വയനാട്ടിൽ 77 പേര്ക്ക് കൂടി കോവിഡ്; സമ്പര്ക്കത്തിലൂടെ 72 പേര്ക്ക് രോഗബാധ, 25 പേര്ക്ക് രോഗമുക്തി
വയനാട് ജില്ലയില് ഇന്ന് (09.09.20) 77 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ.ആര്. രേണുക അറിയിച്ചു. 25 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില് അഞ്ച് പേര് ഇതര സംസ്ഥാനങ്ങളില് നിന്ന് എത്തിയവരാണ്. 72 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1809 ആയി. ഇതില് 1499 പേര് രോഗമുക്തരായി. നിലവില് 300 പേരാണ് ചികിത്സയിലുള്ളത്. സമ്പര്ക്കത്തിലൂടെ രോഗബാധിതരായവര്: തിരുനെല്ലി സ്വദേശികള്-4 (1 പുരുഷന്, 3 സ്ത്രീകള്), വെള്ളമുണ്ട…
