Headlines

ക്വട്ടേഷൻ നൽകി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമം; ഭാര്യയും കൂട്ടാളികളും പിടിയിൽ

ക്വട്ടേഷൻ നൽകി ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച യുവതിയും കൂട്ടാളികളും പിടിയിൽ. നാഗർകോവിൽ വടശ്ശേരി തിരുപ്പാപ്പുരം സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഗണേശന്റെ ഭാര്യ ഗായത്രി, ഇവരുടെ കൂട്ടാളികളായ കരുണാകരൻ, വിജയകുമാർ എന്നിവരാണ് പിടിയിലായത്. അവിഹിതത്തിന് തടസ്സമായതിനാലാണ് ഗായത്രി ഗണേശനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത്. ഭാര്യക്കും കുട്ടിക്കുമൊപ്പം മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ഗണേശനെ വീടിനുള്ളിൽ അതിക്രമിച്ച് കയറിയ രണ്ട് പേർ ആക്രമിക്കുകയായിരുന്നു. ഗണേശൻ ഉച്ചത്തിൽ നിലവിളിച്ചതോടെ അക്രമിസംഘം ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷന് പിന്നിൽ…

Read More

‘പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം’; ജനസംഖ്യാ അടിസ്ഥാനത്തിൽ കണക്കെടുത്താൽ മലപ്പുറം നേരിടുന്നത് വലിയ വിവേചനമെന്ന് പി.എം.എ. സലാം

പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം, ജനസംഖ്യാ അടിസ്ഥാനത്തിൽ കണക്കെടുത്താൽ മലപ്പുറം നേരിടുന്നത് വലിയ വിവേചനമെന്ന് പി.എം.എ. സലാം. പുതിയ ജില്ലാ രൂപീകരണം മുഖ്യമന്ത്രി മുവാറ്റുപുഴ ജില്ലാ മാത്രം അല്ല പറഞ്ഞത്. ജില്ലാ പുനക്രമീകരണം പഠിക്കാൻ കമ്മിറ്റി നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ട്‌ വരട്ടെ. 45ലക്ഷം ജനസംഖ്യ ഉള്ള മലപ്പുറത്തിനും 15ലക്ഷം മാത്രം ജനസംഖ്യ ഉള്ള മറ്റു ജില്ലകൾക്കും ഒരേ വിഭവ വിഹിതം കിട്ടുന്നത് അനീതിയാണ്. അതിനു മാറ്റം ഉണ്ടാകണം. മറ്റു സംസ്ഥാനങ്ങളിൽ ഒക്കെ പുതിയ ജില്ലകൾ രൂപീകരിച്ചിട്ടുണ്ട്. കേരളത്തിലും…

Read More

വാങ്ങി വെച്ച മദ്യക്കുപ്പിയെ ചൊല്ലി തർക്കം; എറണാകുളത്ത് മകൻ അച്ഛനെ വെട്ടിക്കൊന്നു

എറണാകുളം ചേരാനെല്ലൂരിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. ചേരാനെല്ലൂർ വിഷ്ണുപുരം സ്വദേശി ഭരതനാണ് മരിച്ചത്. മകൻ വിഷ്ണുവാണ് ഭരതനെ വെട്ടിയത്. മകൻ വാങ്ങി വെച്ച മദ്യം അച്ഛൻ എടുത്തു കുടിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് വെട്ടിൽ കലാശിച്ചത്. ഇരുവരും പരസ്പരം കത്തിയെടുത്ത് വെട്ടുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിന്റെ തലക്കാണ് വെട്ടേറ്റത്. ഭരതൻ ഇന്ന് രാവിലെ മരിച്ചു.

Read More

അഭയ കേസിലെ പ്രതികളായ ഫാ തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയേയും ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ പ്രതികളായ ഫാ തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയേയും ജയിലിലേക്ക് മാറ്റ. കോവിഡ് പരിശോധനയ്‌ക്ക് ശേഷമാണ് തോമസ് കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും സിസ്റ്റർ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കുമാണ് മാറ്റിയത്. നാളെ ശിക്ഷാ വിധി കേൾക്കാനായി ഇരുവരെയും കോടതിയിലേക്ക് തിരികെ കൊണ്ടുവരും. 28 വർഷത്തിന് ശേഷമാണ് സിസ്റ്റർ അഭയ കേസിൽ സുപ്രധാന വിധി വന്നത്. കോടതിക്കും ദൈവത്തിനും നന്ദിയെന്നായിരുന്നു അഭയയുടെ കുടുംബത്തിന്റെ പ്രതികരണം. വിധി കേട്ട് പൊട്ടിക്കരഞ്ഞ സെഫി അൽപ്പ നേരം…

Read More

കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; നേമത്ത് സസ്‌പെൻസ് തുടരുന്നു

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം ആറ് മണിക്ക് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി സ്ഥാനാർഥി പട്ടികക്ക് അംഗീകാരം നൽകും. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് സമിതിയും ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷമാണ് പ്രഖ്യാപനമുണ്ടാകുക അതേസമയം നേമം മണ്ഡലത്തിൽ സസ്‌പെൻസ് തുടരുകയാണ്. നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. അതേസമയം ഇതിനോട് ഉമ്മൻ ചാണ്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. നേമം ഉമ്മൻ ചാണ്ടി ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ടും ഒരു വിഭാഗം രംഗത്തുണ്ട് യുവാക്കൾക്കും പുതുമുഖങ്ങൾക്കും പട്ടികയിൽ…

Read More

സിൽവർ ലൈൻ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞത് ബിജെപി, മന്ത്രിയെ വാഗ്ദാനം ചെയ്ത് വി ഡി സതീശൻ പാലായിലെ ജനങ്ങളെ വഞ്ചിച്ചു; ഷോൺ ജോർജ്

  സിൽവർ ലൈൻ പ്രയോഗികമല്ല എന്ന് കേന്ദ്രസർക്കാർ മുന്നേ പറഞ്ഞിരുന്നുവെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. നടപ്പിലാകാത്ത പദ്ധതിയാണ് എന്ന്ആദ്യമേ പറഞ്ഞത് ബിജെപിയാണ്. മന്ത്രിയെ വാഗ്ദാനം ചെയ്ത് വി ഡി സതീശൻ പാലായിലെ ജനങ്ങളെ വഞ്ചിച്ചു. സംസ്ഥാനത്ത് മന്ത്രിമാർക്ക് തങ്ങളുടെ വകുപ്പുകൾ ഏതെന്ന് അറിയാത്ത സ്ഥിതി.നാലുദിവസമായി മന്ത്രിമാർ ഓഫീസിൽ വന്നിരിക്കുകയാണ്. അവർക്ക് ഏത് വകുപ്പ് സെക്രട്ടറിയെ വിളിച്ചു വരുത്തണമെന്ന് പോലും അറിയില്ല. കേരള ചരിത്രത്തിൽ ഇന്നുവരെയും ഇല്ലാത്ത ഒരു പ്രത്യേകസാഹചര്യം. മതേതര മന്ത്രിസഭയാണ് എന്ന് പറയുകയും മതത്തിന്റെ…

Read More

സ്വർണ്ണക്കൊള്ളയിലെ പ്രതികൾ എങ്ങനെ സോണിയ ഗാന്ധിയെ കണ്ടു, മുഖ്യമന്ത്രിയ്ക്കൊപ്പമുള്ള ഫോട്ടോ എ ഐ വഴി നിർമിച്ചത്: എം വി ഗോവിന്ദൻ

സ്വർണ്ണക്കൊള്ളയിലെ രണ്ട് പ്രതികൾ എങ്ങനെയാണ് സോണിയ ഗാന്ധിയെ കണ്ടതെന്ന ചോദ്യവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സൗഹൃദ ദർശനത്തിൻ്റെ രണ്ട് ഫോട്ടൊളും പുറത്തു വന്നു. ആരാണ് അപ്പോയ്മെൻ്റ് എടുത്ത് നൽകിയത് എന്ന ചോദ്യത്തിന് UDF കൺവീനർക്ക് മറുപടി ഇല്ല. ആരാണ് അപ്പോയ്മെൻ്റ് എടുത്ത് നൽകിയത്. എന്തായിരുന്നു സന്ദർശനം. മറുപടി പറയേണ്ട ബാധ്യത UDF കൺവീനർക്ക് ഉണ്ട്. അടൂർ പ്രകാശ് മറുപടി പറഞ്ഞില്ല. കൂടുതൽ ദുരൂഹതയിലേക്കാണ് പോകുന്നത്. മുഖ്യമന്ത്രിയ്ക്കൊപ്പമുള്ള ഫോട്ടൊ Al. അടൂർ പ്രകാശ് കാണിച്ചത്…

Read More

ആശങ്കയായി വീണ്ടും കൊവിഡ് വ്യാപനം: 24 മണിക്കൂറിനിടെ 22,775 കേസുകൾ, 406 മരണം

  രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,775 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 35 ശതമാനത്തിന്റെ വർധനവാണ് കേസുകളിലുണ്ടായത്. 406 മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 1,04,781 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 8949 പേർ കൊവിഡിൽ നിന്ന് രോഗമുക്തി നേടി. ഡിസംബർ 21ന് 7189 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആറ് ദിവസത്തിനിടെ മൂന്നിരട്ടിയലധികം വർധനവാണ് കൊവിഡ് കേസുകളിൽ ഉണ്ടായത് ഇതിനിടെ…

Read More

സൗദിയിലെ നജ്‌റാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) എന്നിവരാണ് മരിച്ചത്. സ്‌നേഹ, റിന്‍സി, ഡ്രൈവര്‍ അജിത്ത് എന്നിവരാണ് പരിക്കുകളോടെ ആശുപത്രിയിലുള്ളത്. മൃതദേഹങ്ങള്‍ നജ്റാനിലെ താർ ജനറല്‍ ആശുപത്രിയിലാണ്. താറില്‍വെച്ച് നഴ്സുമാർ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

Read More

‘മുനമ്പത്തെ ജനങ്ങൾ അനാഥരാകില്ല, സർക്കാർ ഒപ്പമുണ്ടാകും; മുനമ്പം രാഷ്ട്രീയ ആയുധമാക്കരുത്’; മന്ത്രി കെ രാജൻ

മുനമ്പത്തെ ജനങ്ങൾ അനാഥരാകില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ‌. റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നത് വരെ സർക്കാർ ഒപ്പമുണ്ടാകും. മുനമ്പത്തെ രാഷ്ട്രീയ ആയുധമാക്കരുത് എന്നും മന്ത്രി പറഞ്ഞു. മുനമ്പം സമരസമിതി സമരം അവസാനിപ്പിക്കുന്നതിന് പിന്നാലെ മറ്റൊരു വിഭാഗം സമരം ആരംഭിക്കുന്നതിനെയാണ് മന്ത്രി വിമർശിച്ചത്. സർക്കാരിൽ വിശ്വാസമർപ്പിച്ചാണ് സമരസമിതി സമരം അവസാനിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സമരം ആരംഭിക്കാനുള്ള ചില തൽപരകക്ഷികളുടെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇത്തരം സമരങ്ങളിൽ രാഷ്ട്രീയ ലക്ഷ്യം പാടില്ല. മുനമ്പത്തെ ജനങ്ങൾ അനാഥമാകില്ല. 600ഓളം വരുന്ന…

Read More