മദ്യക്കുപ്പി തറയിൽ വീണു പൊട്ടിയതിന് വഴക്കുപറഞ്ഞു; തിരുവനന്തപുരത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം കല്ലിയൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു. കല്ലിയൂർ സ്വദേശിയും റിട്ടയേഡ് പൊലീസ് മിനിസ്റ്റീരിയൽ സ്റ്റാഫുമായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മകൻ അജയകുമാർ (51) ആണ് പ്രതി. ഇയാൾ റിട്ടയേഡ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനാണ്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മദ്യക്കുപ്പി തറയിൽ വീണു പൊട്ടിയതിന് വിജയകുമാരി വഴക്കു പറഞ്ഞതാണ് കൊലപാതകത്തിന് കാരണം.വിജയകുമാരിയുടെ കഴുത്തറുത്തും കൈ ഞരമ്പുമുറിച്ചും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു മകൻ അജയകുമാർ. വീട്ടിലെ ബഹളം കേട്ട് അയൽവാസികളാണ് പൊലീസിനെ വിളിച്ചത്. എന്നാൽ പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും വിജയകുമാരി മരിച്ചിരുന്നു….

Read More

മൈസൂർ-മലപ്പുറം ദേശീയപാത പുതിയ നിർദ്ദേശത്തിന് പിന്നിൽ, ദേശീയപാത 766 അടച്ചുപൂട്ടാൻ ശ്രമിക്കുന്നത് ലോബികളാണെന്ന് സുൽത്താൻ ബത്തേരി മർച്ചൻ്റ് അസോസിയേഷൻ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു

സുൽത്താൻ ബത്തേരി: മൈസൂരു-മലപ്പുറം ദേശീയപാത എന്ന പുതിയ നിർദ്ദേശത്തിന് പിന്നിൽ, ദേശീയപാത 766 അടച്ചുപൂട്ടാൻ ശ്രമിക്കുന്ന ലോബികളുടെ സംഘമാണ്. മൈസൂരുവിൽ നിന്നും ബന്ദിപ്പൂർ,നഗർഹൊള എന്നിങ്ങനെ രണ്ടു കടുവ സങ്കേതങ്ങളിലൂടെയും അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളിലൂടെയും കടന്നുവേണം ഈ പാത മലപ്പുറത്ത് എത്താൻ എന്നിരിക്കെ, ഈ പാത കടന്ന് പോവുന്നത് വനമേഖല ഉൾപ്പെടാത്ത പ്രദേശത്തിലൂടെയാണ് എന്ന് പറയുന്നതിൽ തന്നെ ഒളിച്ചുകളി മനസിലാക്കാം. കോവിഡ് കാലത്ത് ദേശീയപാത 766 ൻ്റെ പ്രാധാന്യം നാം മനസിലാക്കിയതാണ്. കർണാടക കേരളതിലേക്കുള്ള റോഡുകൾ മണ്ണിട്ട്…

Read More

ബലാത്സം​ഗ കേസിൽ വിചാരണ നിർത്തിവെയ്ക്കില്ല; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ വിചാരണ കോവിഡ് സാഹചര്യത്തിൽ നിർത്തി വെയ്ക്കണമെന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ വിചാരണ തുടരാം എന്ന്‌ കോടതി നിർദ്ദേശിച്ചു. വിചാരണ രണ്ടു മാസത്തേക്ക് നിർത്തി വെയ്ക്കണം എന്നായിരുന്നു ഫ്രാങ്കോയുടെ ആവശ്യം. കോവിഡ് സാഹചര്യത്തിൽ അഭിഭാഷകർക്ക് അടക്കം കോടതിയിൽ ഹാജരാകാൻ പ്രയാസമുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണ നീട്ടുന്നത് സാക്ഷികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ വിചാരണ തുടരാം എന്ന്‌ കോടതി നിർദ്ദേശിച്ചു. ഈ മാസം അഞ്ചിന്…

Read More

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായി എൻ വാസു അറസ്റ്റിൽ. എൻ വാസുവിനെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എസ്ഐടി തലവൻ എസ്.പി പി.ശശിധരൻ നേരത്തെ എൻ.വാസുവിനെ ചോദ്യം ചെയ്തിരുന്നു. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കാൻ നീക്കം. കട്ടിളപ്പാളി കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. എൻ വാസു 2019 മാർച്ചിൽ ദേവസ്വം കമ്മീഷണറും പിന്നീട് നവംബറിൽ ദേവസ്വം പ്രസിഡന്റ് ആയും ചുമതലയിലുണ്ടായിരുന്നു. എൻ.വാസുവിനു ഉണ്ണികൃഷ്ണൻ പോറ്റി മെയിൽ അയച്ചതും എസ്ഐടി…

Read More

കെ റെയിൽ പ്രതിഷേധം: ഹൈബി ഈഡന്റെ കരണത്തടിച്ച് ഡൽഹി പോലീസ്

  ഡൽഹിയിൽ കെ റെയിലിനെതിരായ പ്രതിഷേധത്തിനിടെ കേരളത്തിലെ യുഡിഎഫ് എംപിമാർക്ക് ഡൽഹി പോലീസിന്റെ മർദനം. പാർലമെന്റ് മാർച്ച് നടത്തിയ എംപിമാരെ ഡൽഹി പോലീസ് കായികമായി നേരിടുകയായിരുന്നു. ഹൈഡി ഈഡൻ എംപിയുടെ കരണത്ത് ഡൽഹി പോലീസ് അടിച്ചു ടി എൻ പ്രതാപനെ പോലീസ് പിടിച്ചുതള്ളി. തനിക്ക് നേരെ കയ്യേറ്റമുണ്ടായതായി രമ്യാ ഹരിദാസ് എംപി ആരോപിക്കുന്നുണ്ട്. കെ മുരളീധരൻ എംപിയെയും പോലീസ് പിടിച്ചുതള്ളി. പുരുഷ പോലീസ് മർദിച്ചെന്നാണ് രമ്യാ ഹരിദാസ് ആരോപിക്കുന്നത്. കെ റെയിലിൽ അടിയന്തര പ്രമേയത്തിന് കോൺഗ്രസ് എംപിമാർ…

Read More

കൊല്ലം ബൈപാസ് ടോൾ പിരിവിനെതിരെ മന്ത്രി ജി സുധാകരൻ; സംസ്ഥാനത്തിന്റെ അഭിപ്രായം മാനിക്കണം

കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് നടത്തുന്നതിനെതിരെ മന്ത്രി ജി സുധാകരൻ. കലക്ടറുടെയും വകുപ്പിന്റെയും അനുവാദം വാങ്ങാതെയാണ് പിരിവ് തീരുമാനിച്ചതെന്നും മര്യാദ കാണിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനമാണ് തുക മടക്കിയത്. ടോൾ വേണ്ടെന്ന സംസ്ഥാനത്തിന്റെ അഭിപ്രായം മാനിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു ഇന്ന് രാവിലെ മുതലാണ് ബൈപാസിൽ ടോൾ പിരിവ് തുടങ്ങിയത്. ടോൾ പിരിക്കരുതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു. എന്നാൽ പിരിവിന് കേന്ദ്രസർക്കാർ അനുമതിയുണ്ടെന്ന നിലപാടിലായിരുന്നു ദേശീയപാത അതോറിറ്റി.

Read More

നിപ ബാധിച്ച് മരിച്ച 12കാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കും; ചികിത്സിച്ച ആരോഗ്യപ്രവർത്തകരടക്കം ഐസോലേഷനിൽ

  കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച 12കാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുട്ടിയുമായി സമ്പർക്കം പുലർത്തിയവർക്ക് ഐസോലേഷനിൽ പ്രവേശിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു ഘട്ടത്തിലും കുട്ടി കൊവിഡ് പോസിറ്റീവായിരുന്നില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു നിലവിൽ പ്രാഥമിക സമ്പർക്ക പട്ടിക തയ്യാറായിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കുട്ടി ചികിത്സക്കെത്തിയ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരോട് ഐസോലേഷനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടി യാത്ര ചെയ്ത വാഹനങ്ങളടക്കം ഉൾപ്പെടുത്തിയുള്ള റൂട്ട് മാപ്പ് തയ്യാറാക്കും….

Read More

പ്രധാനമന്ത്രിയുടെ ഇടപെടൽ ഫലം കണ്ടു; കുംഭമേള വെട്ടിച്ചുരുക്കി

  ഹരിദ്വാറിൽ നടന്നുവരുന്ന കുംഭമേള വെട്ടിച്ചുരുക്കി. ഓരോ ജീവനുകളും പ്രധാനമാണെന്നും നിലവിലെ സാഹചര്യത്തിൽ കുംഭമേള വെട്ടിച്ചുരുക്കുകയാണെന്നും ജുന അഖാഡ മേധാവി സ്വാമി അവധേശാനന്ദ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർഥനക്ക് പിന്നാലെയാണ് മേള വെട്ടിച്ചുരുക്കുന്നത് പതിനാല് ലക്ഷം പേരാണ് കുംഭമേളയുടെ രണ്ടാം ഷാഹി സ്‌നാനത്തിനെത്തിയത്. കുംഭമേള നടക്കുന്ന പ്രദേശം കൊവിഡിന്റെ ഹോട്ട് സ്‌പോട്ടായി മാറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടത്.

Read More

ശബരിമല നെയ്യ് ക്രമക്കേട്; അന്വേഷണം പുരോഗമിക്കുന്നു; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്

  ശബരിമലയിലെ നെയ്യ് ക്രമക്കേടില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം പുരോഗമിക്കവേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്. വിജിലന്‍സ് സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകള്‍ യോഗത്തില്‍ സമര്‍പ്പിച്ചേക്കും. ഭക്തര്‍ അഭിഷേകത്തിനായി സമര്‍പ്പിക്കുന്ന നെയ്യിന്റെ അളവിലും വിതരണത്തിലും വന്‍ ക്രമക്കേട് നടന്നെന്ന് പ്രാഥമിക നിഗമനം. ക്രമക്കേടില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കേണ്ട അച്ചടക്ക നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാവും.     ശബരിമല മില്‍മ നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം തുടരുകയാണ്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ്…

Read More

സൗഹൃദമത്സരത്തില്‍ ബ്രസീലിന് വിജയം; സെനഗലിനെ തോല്‍പ്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളിന്

ആഫ്രിക്കന്‍ ശക്തികളായ സെനഗലുമായി നടന്ന സൗഹൃദമത്സരത്തില്‍ ബ്രസീലിന് രണ്ട് ഗോള്‍ ജയം. ലണ്ടനിലെ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 26-ാം മിനിറ്റില്‍ അറ്റാക്കര്‍ എസ്റ്റാവോയും 35-ാം മിനിറ്റില്‍ മധ്യനിരതാരം കാസമിറോയുമാണ് സ്‌കോര്‍ ചെയ്തത്. ബ്രസീല്‍ ആധിപത്യം പുലര്‍ത്തിയ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ ഇരുടീമുകള്‍ക്കുമായില്ല. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ്ദ മത്സരത്തില്‍ ജപ്പാനോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിതായിരുന്നു. ഈ വിജയത്തോടെ അത് മറക്കാന്‍ രഴിയും. തുടക്കം മുതല്‍ ആക്രമണ ശൈലിയായിരുന്നു ബ്രസീല്‍ പുറത്തെടുത്തത്….

Read More