ഗൗതംഗംഭീര്‍ ടീംഇന്ത്യ ഹെഡ്‌കോച്ച് ആയി തുടരുമോ? ഉടനടി തീരുമാനത്തിനില്ലെന്നുറച്ച് ബിസിസിഐ
നവംബര്‍ 26 ന് നടന്ന രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയോട് 408 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയ ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായി ഗൗതം ഗംഭീറിനെ നിലനിര്‍ത്തുമെന്ന സൂചന നല്‍കി ബിസിസിഐ. അഞ്ച് ഹോം ടെസ്റ്റ് തോല്‍വികള്‍ വന്നതോടെ ഹെഡ് കോച്ച് എന്ന നിലയില്‍ ഗംഭീര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ആദ്യം ന്യൂസിലന്‍ഡിനോടും ഇപ്പോള്‍ ദക്ഷിണാഫ്രിക്കയോടും ഉള്‍പ്പെടെയാണിത്. എന്നാല്‍ ഈ തിരിച്ചടികള്‍ക്കിടയിലും ബിസിസിഐ ഗംഭീറില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ്. കോച്ചിന്റെ കാര്യത്തില്‍ ഉടനടി എന്തെങ്കിലും ചെയ്യില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ”ഒരു തീരുമാനവും എടുക്കാന്‍ ബിസിസിഐ…
