ബീഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; വിധിയെഴുത്ത് 94 മണ്ഡലങ്ങളിൽ

ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. 17 ജില്ലകളിലെ 94 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത്. തലസ്ഥാന ജില്ലയായ പട്‌നയിലെ മണ്ഡലങ്ങൾ അടക്കം ഇന്ന് വിധിയെഴുതും   മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്, സഹോദരൻ തേജ് പ്രതാപ് യാദവ്, കോൺഗ്രസ് നേതാവ് ശത്രുഘ്‌നൻ സിൻഹയുടെ മകൻ ലവ് സിൻഹ, ആർ ജെ ഡി നേതാവ് ശക്തിസിംഗ് യാദവ് എന്നിവർ ഇന്ന് ജനവിധി തേടുന്ന പ്രമുഖരുടെ പട്ടികയിലുണ്ട്….

Read More

വയനാട്ടിൽ 38 പേര്‍ക്ക് കൂടി കോവിഡ്; 32 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ 26 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (02.09.20) 38 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 6 പേര്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു ആരോഗ്യ പ്രവർത്തകനും ഉള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ 32 പേര്‍ക്കുമാണ് രോഗബാധ. 26 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1542 ആയി. ഇതില്‍ 1321 പേര്‍ രോഗമുക്തരായി. 213 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രോഗം ബാധിച്ചവർ: കർണാടകയിൽ…

Read More

ആന്റിജൻ പരിശോധന വർധിപ്പിക്കും; രണ്ടര ലക്ഷം കിറ്റുകൾ വാങ്ങാൻ തീരുമാനം

സംസ്ഥാനത്ത് ആന്റിജൻ പരിശോധന വർധിപ്പിക്കാൻ തീരുമാനം. പിസിആർ ടെസ്റ്റ് കുറച്ച് ആന്റിജൻ പരിശോധന വർധിപ്പിക്കാനാണ് തീരുമാനം. ഇതിനായി രണ്ടര ലക്ഷം ആന്റിജൻ പരിശോധനാ കിറ്റുകൾ വാങ്ങും നിലവിൽ പിസിആർ ടെസ്റ്റുകളുടെ ഫലം ലഭിക്കാൻ രണ്ട് ദിവസത്തിലധികം സമയമെടുക്കുന്നുണ്ട്. ആന്റിജൻ ടെസ്റ്റ് ആണെങ്കിൽ അര മണിക്കൂറിനകം റിസൽട്ട് ലഭ്യമാകും. രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ആന്റിജൻ പരിശോധന വർധിപ്പിക്കുന്നതാണ് നല്ലതെന്ന ഉപദേശമാണ് ആരോഗ്യവകുപ്പിനും ലഭിച്ചിരിക്കുന്നത് കിറ്റുകൾ വേഗത്തിൽ ലഭ്യമാക്കാൻ കേരളാ മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിനോട് സർക്കാർ ആവശ്യപ്പെട്ടു. കിറ്റ്…

Read More

ഐ സി ബാലകൃഷ്ണൻ നാളെ പത്രിക സമർപ്പിക്കും

സുൽത്താൻ ബത്തേരി: നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഐ സി ബാലകൃഷ്ണൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും.കോവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മാനദണ്ഡം പാലിച്ചായിരിക്കും പ്രതിക സമർപ്പണം.രാവിലെ 9.30 മുതൽ സുൽത്താൻ ബത്തേരി ടൗണിൽ വോട്ടർമാരെ കണ്ട് അനുഗ്രഹം തേടിയ ശേഷമായിരിക്കും പത്രിക സമർപ്പിക്കുക.

Read More

പി എം ശ്രീ പദ്ധതി; മുഖ്യമന്ത്രിയ്‌ക്കെതിരെ അധിക്ഷേപ പരാമർശവുമായി പിഎംഎ സലാം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം . സംസ്ഥാന സർക്കാർ പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അധിക്ഷേപം. കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണുംകെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. ഒന്നുകിൽ മുഖ്യമന്ത്രി ആണോ, അല്ലെങ്കിൽ പെണ്ണോ ആകണം. ഇത് രണ്ടുംഅല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനം. ഇന്ന് മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിലാണ് സലാമിന്റെ പ്രതികരണം. തമിഴ്നാട് മുഖ്യമന്ത്രി എം…

Read More

ദീര്‍ഘകാല തൊഴില്‍ കരാറുമായി സൗദി; തൊഴില്‍ നിയമത്തിലെ എണ്‍പത്തിമൂന്നാം ഖണ്ഡിക ഭേദഗതി വരുത്തും

റിയാദ്: പത്ത് വര്‍ഷം വരെ കാലാവധിയുള്ള ദീര്‍ഘകാല തൊഴില്‍ കരാര്‍ നടപ്പാക്കുന്നതിനുള്ള സാധ്യതകള്‍ ആരാഞ്ഞ് സൗദി തൊഴില്‍ മന്ത്രാലയം. തൊഴിലാളികള്‍ സ്ഥാപനങ്ങള്‍ മാറിപ്പോകുന്നത് വഴിയുള്ള ദുരുപയോഗം തടയുക ലക്ഷ്യമിട്ടാണ് പുതിയ നീക്കം. തൊഴില്‍ നിയമത്തിലെ എണ്‍പത്തിമൂന്നാം ഖണ്ഡിക ഭേദഗതി വരുത്തി പദ്ധതി നടപ്പിലാക്കാനാണ് ആലോചനയെന്ന് തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എഞ്ചിനിയര്‍ ഹാനി അല്‍മുഅജ്ജല്‍ പറഞ്ഞു. തൊഴിലുടമയുമായി കരാര്‍ അവസാനിപ്പിച്ചാല്‍ പിന്നെ അദ്ദേഹവുമായി മത്സരിക്കുന്ന രീതിയില്‍ രണ്ട് വര്‍ഷം വരെ ജോലിയില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് നിലവിലെ…

Read More

നടന്‍ ഷാനവാസ് അന്തരിച്ചു

അതുല്യ നടന്‍ പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്. ഇന്ന് വൈകീട്ടോടെ ആരോഗ്യനില മോശമാകുകയായിരുന്നു. മലയാളം, തമിഴ് ഭാഷകളിലായി അന്‍പതോളം ചിത്രങ്ങളില്‍ ഷാനവാസ് അഭിനയിച്ചിട്ടുണ്ട്. 1981ല്‍ പ്രേമഗീതങ്ങള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ഷാനവാസ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. 1982ല്‍ അദ്ദേഹം ആറ് സിനിമകളില്‍ വേഷമിട്ടതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. മഴനിലാവ്, ഈയുഗം, നീലഗിരി, ചൈനാ ടൗണ്‍,…

Read More

സംസ്ഥാനത്ത് ഇന്ന് 6,996 പേർക്ക് കൊവിഡ്; 84 മരണം: 16,576 പേർക്ക് രോഗമുക്തി

  സംസ്ഥാത്ത് ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര്‍ 424, ആലപ്പുഴ 336, പത്തനംതിട്ട 179, കാസര്‍ഗോഡ് 166, വയനാട് 130 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,702 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227…

Read More

ഉറപ്പുകൾ എഴുതി നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ല; വീണ്ടും പ്രതിഷേധത്തിന് തയ്യാറെടുത്ത് സിജെപി

  കേന്ദ്ര സർക്കാരിനെതിരെ വീണ്ടും പ്രതിഷേധത്തിന് തയ്യാറെടുത്ത് സിജെപി. ഉറപ്പുകൾ എഴുതി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് തീരുമാനം. സുപ്രീംകോടതി ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നടപടി. എഫ്ഐആറുകൾ ആയി മുന്നോട്ടു പോകാമെന്നും വിദ്യാർഥികൾക്കെതിരെ നടപടികൾ സ്വീകരിക്കരുത് എന്നാണ് കോടതി നിർദേശം. പിന്നാലെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് ബംഗാൾ അറിയിച്ചു. അതിനിടെ സിജെപി ഇന്ന് ഹൈദരാബാദിൽ മെഴുകുതിരി മാർച്ച് സംഘടിപ്പിക്കും.     സിജെപി പാർലമെന്റ് മാർച്ചിൽ ഉണ്ടായ വിദ്യാർഥി പൊലീസ് സംഘർഷത്തിൽ സ്വതന്ത്ര…

Read More

സ്വർണവില വർധിച്ചു; പവന് 120 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 37,920 രൂപയായി. 4740 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ മൂന്ന് ദിവസം 37,800 രൂപയിൽ തുടർന്ന ശേഷമാണ് ഇന്ന് വില വർധിച്ചത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1,941.11 ഡോളറാണ്.

Read More