കയുണ്ടെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ . സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്ടം വലുതാണെന്നും ഇത് എങ്ങനെ പരിഹരിക്കുമെന്നതില്‍ വ്യക്തയില്ലെന്നും മന്ത്രി പറഞ്ഞു. ഒരു സംസ്ഥാനവും നികുതി കുറയ്ക്കുന്നതിന് എതിരായി അഭിപ്രായം പറഞ്ഞിട്ടില്ല. കാരണം നികുതി കുറയുന്നത് ജനങ്ങള്‍ക്ക് ഗുണമാണ്. പക്ഷേ, നേരത്തെ നികുതി കുറയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് കിട്ടിയിട്ടില്ല. നികുതി കുറയ്ക്കുന്നതിന്റെ ഭാഗമായി വില കുറയേണ്ടതാണ്. ആദ്യം വില കുറയും. പിന്നീട് അവര്‍ വില കൂട്ടും. വില…

Read More

‘പ്ലാറ്റ്‌ഫോമില്‍ എത്തിച്ച് 25 മിനിറ്റുവരെ ശ്രീജിത്തിന് പള്‍സുണ്ടായിരുന്നു’; റെയില്‍വേയുടെ വാദം തള്ളി സഹയാത്രിക

ട്രെയിനില്‍ കുഴഞ്ഞുവീണ ആദിവാസി യുവാവ് ആംബുലന്‍സ് കിട്ടാതെ പ്ലാറ്റ്‌ഫോമില്‍ കിടന്നു മരിച്ച സംഭവത്തില്‍ റെയില്‍വേയുടെ വാദങ്ങള്‍ തള്ളി സഹയാത്രികയായ സുഹൃത്ത്. കൃത്യസമയത്ത് ആംബുലന്‍സ് സജ്ജീകരിക്കാതിരുന്നതാണ് ശ്രീജിത്തിന്റെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയതെന്ന് സുഹൃത്ത് സൂര്യ പറഞ്ഞു. അതേസമയം ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ ചാലക്കുടി റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. യാത്രക്കാര്‍ ചെയിന്‍ വലിച്ചാണ് മുളങ്കുന്നത്തുകാവില്‍ ട്രെയിന്‍ നിര്‍ത്തിയതെന്ന റെയില്‍വേയുടെ വാദം തള്ളുകയാണ് ശ്രീജിത്തിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് സൂര്യ. യുവാവ് കുഴഞ്ഞുവീണ ഉടനെ തന്നെ അടിയന്തരമായി ആംബുലന്‍സ്…

Read More

വിജയ് ഹസാരെ ട്രോഫി: ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് അഞ്ച് വിക്കറ്റ് ജയം

  വിജയ് ഹസാരെ ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് തകർപ്പൻ ജയം. അഞ്ച് വിക്കറ്റിനാണ് കേരളം വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ കേരളം 35.4 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു ജയത്തോടെ കേരളത്തിന് 16 പോയിന്റായി. നോക്കൗട്ട് റൗണ്ട് കേരളം ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. സച്ചിൻ ബേബിയുടെ ബാറ്റിംഗാണ് കേരളത്തിന് വിജയം നേടി കൊടുത്തത്. സച്ചിൻ 71 പന്തിൽ രണ്ട് സിക്‌സും ഏഴ്…

Read More

കേരളത്തിൻ്റെ നെല്ലറയായ കുട്ടനാട്ടിലേക്ക് വിത്ത് നൽകി വയനാട്ടിലെ നെൽകർഷകർ

കുട്ടനാട്ടിലേക്ക് വിത്ത് നൽകി വയനാട്ടിലെ നെൽകർഷകർ. കൽപ്പറ്റ: കേരളത്തിൻ്റെ നെല്ലറയായ കുട്ടനാട്ടിലേക്ക് ജൈവീക ഗുണങ്ങൾ ഏറെയുള്ളതും ഗുണമേന്മയുള്ളതുമായ നെൽവിത്ത് നൽകി വയനാട്ടിലെ കർഷകർ. മുത്തങ്ങയിലെ വനാതിർത്തിയിലാണ് 50-ലധികം വ്യത്യസ്ത ഇനം നെല്ല് കൃഷി ചെയ്ത് കുട്ടനാട്ടിലെ കർഷകർക്ക് എത്തിച്ചു നൽകുന്നത്. കുട്ടനാട്ട് ഐമനത്തെ ആറുപറയിൽ എ.കെ. സേവ്യർ എന്ന പാപ്പച്ചൻ്റെ നേതൃത്വത്തിലാണ് മുത്തങ്ങയിലെ കൃഷിയിടത്തിൽ നിന്നുള്ള നെൽവിത്തുകൾ കുട്ടനാട്ടിലെത്തിച്ചത് . 18 ഏക്കർ സ്ഥലത്താണ് മുത്തങ്ങയിൽ 50 ലധികം ഇനം കൃഷി ചെയ്തത്. ഒറ്റാൽ പോലെ വംശനാശ…

Read More

ശബരിമല സ്വർണക്കൊള്ള; എൻ വാസുവിന് ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്‍റുമായ എൻ വാസുവിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. പരാതിയ്ക്ക് ജാമ്യം നൽകിയാൽ അത് കേസിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് കണക്കിലെടുത്താണ് ഉത്തരവ്. കേസ് പരിഗണിച്ച ഉടൻ തന്നെ ജാമ്യം നൽകാനാകില്ല. ട്ടിളപ്പാളി കേസിൽ എൻ. വാസു മൂന്നാം പ്രതിയാണ്. 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്‍റെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. എന്നാൽ, വാസു വിരമിച്ചതിനുശേഷമാണ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം…

Read More

തെക്കൻ ഫിലിപ്പീൻസിൽ യാത്രാ ബോട്ട് മുങ്ങി; 15 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

തെക്കൻ ഫിലിപ്പീൻസിൽ യാത്രാ ബോട്ട് മുങ്ങി 15 പേർ മരിച്ചു. 350 പേരുമായി ജോളോ ദ്വീപിലേക്ക് പോയ ‘MV തൃഷ കേർസ്റ്റിൻ 3 ‘എന്ന യാത്രാബോട്ട് ആണ് മുങ്ങിയത്. നിരവധി യാത്രക്കാരെ കാണാതായി. കാണാതായ നൂറിലധികം പേർക്കായി തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.ഫിലിപ്പൈൻ തീരസംരക്ഷണ സേനയുടെ കണക്കനുസരിച്ച്, 332 യാത്രക്കാരും 27 ജീവനക്കാരുമുള്ള ബോട്ട് തിങ്കളാഴ്ച പുലർച്ചെ 1:50 ന് സാംബോംഗ സിറ്റിയിൽ നിന്ന് പുറപ്പെട്ട് ഏകദേശം നാല് മണിക്കൂറിന് ശേഷം അപകടത്തിൽപ്പെടുകയായിരുന്നു….

Read More

പിടികൊടുക്കാതെ കടുവ; ഭീതിയൊഴിയാതെ കുറുക്കന്‍മൂലക്കാര്‍

വയനാട് കുറുക്കൻമൂലയിൽ 17 വളർത്തു മൃഗങ്ങളെ കൊന്നൊടുക്കിയ കടുവ ഇപ്പോഴും കെണിയിൽ വീണിട്ടില്ല. മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമങ്ങളും വിജയം കണ്ടില്ല. ജനരോഷം ശക്തമായതോടെ ഇന്നലെ മുതൽ പുതിയ വിദഗ്ധസംഘത്തെ കൂടി തിരച്ചിലിനായി നിയോഗിച്ചു. നടപടികൾ ഏകോപിപ്പിക്കാൻ ചീഫ് വൈൽഡ്‍ലൈഫ് വാർഡൻ ഇന്ന് ജില്ലയിലെത്തും. പയ്യമ്പള്ളിയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവ കഴിഞ്ഞ ദിവസവും രണ്ട് വളർത്തുമൃഗങ്ങളെ കൊന്നിരുന്നു. ഇന്നലെ ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവയിറങ്ങിയിരുന്നു. കുറുക്കന്മൂലയ്ക്കടുത്തുള്ള പയ്യമ്പള്ളിയിലും പരുന്താനിയിലും രണ്ട് വളർത്തുമൃഗങ്ങളെ കടുവ കടിച്ചുകൊന്നിരുന്നു. ഡ്രോൺ ഉപയോഗിച്ചും…

Read More