Headlines

വോട്ടെണ്ണൽ ദിനമായ മെയ് 2ന് കേരളത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് ഹർജി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്ന മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതിയിൽ ഹർജി. മെയ് ഒന്ന് അർധരാത്രി മുതൽ രണ്ടാം തീയതി അർധരാത്രി വരെ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്നാണ് ആവശ്യം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി. കോടതി ഫയലിൽ സ്വീകരിച്ച ഹർജി സർക്കാരിനോട് പ്രതികരണം തേടി. തെരഞ്ഞെടുപ്പ് കമ്മീഷനെ കേസിൽ കക്ഷി ചേർക്കാനും കോടതി ഉത്തരവിട്ടു.

Read More

മലപ്പുറത്ത് സെവൻസ് ഫുട്‌ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്നുവീണു; നൂറോളം പേർക്ക് പരുക്ക്

മലപ്പുറം പൂങ്ങോട് ഫുട്‌ബോൾ ഗ്യാലറി തകർന്നുവീണ് നൂറോളം പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. ആറായിരത്തോളം പേരാണ് മത്സരം കാണാൻ ഗ്യാലറിയിലുണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റവരെ നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. പൂങ്ങോട് ഫ്രണ്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഫുട്‌ബോൾ മത്സരത്തിനിടെയാണ് അപകടം. ഒരുമാസമായി നടന്നുവരുന്ന ടൂർണമെന്റിന്റെ ഫൈനലായിരുന്നു ശനിയാഴ്ച. നൂറ് രൂപയാണ് ടിക്കറ്റ് നിരക്കുണ്ടായിരുന്നത്. മുളയും കവുങ്ങും കൊണ്ട് താത്കാലികമായി കെട്ടിയ ഗ്യാലറിയിൽ ആളുകൾ…

Read More

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്;പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ താത്ക്കാലികമായി അടച്ചിട്ടു

പുല്‍പ്പള്ളി:നാലു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇലക്ട്രിക് കവലയിലുള്ള പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ താത്ക്കാലികമായി അടച്ചു. ചെതലയം ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസിലായിരിക്കും വരും ദിവസങ്ങളില്‍ പുല്‍പ്പള്ളി സ്‌റ്റേഷന്റെ പ്രവര്‍ത്തനമെന്ന് റെയ്ഞ്ച് ഓഫീസര്‍ ടി. ശശികുമാര്‍ പറഞ്ഞു.

Read More

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗമുക്തര്‍ ഇന്ത്യയില്‍; രോഗമുക്തി നിരക്ക് 91.3 ശതമാനം

ന്യൂഡല്‍ഹി: 24 മണിക്കൂറില്‍ 48,268 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81,37,119 ആയി. കഴിഞ്ഞ ദിവസം 551 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗമുക്തരുള്ളത് ഇന്ത്യയിലാണ്.   ഇന്ത്യയില്‍ നിലവില്‍ 5,82,649 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ആശുപത്രികളില്‍ കഴിയുന്നത്. രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 6,00,000ത്തിനു താഴെ ആകുന്നത് മൂന്നു മാസത്തിനിടയില്‍ ഇതാദ്യമാണ്. ആഗസ്റ്റ് 6ന് ഇത് 5,95,000 ആയിരുന്നു. നിലവില്‍ രാജ്യത്ത് 74,32,829 പേരാണ് രോഗമുക്തരായത്. വെള്ളിയാഴ്ചയും ശനിയാഴ്ച രാവിലെയുമായി…

Read More

ദിനം പ്രതി റെക്കോർഡ് തിരുത്തി ഇന്ധനവില

ഇന്ധനവില ദിനംപ്രതി റെക്കോർഡ് തിരുത്തി കുതിക്കുന്നു. പെട്രോളിനും ഡീസലിനും ഇന്നും വില വർധിച്ചു. പെട്രോൾസ ലിറ്ററിന് 25 പൈസയും ഡീസൽ ലിറ്ററിന് 26 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 88.58 രൂപയായി. ഡീസൽ വില 82.65 രൂപയിലെത്തി. കൊച്ചിയിൽ പെട്രോളിന് 86.57 രൂപയും ഡീസലിന് 80.77 രൂപയുമായി.

Read More

ശബരി റെയിൽ പദ്ധതിയുമായി മുന്നോട്ട്; മന്ത്രി വി അബ്ദുറഹ്മാൻ

  ശബരി റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകും. റിവേഴ്സ് എസ്റ്റിമേറ്റ് സമർപ്പിക്കാൻ സംസ്ഥാനത്തിനു റെയിൽവേ നിർദേശം നൽകിയതായി മന്ത്രി വി അബ്ദുറഹ്മാൻ നിയമസഭയെ അറിയിച്ചു. കെ റെയിൽ പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം ഉടൻ പുറത്തുവിടുമെന്നും മന്ത്രി സഭയിൽ മറുപടി നൽകി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ശബരി റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനം എടുത്ത്. തുടർന്ന് റെയിൽവേ ബോർഡുമായും ചർച്ച നടത്തി. റിവേഴ് സ് എസ്റ്റിമേറ്റ് സമർപ്പിക്കാനായിരുന്നു റെയിൽവേയുടെ നിർദേശം. ഉടൻ…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 29,429 പേര്‍ക്ക് കൊവിഡ്, 582 മരണം; ആശങ്ക വര്‍ധിപ്പിച്ച് കൊവിഡ്

രാജ്യത്ത് 24 മണിക്കൂറിനിടെ 29,429 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇത്രയുമധികം പേര്‍ക്ക് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,36,181 ആയി ഉയര്‍ന്നു. 3,19,840 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 5,92,032 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 582 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 24,309 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ്…

Read More

ശബരിമല സ്വർണ്ണക്കൊള്ള കേസ്; എ.പത്മകുമാറിന് ഇന്ന് അതിനിർണായകം

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ.പത്മകുമാറിന് ഇന്ന് അതിനിർണായകം. പത്മകുമാർ ഇന്ന് ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് എസ് ഐ ടി നീക്കം. തെളിവ് ലഭിച്ചാൽ അറസ്റ്റിലേക്ക് കടക്കും. നിലവിൽ പത്തനംതിട്ടയിലെ വീട്ടിലുള്ള പത്മകുമാർ എസ്ഐടിയുടെ നിരീക്ഷണത്തിലാണ്. വാസുവിന്റെയും മറ്റു പ്രതികളുടെയും മൊഴികൾ ആണ് പത്മകുമാറിന് കുരുക്ക് ആയത്. കേസിൽ എട്ടാം പ്രതിയാണ് 2019 ലേ ദേവസ്വം ബോർഡ്. ശബരിമലയിലെ സ്വർണ്ണംപൂശിയ കട്ടിള പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡ് അംഗങ്ങളുടെ…

Read More

കോവിഡിനിടെ പരിശീലനത്തിനായി സ്പോൺസർമാരെ ലഭിക്കുന്നില്ല, ബിഎംഡബ്ല്യു ഫേസ്ബുക്കിലൂടെ വിൽപനക്ക് വച്ച് ഇന്ത്യൻ സ്പ്രിന്റ് താരം ദ്യുതി ചന്ദ്

കോവിഡിനിടെ പരിശീലനത്തിനായി സ്പോൺസർമാരെ ലഭിക്കുന്നില്ല, ബിഎംഡബ്ല്യു ഫേസ്ബുക്കിലൂടെ വിൽപനക്ക് വച്ച് ഇന്ത്യൻ സ്പ്രിന്റ് താരം ദ്യുതി ചന്ദ് കാർ വിൽപ്പനക്ക് എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ ദ്യുതിയുടെ പോസ്റ്റ് എത്തി നിമിഷങ്ങൾക്കകം താരം അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. 2015 ബിഎംഡബ്ല്യു 3 സീരിസിലെ കാറാണ് ദ്യുതിയുടെ പക്കലുള്ളത്. 30 ലക്ഷം രൂപയായിരുന്നു വില. ‘കോവിഡിനെ തുടർന്ന് എന്റെ പരിശീലനത്തിനായി സ്പോൺസർമാരെ ലഭിക്കുന്നില്ല. കോവിഡ് സൃഷ്ടിച്ച പ്രയാസങ്ങളെ തുടർന്നാണ് ഇത്’ ദ്യുതി കുറിച്ചു. എനിക്ക് ഇപ്പോൾ പണത്തിന്റെ ആവശ്യമുണ്ട്….

Read More

കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

പുളിയാര്‍മല ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയ്ക്ക് സ്ഥാപനത്തിലും, ഹോസ്റ്റലിലും സമ്പര്‍ക്കമുണ്ട്. ചെറുകാട്ടൂര്‍ ഒഴുക്കൊല്ലി കോളനിയില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. പുതുശ്ശേരിക്കടവ് കോണ്‍വെന്റില്‍ ഏപ്രില്‍ 18 മുതല്‍ 24 വരെ നടന്ന ധ്യാനത്തില്‍ പങ്കെടുത്ത ഇടവക കോണ്‍വെന്റ് അന്തേവാസികള്‍ക്ക് പോസിറ്റീവായിട്ടുണ്ട്. നാരങ്ങാക്കണ്ടി കോളനിയില്‍ പോസിറ്റീവായ വ്യക്തിയ്ക്ക് കൂടുതല്‍ സമ്പര്‍ക്കമുണ്ട്. പെരിക്കല്ലൂര്‍ ചര്‍ച്ച് ഹാളില്‍ ഏപ്രില്‍ 23ന് നടന്ന വിവാഹത്തില്‍ പങ്കെടുത്ത വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചു. പനമരം മില്‍മ പാല്‍ സൊസൈറ്റിയില്‍ പാല്‍ വിതരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന മൂന്ന്…

Read More