Headlines

തിരുവനന്തപുരത്ത് യുവാവിനെ ഗുണ്ടാസംഘം വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം റോഡിൽ തള്ളി

തിരുവനന്തപുരത്ത് യുവാവിനെ ഗുണ്ടാസംഘം വെട്ടിപ്പരുക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഷെഫീഖ് എന്ന 34കാരനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂവച്ചൽ കുറകോണത്താണ് സംഭവം കൊലക്കേസ് പ്രതിയായ രാജേഷിന്റെ വീട്ടിലേക്ക് മദ്യപിക്കാനെന്ന് പറഞ്ഞാണ് പ്രതികൾ ഷെഫീഖിനെ കൊണ്ടുവന്നത്. മദ്യപിച്ചതിന് ശേഷം ഷെഫീഖിനെ കെട്ടിയിട്ട് ഇരുകാലുകളിലും വെട്ടുകയായിരുന്നു. തുടർന്ന് റോഡിൽ ഉപേക്ഷിച്ച് മുങ്ങുകയും ചെയ്തു. പോലീസ് എത്തിയാണ് ഷെഫീഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതികളിലൊരാളുടെ ഭാര്യയുടെ ചിത്രം ഷെഫീഖിന്റെ മൊബൈലിലുണ്ടെന്ന സംശയമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്.

Read More

കോഴിക്കോട് മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച് പീഡനം; പ്രതികൾ പിടിയിൽ

കോഴിക്കോട് മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ. പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെ ആണ് പീഡിപ്പിച്ചത്. ഒരു പകൽ മുഴുവൻ ശാരീരിക ഉപദ്രവം നടത്തിയ ശേഷം പെൺകുട്ടിയെ നാലായിരം രൂപ നൽകി ബീച്ചിൽ ഇറക്കി വിടുകയായിരുന്നു.ഈ മാസം 20നാണ് പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയെ കാണാതാകുന്നത്. ബസിൽ യാത്ര ചെയ്ത് കോഴിക്കോട് ബീച്ചിലെത്തിയ പെൺകുട്ടിക്ക് താമസവും ഭക്ഷണവും നൽകാമെന്ന് പറഞ്ഞ് പ്രതികളായ യുവാക്കൾ ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവിടെവെച്ച് മൂക്കിലൂടെ വലിക്കാൻ കഴിയുന്ന ലഹരി വസ്കതുക്കൾ നൽകി പെൺകുട്ടിയെ…

Read More

’10 സീറ്റുകള്‍ വേണം, വിട്ടുവീഴ്ചയില്ല’; കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഹൈ പവര്‍ കമ്മിറ്റിയില്‍ നേതാക്കള്‍

10 സീറ്റ് വേണമെന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. നാല് സീറ്റുകള്‍ ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കം അംഗീകരിക്കേണ്ടതില്ലെന്നാണ് കോട്ടയത്ത് ചേര്‍ന്ന ഹൈപവര്‍ കമ്മിറ്റിയുടേയും തീരുമാനം. (udf should give us 10 seats says kerala congress joseph group).വിജയസാധ്യത എന്ന കാര്യം പറഞ്ഞാണ് കോണ്‍ഗ്രസ് നാലുസീറ്റുകള്‍ ഏറ്റെടുക്കാന്‍ നീക്കങ്ങള്‍ തുടരുന്നത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുശതമാനം കണക്കിലെടുക്കുമ്പോള്‍ ഈ വാദത്തിന് കഴമ്പില്ലെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കള്‍ വിലയിരുത്തുന്നത്. കഴിഞ്ഞ…

Read More

കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്; സോണിയ രാജിവെച്ചേക്കും

  കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ചേരും. വൈകുന്നേരം നാല് മണിക്ക് എഐസിസി ആസ്ഥാനത്താണ് യോഗം. ഇടക്കാല അധ്യക്ഷ സ്ഥാനം രാജിവെക്കാൻ സോണിയ ഗാന്ധി സമ്മതം അറിയിച്ചെന്ന വാർത്തകൾക്കിടെയാണ് യോഗം ചേരുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാജിസന്നദ്ധത അറിയിച്ചെന്നും റിപ്പോർട്ടുകളുണ്ട് ഗാന്ധി കുടുംബം കോൺഗ്രസിന്റെ നേതൃസ്ഥാനത്ത് നിന്ന് മാറണമെന്ന് ജി 23 നേതാക്കൾ ആവശ്യം ശക്തമാക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഇന്ന് യോഗം ചേരുന്നത്. പ്രിയങ്ക യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചേക്കും. രാഹുൽ…

Read More

ഭര്‍ത്താവുമായി വഴക്ക്; ട്രെയിനില്‍ നിന്ന് പിഞ്ചുകുഞ്ഞുമായി പുറത്തേക്ക് ചാടി: രണ്ടുപേര്‍ക്കും ദാരുണാന്ത്യം

ചിറ്റൂര്‍: ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയ യുവതിയും രണ്ട് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ശ്രീകലഹസ്തിയിലാണ് സംഭവം ചന്ദന എന്ന സ്ത്രീയാണ് മരിച്ചത്. ഇവര്‍ തിരുപ്പതിയിലെ കോളര്‍ഗുണ്ട സ്വദേശിനായ ഇവര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഒന്‍പതാം ഡിവിഷന്‍ വളണ്ടിയറായി ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്ച രാത്രി ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് ഇവര്‍ വീട് വിട്ട് ഇറങ്ങി. നെറിഗുണ്ട റെയില്‍വെ സ്റ്റേഷനില്‍വച്ച്‌ ട്രെയിനില്‍ കയറിയ ഇവര്‍ യാത്രയ്ക്കിടെ കുഞ്ഞുമായി ചാടുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട്…

Read More

യുവാവ് വെട്ടേറ്റു മരിച്ചു; യുവതി അടക്കം 3 പേർ അറസ്റ്റിൽ

തൃശൂർ: വേലൂർ ചുങ്കത്തിനു സമീപം കോടശേരി കോളനിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു.വേലൂർ തണ്ടിലം മനയ്ക്കലാത്ത് വീട്ടിൽ കൃഷ്ണന്റെ മകൻ സനീഷാണ് മരിച്ചത്. യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ചും കൊടുവാൾ കൊണ്ട് തലയ്ക്ക് വെട്ടിയും കല്ലുകൊണ്ടിടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. ചിയ്യാരം ആലംവെട്ടുവഴി കോങ്ങാട്ടുപറമ്പിൽ ഇസ്മായിൽ , സുഹൃത്ത് മണ്ണുത്തി ഒല്ലൂക്കര വലിയകത്ത് വീട്ടിൽ അസീസ്, ഇസ്മായിലിന്റെ ഭാര്യ സമീറ എന്നിവരെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു. സനീഷ് എരുമപ്പെട്ടി പൊലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽപ്പെട്ടയാളും ഇസ്മായിലും അസീസും ഒട്ടേറെ…

Read More

ഇന്ത്യൻ നിരത്തുകളിലേക്ക് പുതിയ എംപിവി മോഡൽ എത്തിച്ച് വിൻഫാസ്റ്റ്; വിഎഫ് എംപിവി 7 പുറത്തിറക്കി

ഇന്ത്യൻ നിരത്തുകളിലേക്ക് പുതിയ എംപിവി മോഡൽ എത്തിച്ച് വിയറ്റ്നാമീസ് കാർ നിർമാതാക്കളായ വിൻഫാസ്റ്റ്. വിഎഫ് എംപിവി 7 എന്ന ഏഴ് സീറ്റർ ഇലക്ട്രിക് വാഹനമാണ് പുറത്തിറക്കിയത്. 24.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. കിയ കാരെൻസ് ക്ലാവിസ് ഇവി, ബിവൈഡി ഇമാക്സ് 7, മഹീന്ദ്ര എക്സ്ഇവി 9എസ് തുടങ്ങിയവ ഉൾപ്പെടുന്ന എംപിവി സെഗ്‌മെന്റിലേക്കാണ് വിഎഫ് എംപിവി 7ന്റെ വരവ്. ഇന്ത്യയിൽ എത്തിയിട്ടുള്ള ഇലക്ട്രിക് എംപിവികളിൽ ഉയർന്ന റേഞ്ചാണ് വിഎഫ് എംപിവി 7 വാഗ്ദാനം നൽ‌കുന്നത്. 517…

Read More

അ​ടി​യ​ന്ത​ര​മാ​യി കാ​ർ​കീ​വ് വി​ടാ​ൻ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് നി​ർ​ദേ​ശം

  ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്നി​ൽ യു​ദ്ധം കൊ​ടു​മ്പിരി കൊ​ണ്ടി​രി​ക്കെ കാ​ർ​വീ​വ് വി​ട​ണ​മെ​ന്ന് പൗ​ര​ന്മാ​രോ​ട് ഇ​ന്ത്യ. ഇ​ന്ത്യ​ൻ എം​ബ​സി​യാ​ണ് പൗ​ര​ന്മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് മു​ൻ​പ് കാ​ർ​കീ​വ് വി​ടാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പെ​സോ​ചി​ൻ, ബ​ബ​യെ, ബെ​സ്ലു​ഡോ​വ്ക എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മാ​റാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

Read More

എറാസ്മസ് മുണ്ട്സ് സ്കോളർഷിപ്പിന് അർഹത നേടി വയനാട്ടുകാരി

  അഞ്ചുകുന്ന്: രാജ്യാന്തരതലത്തിൽ ഏറ്റവും മിടുക്കരായ വിദ്യാർത്ഥികൾക്ക് ബിരുദാനന്തര ബിരുദ പഠനത്തിന് അവസരം നൽകുന്ന യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പിന് മാനന്തവാടി അഞ്ചുകുന്ന് നിവാസി വിഷ്ണുപ്രിയ സന്തോഷ് യോഗ്യത നേടി. 49000 യൂറോ (44.5 ലക്ഷം രൂപ) വിഷ്ണുപ്രിയക്ക് സ്കോളർഷിപ്പ് ലഭിക്കും. നാല് രാജ്യങ്ങളിൽ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ അവസരം ലഭിക്കുന്നതിനാണ് സ്കോളർഷിപ്പ്. അഞ്ചുകുന്ന് വലിയ വീട് കാർത്തികയിൽ സന്തോഷ് (പ്രിൻസിപ്പാൾ വിജയ് എച്ച്എസ്എസ് പുൽപ്പള്ളി ) ,സുജ ദമ്പതികളുടെ മകളാണ് വിഷ്ണു പ്രിയ.

Read More

യുവനേതാവിനെതിരായ വെളിപ്പെടുത്തൽ; ‘വിഷയത്തെ കുറിച്ച് അറിയില്ല’; സണ്ണി ജോസഫ്

യുവനേതാവിനെതിരായ വെളിപ്പെടുത്തലിൽ പ്രതികരിക്കാതെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വിഷയത്തെ കുറിച്ച് അറിയില്ലെന്നും ഇപ്പോൾ പ്രതികരിക്കാൻ കഴിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. യുവ നേതാവിൽ നിന്നും ദുരനുഭവമുണ്ടായി, അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നായിരുന്നു യുവ നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തൽ. പ്രതിപക്ഷ നേതാവിനോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നായിരുന്നു യുവ നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തൽ.പാർട്ടിയിലെ പല സ്ത്രീകൾക്കും ദുരനുഭവമുണ്ടായി. അവർ കാര്യങ്ങൾ തുറന്നു പറയണം. ധാർമികതയുണ്ടെങ്കിൽ നേതൃത്വം നടപടിയെടുക്കണമെന്നും റിനി ആൻ ജോർജ് പറഞ്ഞിരുന്നു. എന്നാൽ…

Read More