‘അത്തരം കമന്റുകളൊന്നും വേണ്ട’: വനംവകുപ്പിനെ മാറ്റിനിർത്തി നീക്കങ്ങൾ; ദുരന്ത നിവാരണ അതോറിറ്റിയുടെ പഠനനീക്കം അട്ടിമറിച്ച് ഭരണസമിതി

  കോഴിക്കോട് ∙ തുരങ്കപ്പാത കടന്നു പോകുന്നത് വനഭൂമിയിലൂടെയാണെങ്കിലും പരിസ്ഥിതി അനുമതിക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് വനംവകുപ്പിനെ ഇരുട്ടിൽ നിർത്തി. പദ്ധതിയുടെ തുടക്കത്തിൽ തന്നെയുള്ള ചർച്ചയിൽ വയനാട്ടിലേക്ക് 3 ജില്ലകളിൽനിന്നായി നിലവിൽ 5 റോഡുകളുണ്ടെന്നും വനഭൂമി നശിപ്പിച്ചുകൊണ്ടു മറ്റൊരു പാതയുടെ ആവശ്യമില്ലെന്നുമായിരുന്നു വനം ഉദ്യോഗസ്ഥരുടെ വാദം. ‘അത്തരം കമന്റുകളൊന്നും വേണ്ട’ എന്ന് അവർക്കു കർശന നിർദേശം നൽകിയ സർക്കാർ പരിസ്ഥിതി അനുമതി നേടിയെടുക്കാനുള്ള നടപടി ആരംഭിക്കാൻ നിർദേശിച്ചു.വനഭൂമിക്കോ, വന്യജീവികൾക്കോ പദ്ധതി ദോഷമുണ്ടാക്കുന്നില്ലെന്ന റിപ്പോർട്ടാണു തുടർന്ന് തയാറാക്കിയത്. പദ്ധതി നടപ്പാക്കാൻ…

Read More

ഗുരുവായൂർ വലിയ കേശവൻ ചരിഞ്ഞു

തൃശ്ശൂർ:ഗുരുവായൂർ വലിയ കേശവൻ ചരിഞ്ഞു. 52 വയസ്സായിരുന്നു.പുറത്തുള്ള മുഴയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. രണ്ട് മാസത്തോളമായി അവശനിലയിരുന്നു. ഇന്ന് രാവിലെ പതിനൊന്നരോടെയാണ് ചരിഞ്ഞത്. 2000ല്‍ ഗുരുവായൂര്‍ സ്വദേശി നാകേരി വാസുദേവന്‍ നമ്പൂതിരിയാണ് കേശവനെ നടയിരുത്തിയത്. ശാന്തസ്വഭാവക്കാരനായ വലിയ കേശവന്‍ ദേവസ്വത്തിലെ തലയെടുപ്പുള്ള ആനകളില്‍ മുന്‍നിരയിലായിരുന്നു.

Read More

വിക്രം ചിത്രം മഹാൻ ഫെബ്രുവരി പത്തിന് ആമസോൺ പ്രൈമിൽ

  ചിയാൻ വിക്രം, ധ്രുവ്, കാർത്തിക് സുബ്ബരാജ് എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് മഹാൻ. UA സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത് . ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം ഫെബ്രുവരി പത്തിന് ആമസോൺ പ്രൈമിൽ സ്‌ട്രീമിംഗ്‌ ആരംഭിക്കും. ഇതറിയിച്ചുകൊണ്ടുള്ള പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങി. അച്ഛനും മകനും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിൻറെ പ്രത്യേകത. വിക്രം പൊന്നിയിൻ സെൽവന്റെ ചിത്രീകരണം പൂർത്തിയാക്കി , ധ്രുവ് ഉടൻ തന്നെ മാരി സെൽവരാജിനൊപ്പം തന്റെ അടുത്ത ചിത്രം ആരംഭിക്കാൻ ഒരുങ്ങുകയുമാണ്. സെവൻ സ്‌ക്രീൻ…

Read More

കോഴിക്കോട് കളക്ട്രേറ്റില്‍ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം; പരാതിയില്‍ അന്വേഷണം

ഓണാഘോഷത്തിനിടെ കോഴിക്കോട് കളക്ടറേറ്റിൽ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം. കെ സെക്ഷനിലെ ഉയർന്ന ഉദ്യോഗത്തിനെതിരെയാണ് പരാതി. സംഭവത്തിൽ ഡെപ്യൂട്ടി കളക്ടർ ഇന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് എഡിഎമ്മിന് സമർപ്പിക്കും. വ്യാഴാഴ്ച നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. കലക്ടർ കൂടി പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു സംഭവം. കെ സെക്ഷനിലെ ഉയർന്ന ഉദ്യോഗസ്ഥൻ, ജീവനക്കാരിയോട് മോശമായി പെരുമാറുകയായിരുന്നു. സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ ആയിരുന്നു അതിക്രമം. യുവതി എഡിഎമ്മിന് പരാതി നൽകി. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർക്കാണ് അന്വേഷണ ചുമതല. പ്രാഥമിക…

Read More

ABVP പ്രവർത്തകൻ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളേയും വെറുതെവിട്ടു

ആലപ്പുഴ ചെങ്ങന്നൂരിൽ എബിവിപി പ്രവർത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളേയും വെറുതെവിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പ്രതികളെ വെറുതെ വിട്ടത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു പ്രതികൾ. 2012 ജൂലൈ പതിനാറിന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ സംഘടനാ പ്രവർത്തനത്തിന് എത്തിയ വിശാലിനെ ക്യാമ്പസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. വിചാരണവേളയിൽ സാക്ഷികളായ കെഎസ്‌യു, എസ്എഫ്‌ഐ പ്രവർത്തകർ കൂറുമാറിയിരുന്നു. 13 വർഷക്കാലം നീണ്ടു നിന്ന വിചാരണക്കൊടുവിലാണ് കേസിൽ…

Read More

സമ്പർക്ക രോഗികൾ രണ്ടായിരത്തിനടുത്ത്; 54 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗബാധ

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ഇന്ന് രണ്ടായിരത്തിനടുത്ത് ആളുകൾക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ഉറവിടം അറിയാത്ത 153 പേരുണ്ട്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് സമ്പർക്ക രോഗികൾ ഏറെയും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 450 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 366 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 213 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 152 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 147 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 111 പേർക്കും, എറണാകുളം…

Read More

കണ്ടെയ്‌നർ ലോറിയിൽ 500 കിലോ കഞ്ചാവ് കടത്തിയ കേസ്; മുഖ്യപ്രതി ജയചന്ദ്രൻ നായർ പിടിയിൽ

തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ കണ്ടെയ്‌നർ ലോറിയിൽ 500 കിലോ കഞ്ചാവ് കടത്തിയ കേസിൽ മുഖ്യപ്രതി പിടിയിലായി. ചിറയിൻകീഴ് മുട്ടപ്പാലം സ്വദേശി ജയചന്ദ്രൻ നായരാണ് എക്‌സൈസ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് ദേശീയപാതയിൽ വെച്ച് കണ്ടെയ്‌നർ ലോറിയിൽ കടത്തി 500 കിലോ കഞ്ചാവ് പിടികൂടിയത് കണ്ടെയ്‌നറിൽ രഹസ്യ അറകളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വാഹനത്തിലുണ്ടായിരുന്ന പഞ്ചാബ് സ്വദേശി കുൽവന്ത് സിംഗ്, ജാർഖണ്ഡ് സ്വദേശി കൃഷ്ണ എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് എക്‌സൈസ് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി പിടിയിലായത്.

Read More

കാർഷിക ബില്ലുകൾക്കെതിരെ കോൺഗ്രസിന്റെ ദേശീയ പ്രക്ഷോഭം ഇന്നാരംഭിക്കും

കാർഷിക ബില്ലുകൾക്കെതിരെയുള്ള കോൺഗ്രസിന്റെ ദേശീയ പ്രക്ഷോഭം ഇന്ന് ആരംഭിക്കും. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. കാർഷിക ബില്ലുകൾ തിരിച്ചയക്കണമെന്ന് ഇന്നലെ പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു   കാർഷിക ബില്ലുകൾക്കൊപ്പം തൊഴിൽ കോഡ് ബില്ലുകൾ പാസാക്കിയതിനെയും പ്രതിപക്ഷം എതിർക്കുകയാണ്. നാളെ കർഷക സംഘടനകളുടെ ഭാരത് ബന്ദും നടക്കുന്നുണ്ട്. പഞ്ചാബിലെ കർഷകർ ട്രെയിൻ തടയൽ സമരവും പ്രഖ്യാപിച്ചു.

Read More

കോട്ടയം മെഡിക്കൽ കോളജ് അപകടം: ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരാൻ പ്രതിപക്ഷ സംഘടനകൾ

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുള്ള അപകടത്തിൽ ആരോഗ്യവകുപ്പിനെതിരെയും മന്ത്രി വീണാ ജോർജിനെതിരെയും പ്രതിഷേധം തുടരാൻ പ്രതിപക്ഷ സംഘടനകൾ. വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. പത്തനംതിട്ടയിലെ വീണ ജോർജിന്റെ വീടും , തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയും, ഓഫീസും കേന്ദ്രീകരിച്ചാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല തകർച്ചയിലെന്നാരോപിച്ചാണ് പ്രതിഷേധം. തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകൾ, കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിച്ച…

Read More