കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയല്ലെന്ന് വിജയരാഘവൻ, വ്യക്തിവൈരാഗ്യം വേണ്ടെന്ന് വാസവൻ

എ ആർ നഗർ സഹകരണ ബാങ്കിൽ പി കെ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന കെ ടി ജലീലിന്റെ ആരോപണം ഏറ്റെടുക്കാതെ സിപിഎം. മുഖ്യമന്ത്രി ഇന്നലെ കെ ടി ജലീലിനെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ കെ ടി ജലീലിനെ നേരിട്ട് വിളിച്ച് ഇ ഡി അന്വേഷണം ആവശ്യപ്പെട്ടതിൽ അതൃപ്തി അറിയിക്കുകയും ചെയ്തു കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയല്ലെന്നും സഹകരണ ബാങ്കിലേക്ക് ഇ ഡിയെ ക്ഷണിച്ചുവരുത്തുന് നടപടിയായി ജലീലിന്റേതെന്നും…

Read More

മാര്‍ക് ജിഹാദ് ആരോപണം; മലയാളികളുടെ പ്രവേശനം തടയുക ലക്ഷ്യം: മന്ത്രി ശിവന്‍കുട്ടി

  തിരുവനന്തപുരം: ഡല്‍ഹി സര്‍വകലാശാല അധ്യാപകന്റെ ‘മാര്‍ക് ജിഹാദ്’ ആരോപണത്തിന് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മലയാളി വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നത് തടയാനുള്ള സംഘടിത നീക്കമായി മാത്രമേ ‘മാര്‍ക് ജിഹാദ്’ ആരോപണത്തെ കരുതാനാകൂ. മെറിറ്റ് അല്ലാതെയുള്ള കാരണങ്ങള്‍ പറഞ്ഞ് അവരെ ആരെങ്കിലും മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് തീര്‍ത്തും തെറ്റാണ്. വിദ്യാര്‍ഥികളെ ചെറിയ കാരണങ്ങള്‍ പറഞ്ഞ് പ്രവേശനത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണെന്നും ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കൊവിഡ് മഹാമാരിക്കാലത്ത് കൃത്യമായി ബോര്‍ഡ്…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 94,677 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.24

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,856 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 2315, കൊല്ലം 1878, പത്തനംതിട്ട 619, ആലപ്പുഴ 1123, കോട്ടയം 846, ഇടുക്കി 500, എറണാകുളം 2332, തൃശൂർ 1227, പാലക്കാട് 1744, മലപ്പുറം 2226, കോഴിക്കോട് 1509, വയനാട് 307, കണ്ണൂർ 678, കാസർഗോഡ് 552 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,23,003 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,93,625 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി 692, വയനാട് 639, കാസര്‍ഗോഡ് 330 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,817 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ…

Read More

ഇറാൻ – ഇസ്രയേൽ സംഘർഷം; ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ 3 പ്രത്യേക വിമാനങ്ങൾ

ഇറാൻ – ഇസ്രയേൽ സംഘർഷത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കാൻ 3 പ്രത്യേക വിമാനങ്ങൾ. ഇറാന്റെ 3 വിമാനത്തിൽ ആണ് മഷ്ഹാദിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നത്. മഹാൻ എയർലൈൻ ഈ ദൗത്യത്തിന്റെ ഭാഗം ആകും. ആദ്യ വിമാനം ഇന്ന് രാത്രി 11:15 ഡൽഹിയിൽ എത്തും. ബാക്കി രണ്ട് വിമാനങ്ങൾ നാളെ രാവിലെയോടെയും വൈകിട്ടോടെയുമായി എത്തും. 1000 ഇന്ത്യക്കാരെ ടെഹ്‌റാനിൽ നിന്ന് ക്വോം വഴി മഷ്ഹാദിലേക്ക് മാറ്റി. ഇന്ത്യക്ക് മാത്രമായിട്ടാണ് ഇറാൻ വ്യോമപാത തുറന്നു തന്നിരിക്കുന്നത്. 2…

Read More

‘മെയ്തെയ്-കുക്കി വിഭാഗങ്ങൾ തമ്മിൽ ഐക്യത്തോടെ മുന്നോട്ടു പോകണം’; രാഷ്ട്രപതി മണിപ്പൂരിൽ

മണിപ്പൂരിൽ മെയ്തെയ്-കുക്കി വിഭാഗങ്ങൾ തമ്മിൽ ഐക്യത്തോടെ മുന്നോട്ടു പോകണമെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. മണിപ്പൂരിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനാണ് സർക്കാരിന് മുൻഗണന. മണിപ്പൂരിലെത്തിയ രാഷ്ട്രപതി ദൗപതി മുർമു വംശീയ കലാപത്തിൽ വീട് നഷ്ടമായ വരുമായി കൂടിക്കാഴ്ച നടത്തി. സർക്കാർ എപ്പോഴും മണിപ്പൂരിലെ ദുരിതബാധിതർക്കൊപ്പമാണ്. വീടുകളും ഉപജീവനം മാർഗവും സുരക്ഷിതമാക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും രാഷ്ട്രപതി അറിയിച്ചു. അക്രമത്തെത്തുടർന്ന് മണിപ്പൂരിലെ ജനങ്ങൾ അനുഭവിച്ച വേദനയെക്കുറിച്ച് തനിക്ക് അറിയാമെന്നും മണിപ്പൂരിലെ ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കുന്നതിനാണ് മുൻഗണനയെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു….

Read More

മരുമകളെ രാജകീയ പദവിയിൽ നിന്ന് നീക്കി ബ്രൂണയ് സുൽത്താൻ; കോപത്തിന്റെ കാരണം ബഹുമാനക്കുറവ്?

കാൻബറ∙ മരുമകൾ പെൻഗിറാൻ റാബിയാത്തുൽ അദാവിയ്യയെ രാജകീയ പദവിയിൽ നിന്ന് നീക്കി ബ്രൂണയ് സുൽത്താൻ ഹസ്സനാൽ ബോൾക്കി. രാജകുടുംബത്തിലെ അംഗത്തിന്റെ ഭാര്യ എന്ന നിലയ്ക്ക് ‘അനുചിതമായ പെരുമാറ്റം’ നടത്തിയെന്നും ബഹുമാനക്കുറവ് പ്രകടിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഓഗസ്റ്റ് എട്ടിന് പുറപ്പെടുവിച്ച രാജകീയ ഉത്തരവിലൂടെ പദവിയിൽ നിന്ന് നീക്കിയത് ഉടൻ പ്രാബല്യത്തിൽ വന്നതായി ബ്രൂണയിലെ ഗ്രാൻഡ് ചേംബർലെയ്ൻ ഓഫിസ് അറിയിച്ചു.എന്നാൽ പദവി നീക്കുന്നതിന് കാരണമായി ആരോപിക്കപ്പെടുന്ന ‘പ്രത്യേക പെരുമാറ്റം’ എന്താണെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സുൽത്താന്റെ രണ്ടാമത്തെ മകനും സിംഹാസനത്തിന്റെ…

Read More

കോവിഡ്; സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ: അറിയേണ്ടതെന്തെല്ലാം

  തിരുവനന്തപുരം: കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. കോവിഡ് പോസിറ്റിവിറ്റി നിരക്കിൽ ഗണ്യമായ കുറവുകളില്ലാത്തതിനാൽ ലോക് ഡൗൺ തുടരാൻ തന്നെയായിരിക്കും തീരുമാനം. തലസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്കിൽ കുറവില്ലാത്തത് കൂടുതൽ ആശങ്ക പരത്തുന്നുണ്ടെങ്കിലും ലോക് ഡൗണിന്റെ തുടർച്ച അതിൽ മാറ്റമുണ്ടാക്കുമെന്ന് തന്നെയാണ് സർക്കാരിന്റെ പ്രതീക്ഷ. അതേസമയം കെ എസ് ആർ ടി സി ദീർഘദൂര സർവ്വീസുകൾ ഇന്ന് ആരംഭിക്കും. നാളുകളായി വീടുകളിലും മറ്റു ജോലി സ്ഥലങ്ങളിലും കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് ടിക്കറ്റ് ബുക്ക്‌…

Read More

മാസപ്പിറവി കണ്ടു; കേരളത്തില്‍ റമദാന്‍ വ്രതാരംഭം നാളെ

കോഴിക്കോട്: മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ റമദാന്‍ വ്രതാരംഭത്തിനു നാളെ തുടക്കമാവും. കോഴിക്കോടിനടുത്തുള്ള കാപ്പാട് കടപ്പുറത്തും വെള്ളയിലും ചദ്രക്കല കണ്ടതായി ഖാസിമാര്‍ സ്ഥിരീകരിച്ചു. ഇന്നലെ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ സൗദി അറേബ്യയും ഖത്തറും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റമദാന്‍ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രിം കോടതിയും ഖത്തര്‍ ഔഖാഫ് മന്ത്രാലയവും അറിയിച്ചിരുന്നു. ഒമാന്‍, യുഎഇ, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും ചൊവ്വാഴ്ചയാണ് വ്രതാരംഭം. വിശ്വാസികള്‍ക്കിനി ഒരു മാസം വ്രതശുദ്ധിയുടെ പുണ്യ ദിനങ്ങളാണ്. പകല്‍ മുഴുവന്‍ ഭക്ഷണമുപേക്ഷിച്ച് മനസ്സും ശരീരവും അല്ലാഹുവിന് സമര്‍പ്പിക്കുന്ന…

Read More