Headlines

24 മണിക്കൂറിനിടെ 38,164 പേർക്ക് കൂടി കൊവിഡ്; 499 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,164 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 499 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിതരായി മരിച്ചത്. രാജ്യത്ത് ഇതുവരെ 3,11,44,229 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് 38,660 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതുവരെ 3,03,08,456 പേർ കൊവിഡിൽ നിന്ന് മുക്തരായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 4,14,108 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ജൂലൈ 18 വരെ 44.54 കോടി സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഞായറാഴ്ച മാത്രം 14.63 ലക്ഷം സാമ്പിളുകൾ…

Read More

മോഹൻലാലിന് ആദരവ്; ‘പരിപാടിയിൽ 25000 ത്തോളം പേർ പങ്കെടുക്കും; സ്റ്റേഡിയം നിറഞ്ഞാൽ ആളുകളെ പ്രവേശിപ്പിക്കില്ല’; മന്ത്രി സജി ചെറിയാൻ

ദാദാ സാഹേബ് ഫാൽകെ പുരസ്കാരം നേടിയ മോഹൻലാലിനെ ആദരിക്കുന്ന പരിപാടിയിൽ, തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം നിറഞ്ഞാൽ ആളുകളെ പ്രവേശിപ്പിക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആളു കൂടിയുണ്ടാകുന്ന ഒരു അപകടവും ഉണ്ടാവില്ലെന്നും മന്ത്രി പ്രതികരിച്ചു. 25000ത്തോളം പേർ പങ്കെടുക്കുമെന്നും 10000ത്തോളം പേർക്ക് സീറ്റ് ക്രമീകരിച്ചുവെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു. ലാൽസലാം എന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിനെ ആദരിക്കും. രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. മോഹൻലാലിനുള്ള കലാസമർപ്പണമായി രാഗം മോഹനം…

Read More

30- 40 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത; മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം.ഇന്ന് 8 ജില്ലകളിൽ യല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി,എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്. കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ വിലക്കില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ വിലക്കില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ…

Read More

റഷ്യയിലും സ്‌ഫോടനം, റഷ്യൻ വിമാനം വെടിവെച്ചിട്ടതായും യുക്രൈൻ; യുദ്ധം രൂക്ഷമാകുന്നു

  യുക്രൈനിൽ റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ലോകരാജ്യങ്ങളെ ആശങ്കയിലാക്കി യുദ്ധം രൂക്ഷമാകുന്നു. യുക്രൈൻ തലസ്ഥാനമായ കീവിൽ വൻ സ്‌ഫോടന പരമ്പരകളാണ് അരങ്ങേറിയത്. കീവിന് നേരെ വൻതോതിൽ ക്രൂയിസ്, ബാലിസ്റ്റിക് മിസൈൽ ആക്രമണം റഷ്യ നടത്തുന്നതായി യുക്രൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് മിസൈലുകൾ തകർക്കാനുള്ള ശ്രമത്തിലാണ് യുക്രൈൻ സൈന്യം. അതേസമയം ശക്തമായി തിരിച്ചടിക്കുമെന്നാണ് യുക്രൈനും പറയുന്നത്. റഷ്യയിൽ സ്‌ഫോടനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. റഷ്യൻ വിമാനം വെടിവെച്ചിട്ടതായും യുക്രൈൻ അവകാശപ്പെടുന്നു പ്രകോപനമില്ലാതെയാണ് റഷ്യ ആക്രമണം തുടങ്ങിയതെന്നും…

Read More

വാക്സിൻ രണ്ടു ഡോസും സ്വീകരിച്ചവരിൽ കോവിഡ്‌ സാരമായ പ്രശ്നം സൃഷ്ടിക്കുന്നില്ലെന്ന് കണ്ടെത്തൽ

ചെന്നൈ: കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് 77 ശതമാനം സംരക്ഷണം നല്‍കുമെന്ന് പഠനം. വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജ് നടത്തിയ പഠനത്തിലാണിത് വ്യക്തമാക്കുന്നത്. ഒറ്റ ഡോസ് വാക്സിന്‍ പോലും രോഗം മൂര്‍ച്ഛിക്കുന്നതില്‍നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്നും സംരക്ഷണം നല്‍കിയെന്നും പഠനം കണ്ടെത്തി. വാക്സിന്‍ സുരക്ഷിതമാണെന്ന് പഠനം കണ്ടെത്തിയെങ്കിലും കോവിഡ് രണ്ടാം തരംഗത്തിന് കാരണമായ ബീറ്റ (ബി.1.1.7), ഡെല്‍റ്റ (ബി.1.617.2) വകഭേദങ്ങള്‍ വഴിയുണ്ടായ കേസുകളുടെ അനുപാതത്തെ കുറിച്ച് പഠനം നടത്തിയിട്ടില്ല. പഠന…

Read More

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു.പ്രചാരണ തിരക്ക് കഴിഞ്ഞതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിക്കുന്നത്‌.ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തെ വസതിയില്‍ നിരീക്ഷണത്തില്‍.രണ്ട് ദിവസമായി ഉമ്മന്‍ചാണ്ടിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു.

Read More

ഫോൺ കൈമാറുന്നതിൽ ഭയക്കാൻ എന്താണുള്ളത് ദിലീപിനോട് ഹൈക്കോടതി; നാളെ വിശദമായ വാദം

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള കുറ്റാരോപിതര്‍ ഫോണുകൾ ക്രൈം ബ്രാഞ്ചിനു കൈമാറുന്നതിൽ ഭയക്കാൻ എന്താണുള്ളതെന്ന് ഹൈക്കോടതി. കുറ്റാരോപിതര്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചെന്നും ഇവ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. ഇപ്പോൾ ആവശ്യപ്പെടുന്ന ഫോൺ ഈ കുറ്റകൃത്യം ആരോപിക്കപ്പെടുന്ന കാലത്തുള്ളതല്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. വിചാരണ നേരിടുന്ന കേസിൽ ആവശ്യപ്പെട്ടതെല്ലാം നൽകിയിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ട…

Read More

‘യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകും; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും’; രമേശ് ചെന്നിത്തല

യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകുമെന്ന് രമേശ് ചെന്നിത്തല. ഭരണമാറ്റത്തിന് ജനം അത്യാവേശത്തോടെ വോട്ട് ചെയ്തു. എത്ര സീറ്റ് ലഭിക്കുമെന്നതിന്റെ കണക്കുകൾ പരിശോധിക്കുന്നു. നൂറിൽ അധികം സീറ്റ് ആണ് ലക്ഷ്യം. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. ലീഗ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. അർഹത ഉണ്ടെന്നാണ് പറഞ്ഞതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാം യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി. എതിരാളികളെ തേജോവധം ചെയ്യാതെ അന്തസ്സായി പ്രചരണം നടത്തി. യുഡിഎഫ് ഒരു മനസോടെ പ്രവർത്തിച്ചു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും…

Read More

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് അഴിച്ചുപണി; ഹരിശങ്കര്‍ ഐപിഎസിനെ വീണ്ടും മാറ്റി, കാളിരാജ് മഹേഷ് കുമാർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും

സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. എസ് ഹരിശങ്കർ ഐപിഎസിനെ സായുധ പൊലീസ് ബറ്റാലിയൻ DIG യായി നിയമിച്ചു. കഴിഞ്ഞ ദിവസം ഹരിശങ്കറിനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചിരുന്നുവെങ്കിലും ചുമതലയേറ്റെടുക്കാതെ 15 ദിവസത്തെ അവധിയിലേക്ക് പ്രവേശിക്കുകയായിരുന്നു. കാളിരാജ് മഹേഷ് കുമാർ IPS കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും. തൃശൂർ റേഞ്ച് DIG യായി നാരായണൻ ടി വരും. അരുൾ ബി കൃഷ്ണ എറണാകുളം റേഞ്ച് DIG, ജയ്ദേവ് ജി കോഴിക്കോട് കമ്മീഷണർ, സുദർശൻ കെഎസ് എറണാകുളം…

Read More

രാജ്യത്ത് ഏറ്റവും നന്നായി കൊവിഡ് മരണനിരക്ക് കുറച്ചു നിർത്തുന്നത് കേരളമാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവ് നൽകിയത് മൂലം ഓണക്കാലത്തോടെ കൊവിഡ് കേസുകളിൽ വർദ്ധനവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക പ്രതിരോധ ശേഷി സമീപകാലത്ത് തന്നെ ആര്‍ജിക്കാനാവും എന്നാണ് പ്രതീക്ഷയെന്നും ജനസംഖ്യ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പേര്‍ക്ക് വാക്സീൻ നൽകുന്നത് കേരളത്തിലാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘കേരളത്തിൽ ഒരു ദിവസം അഞ്ച് ലക്ഷം പേര്‍ക്ക് വരെ വാക്‌സിൻ നൽകുന്നുണ്ട്. മരണം പരമാവധി കുറയ്ക്കാനാണ് ശ്രമം. രാജ്യത്തേറ്റവും നന്നായി കൊവിഡ് മരണനിരക്ക് കുറച്ചു നിർത്തുന്നത് കേരളമാണ്. 0.51 ശതമാനമാണ്…

Read More